കീഴ്ക്കൊലച്ചെത്തി (Rubiaceae)

Scientific name : Ixora malabarica

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കീഴ്‌ക്കൊലച്ചെത്തി. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.ദീർഘവൃത്താകാരമായ ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു.പൂക്കൾ ക്രീം നിറത്തോട് കൂടിയതും നേർത്തതുമാണ്.പൂവിന് ട്യൂബ് ആകൃതി. പൂക്കൾ കുലകളായി ഉണ്ടാവുന്നു. ഉരുണ്ട് പച്ചനിറമുള്ള കായ്കൾ പഴുക്കുമ്പോൾ ചുവപ്പ് നിറം കൈവരിക്കും.

വിതരണം

തെക്കൻ പശ്ചിമഘട്ടം

Plantae – Tracheophytes – angiosperms – Eudicots – Asterids – Gentianales – Rubiaceae – Ixora – Ixora malabarica

ലിങ്കുകൾ

ചിത്രങ്ങൾ native plants

Canterbury Bells (Gesneriaceae)

Scientific name : Gloxinia perennis

          കിഴങ്ങിൽ നിന്നും മുളക്കുന്ന ഒരു ചെറു ഓഷധിയാണിത്. വളരുന്ന സ്ഥലത്ത് കൂട്ടമായി വളരുന്നു. മെറൂൺ നിറമുള്ള തണ്ട്, ഇലയുടെ അടിവശം ഇളം വയലറ്റ്, മുകളിൽ പച്ച.ഇലകൾ ഏകാന്തരം. വൃത്താകൃതിയുള്ള ഇലയുടെ leaf base ഹൃദയാകാരമാണ്. ചെടിയുടെ മുകളറ്റത്ത് പൂക്കുല ഉണ്ടാവുന്നു. ഇളം വയലറ്റ് നിറമുള്ള പൂവിന് bell ആകൃതി. പൂവിൽ നിറയെ രോമങ്ങൾ കാണാം.

Plantae – Tracheophytes – angiosperms – Eudicots – Asterids – Lamiales – Gesneriaceae – gloxinia – gloxinia perennis

ലിങ്കുകൾ

ചിത്രങ്ങൾ native plants

Eriocaulon sp (Eriocaulaceae)

Scientific name : Eriocaulon ആണിത്

ചെങ്കൽപ്രദേശങ്ങളിലെ നനവാർന്ന സ്ഥലങ്ങളിൽ കൂട്ടമായി വളരുന്ന ഒരുതരം ചൂത് ആണിത്.

Plantae – Tracheophytes – angiosperms – Monocots – Commelinids – Poaceae – Eriocaulon – Eriocaulon sp

ചിത്രങ്ങൾ native plants

മലന്തുടലി (Rhamnaceae)

Scientific name : Ziziphus rugosa

കേരളത്തിൽ വ്യാപകമായി കാണുന്ന ഒരു മുൾച്ചെടിയാണ് മലന്തുടലി.

ഇലകൾ തണ്ടിൽ ഏകാന്തരമായി കാണപ്പെടുന്നു

Alternative leaves

മരത്തിൽ പടർന്ന് കയറാൻ കഴിവുള്ള ഒരു വള്ളിച്ചെടിയാണിത്. തണ്ടിൽ നിറയെ മുള്ളുകൾ ഉണ്ട്.

Plantae – Tracheophytes – angiosperms – Eudicots – Rhamnaceae – Ziziphus – Ziziphus rugosa

ലിങ്കുകൾ

ചിത്രങ്ങൾ native plants

കാശാവ് (Melastomataceae)

  • Scientific name : Memecylon umbellatum
  • English name : Delek air tree, Ironwood tree
  • Malayalam : കാശാവ്,കായാവ്, അഞ്ജനമരം, കനലി, ആനക്കൊമ്പി
  • Habit : Tree
  • Habitat : Semi-evergreen, shola and moist deciduous forests

Description

സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത – അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ്.കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

കാശാവിന്റെ ഇലകൾ ദീർഘവൃത്തവും ആഗ്രം കൂർത്തതുമാണ്. ധാരാളം ഇലകൾ തിങ്ങിഞെരുങ്ങി കാണപ്പെടുന്നു.ഏകാന്തരം. പൂക്കൾ തണ്ടിലാണ് ഉണ്ടാവുന്നത്. പൂവിന് നീലനിറം. അപ്പൂർവ്വമായി വെളുത്ത പൂക്കളുള്ള ചെടിയും കാണാറുണ്ട്.

Taxonomy

  • Kingdom : Plantae
  • Division : Trachiophites
  • Clade : Angiosperm
  • Clade : Rosids
  • Order : Myrtales
  • Family : Melastomataceae
  • Genus : Memecylon
  • Species : Memecylon umbellatum

Range

Native

Native to:
Andaman Is., Assam, Cambodia, India, Jawa, Malaya, Myanmar, Nicobar Is., Sri Lanka, Vietnam

Links

Images

Euphorbia deccanensis deccanensis

Euphorbiaceae family

Scientific name : Euphorbia deccanensis deccanensis

ചെങ്കൽ പ്രദേശങ്ങളിൽ കാണപ്പെടുന്ന ചെറുഓഷധിയാണിത്. വീതി കുറഞ്ഞ് നീളമുള്ള ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. ഇളക്കവിളിൽ നിന്നും പൂക്കൾ ഉണ്ടാവുന്നു.

Classification

Plantae – Tracheophytes – angiosperms – Eudicots – Rosids – Malpighiales – euphorbiaceae – euphorbia – Euphorbia catragensis var. kasargodensis

ചിത്രങ്ങൾ native plants

മയിലെള്ള് (Verbenaceae)

Scientific name : Vitex altissima

കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മൈല അഥവാ മയിലെള്ള് അഥവാ മയില. വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്.

വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു

Classification

Plantae – Tracheophytes – angiosperms – Eudicots – Lamiales – Verbenaceae – Vitex – Vitex altissima

ലിങ്കുകൾ

ചിത്രങ്ങൾ native plants

വെണ്ടചെമ്പരത്തി (Malvaceae)

Scientific name : Abelmoschus rugosus

ഒരു അലങ്കാരസസ്യമായി വളർത്തപ്പെടുന്ന സസ്യമാണിത്.ഇലകൾ ഏകാന്തരം.

Classification

Plantae – Tracheophytes – angiosperms – Eudicots – Malvales – Malvaceae – Abelmoschus – Abelmoschus rugosus

ലിങ്കുകൾ

ചിത്രങ്ങൾ വിവിധ സൈറ്റുകളിൽ നിന്നുള്ളതാണ്

വെണ്ട (Malvaceae)

Scientific name : Abelmoschus esculentus

ഒരു പച്ചക്കറിയായി ലോകമെങ്ങും കൃഷി ചെയ്യുന്ന സസ്യമാണ് വെണ്ട. ഇത് ആഫ്രിക്കൻ സ്വദേശിയാണ്. ഒരു ഓഷധിയായ വെണ്ട ഒരു മീറ്റർ ഉയരത്തിൽ വളരും. ഇലകൾ ഏകാന്തരവും ലഘുവുമാണ്.പൂക്കൾ മഞ്ഞ നിറത്തിലും ഉള്ളിൽ കടുത്തമെറൂൺ നിറവും കാണാം.ഇതളുകൾ twisted രീതിയിലാണ്.കായ് ട്യൂബ് അകൃതിയിൽ.

Classification

Plantae – Tracheophytes – angiosperms – Eudicots – Malvales – Malvaceae – Abelmoschus – Abelmoschus esculentus

ലിങ്കുകൾ

ചിത്രങ്ങൾ വിവിധ സൈറ്റുകളിൽ നിന്നും

Abelmoschus crinitus (Malvaceae)

Scientific name : Abelmoschus crinitus

Plantae – Tracheophytes – angiosperms – Eudicots – Malvales – Malvaceae – Abelmoschus- Abelmoschus crinitus

ലിങ്കുകൾ

ചിത്രങ്ങൾ വിവിധ സൈറ്റുകളിൽ നിന്നുള്ളതാണ്