Strobilanthes at Thadiyantamol

Strobilanthes at Thadiyantamol

Poaceae family


Morphology
ഉയരത്തിൽ പടർന്നു വളരുന്ന വലിയൊരു വള്ളിയാണ് വെന്നിക്കിഴങ്ങ്.തണ്ടുകൾ ഇടതുവശത്തേക്ക് പിണയുന്നു.അരോമിലം.മൂന്ന് ഇലകൾ വീതമുള്ള സംയുക്തപത്രങ്ങളാണ് ഇലകൾ. സഹപത്രങ്ങൾ ഒരേ വലിപ്പം.17 × 12 സെ. മി. വലിപ്പം.അണ്ഡാകാരം,അഗ്രഭാഗത്ത് മൂർച്ചയുള്ളതാണ്.ഇലഞെട്ടിന് 12 സെ.മീ,45 സെ.മീ വരെ നീളമുള്ള പാനിക്കിളുകൾ പത്രകക്ഷങ്ങളിൽ നിന്നും ഉണ്ടാവുന്നു.
Taxonamy
Plantae – Trachiophites – Angiosperms – Dioscoreales- Dioscoreaceae – Dioscoria – D. hispida
Range

Native to:
Andaman Is., Assam, Bangladesh, Bismarck Archipelago, Borneo, Cambodia, China Southeast, East Himalaya, Hainan, India, Jawa, Lesser Sunda Is., Malaya, Maluku, Myanmar, Nepal, New Guinea, Philippines, Queensland, Sulawesi, Sumatera, Taiwan, Thailand, Tibet, Vietnam, West Himalaya
Links








Description
Drosera ജീനസ്സിലെ 190 ഓളം ചെടികളിൽ ഒന്നാണിത്. സൂര്യന്റെ മഞ്ഞുതുള്ളി എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് Drosera എന്ന പേരുണ്ടായത്. ഇതിന്റെ ഇലകളിൽ കാണുന്ന വെള്ളത്തുള്ളികൾ കാരണമാണ് ഈ പേര് കിട്ടിയത്. ഇന്ത്യയിൽ കാണപ്പെടുന്നു എന്ന രീതിയിൽ indica എന്നും.
Morphology
ദുർബലമായ ഒരു ഓഷധിയാണ് അഴുകണ്ണി.ചിലപ്പോൾ 4.5-25 സെ.മീ നീളമുള്ള, ചെറുതായി ശിഖരങ്ങളുള്ള , കാണ്ഡം.ധാരാളം ഇലകൾ, ഏകാന്തരക്രമത്തിൽ, ഇടുങ്ങിയ രേഖീയമാണ്. ഗ്രന്ഥികളോട് കൂടിയ രോമങ്ങൾ, ഏകദേശം 2.5-6.0 സെ.മീ നീളം, ഇലഞെട്ടിനേക്കാൾ വീതിയേറിയതും, വേർനേഷൻ വൃത്താകൃതിയിലുള്ളതുമാണ്; ഏതാണ്ട് 1.5 സെ.മീ നീളമുള്ള, അരോമിലമായ ഇലഞെട്ടിന് ഗ്രന്ഥികൾ ഇല്ല. തണ്ടിന്റെ മുകൾ ഭാഗത്തുള്ള ഇളം ഇലകൾ നിവർന്നു വൃത്താകൃതിയിലായിരിക്കും, തണ്ടിന്റെ മധ്യഭാഗത്ത് പാകമായ ഇലകൾ പരന്നതും തിരശ്ചീനവുമാണ്, ഏറ്റവും പഴക്കം ചെന്ന ഇലകൾ തണ്ടിന്റെ അടിവശത്തേക്ക് സാധാരണയായി വളയുകയും ദുർബലമായ തണ്ടിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.പൂക്കൾ പിങ്ക് കലർന്ന പർപ്പിൾ നിറം.5 ഇതളുകൾ. കാലിക്സ് ലോബും 5ആണ്.പൂവിന്റെ ഞെട്ടിലും ധാരാളം ഗ്രന്ഥികൾ ഉണ്ട്.3 style.കായ് Capsule ആണ്.
Taxonamy
Plantae – Trachiophites – Angiosperms – Eudicots – Droseraceae – Drosera – D. indica
Range

Native to:
Angola, Bangladesh, Benin, Borneo, Burkina, Cambodia, Cameroon, Central African Repu, Chad, China Southeast, Congo, Ethiopia, Gabon, Gambia, Ghana, Guinea, Guinea-Bissau, Hainan, India, Ivory Coast, Japan, Jawa, Kenya, Laos, Lesser Sunda Is., Liberia, Madagascar, Malaya, Mali, Mozambique, Myanmar, Namibia, New Guinea, Niger, Nigeria, Northern Provinces, Philippines, Senegal, Sierra Leone, Sri Lanka, Sudan, Sulawesi, Sumatera, Taiwan, Tanzania, Thailand, Togo, Uganda, Vietnam, Zambia, Zaïre, Zimbabwe
Links













Morphology
ഇലപൊഴിയുന്ന ഒരു കുറ്റിച്ചെടിയാണ് അമ്മിമുറിയൻ.ഇളം തണ്ട് ഇടതൂർന്ന തവിട്ട് നിറത്തിലുള്ള രോമിലമാണ്.ഇലകൾ 3-7 x 2-4 സെ.മീ. അണ്ഡാകാരത്തോട് കൂടിയ ദീർഘവൃത്താകാരം. ഇലഞെട്ടിന് ഇരുണ്ട നിറം. അരികുകൾ പല്ലുകൾ നിറഞ്ഞത്. അഗ്രം മുനയുള്ളത്.ഇലയിൽ രോമങ്ങൾ ഇല്ല.പൂങ്കുല ആക്സിലറി ആണ്.ത്രികോണാകൃതിയിലുള്ള കാലിക്സ് ലോബുകൾ.പൂവിന് മഞ്ഞ നിറം.പിൻഭാഗത്ത് ചുവന്ന ഗ്രന്ഥിയുള്ള കേസരങ്ങൾ.ചുവപ്പ് നിറത്തിൽ അർദ്ധഗോളാകൃതിയിലുള്ള പഴങ്ങൾ.
Taxonamy
Plantae – Trachiophites – Angiosperms – Eudicots – Primulaceae – Embelia – E. tsjeriam-cottam
Range

Native to:
Assam, Bangladesh, Cambodia, China South-Central, East Himalaya, India, Laos, Myanmar, Nepal, Pakistan, Sri Lanka, Thailand, Vietnam, West Himalaya
Links



ഭൂമി എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് Geodorum എന്ന വാക്ക് ഉണ്ടായത്. ഇടതിങ്ങിയ പൂക്കൾ എന്ന അർത്ഥത്തിലാണ് densiflorum എന്ന വാക്ക് വന്നത്.ചിലന്തിയുടെ രൂപത്തിലുള്ള കിഴങ്ങ് മൂലം മലയാളത്തിൽ ചിലന്തിക്കിഴങ്ങ്
Description
കിഴങ്ങിൽ നിന്നാണ് ചെടിയുടെ എല്ലാ ഭാഗങ്ങളും ഉണ്ടാവുന്നത്. ഇലഞെട്ടുകൾ ചേർന്ന് ഒരു Pseudostem ഉണ്ടാവുന്നു.ഇലകൾ ദീർഘവൃത്തം. സാമാന്തരസിരാവിന്യാസം. അഗ്രം മുനയുള്ളത്. പൂങ്കുലത്തണ്ടും കിഴങ്ങിൽ നിന്നാണ് ഉണ്ടാവുന്നത്. മുകളിലേക്ക് ഉയർന്ന് മുകൾഭാഗം താഴേക്ക് വളഞ്ഞാണ് പൂങ്കുല ഉണ്ടാവുക. അതിന്റെ വളഞ്ഞ അറ്റത്ത് ധാരാളം റോസ് പൂക്കൾ ഉണ്ടാവും.അഞ്ച് ഇതളുകൾ.
Taxonamy
Plantae – Trachiophites – Angiosperms – Monocots – Alismateles – Orchidaceae – Geodorum – G. densiflorum
Range

Native to:
Andaman Is., Assam, Bangladesh, Bismarck Archipelago, Borneo, Cambodia, Caroline Is., China South-Central, China Southeast, East Himalaya, Fiji, Hainan, India, Jawa, Laos, Lesser Sunda Is., Malaya, Maluku, Marianas, Myanmar, Nansei-shoto, Nepal, New Caledonia, New Guinea, Nicobar Is., Niue, Northern Territory, Ogasawara-shoto, Philippines, Queensland, Samoa, Solomon Is., Sri Lanka, Sulawesi, Sumatera, Taiwan, Thailand, Tonga, Vanuatu, Vietnam, West Himalaya, Western Australia
Links





Description
ഹിമാലയൻ സ്വദേശിയായ മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു കുറ്റിച്ചെടിയാണ് ചൈനീസ് റെയിൻ ബെൽ.ഏകദേശം 2 മീ വരെ ഉയരത്തിൽ വളരും. ദീർഘവൃത്താകാരമുള്ള ഇലകൾ സമുഖമാണ്.അഗ്രം നീണ്ട് മുനയോടു കൂടിയത്.അരികുകൾ പല്ലുകൾ നിറഞ്ഞത്.പൂങ്കുലകൾ ആക്സിലറി ആണ്. പിങ്ക് നിറത്തിൽ ബെൽ ഷെയ്പ്പുള്ള പൂക്കൾ. പൂങ്കുലയിൽ നിന്നും തൂങ്ങി നിൽക്കുന്ന രീതിയിലാണ് പൂക്കൾ.5ദളങ്ങൾ. നീളമുള്ള കൊറോളട്യൂബ്. തവിട്ട് നിറമുള്ള കാലിക്സ്.
Taxonamy
Plantae – Trachiophites – Angiosperms – Eudicots – Acanthaceae – Strobilanthes – S. hamiltoniana
Range

Native to:
Assam, Bangladesh, East Himalaya, Myanmar, Nepal, Thailand, Tibet
Introduced into:
Borneo, China South-Central, Jamaica, Jawa, Mauritius, New Caledonia, Réunion, Sri Lanka, Windward Is.
Links





Description
ചേനയോട് സാമ്യം തോന്നുന്ന അതേ കുടുംബത്തിൽ പെട്ട ഒരു ഭൂകാണ്ഡസസ്യമാണ് സർപ്പച്ചേന. സർപ്പത്തിന്റെ തലപോലെയുള്ള ഇതിന്റെ പൂവാണ് ഈ പേരിന് കാരണം. ഒന്ന് മുതൽ മൂന്ന് വരെ ഇലകൾ ഉണ്ടാവാം. സംയുക്തപത്രങ്ങളാണ്.6 ലീഫ് ലെറ്റുകൾ. ദീർഘവൃത്തം, സാമാന്തര സിരാവിന്യാസം, അഗ്രം മുനയുള്ളത്. സഹപത്രങ്ങളെല്ലാം ഒരു പോയിന്റിൽ നിന്ന് ആരംഭിക്കുന്നു. ഇലഞെട്ടുകൾ ചേർന്ന് ഒരു pseudostem ഈ സസ്യത്തിനുണ്ട്. കിഴങ്ങിൽ നിന്നും ഉയർന്നു വരുന്ന 50 സെ മി ഉയരമുള്ള തണ്ടിൽ പൂവ് ഉണ്ടാവുന്നു. പൂവിനെ പൊതിഞ്ഞു ബ്രാക്റ്റ് കാണപ്പെടുന്നു. പൂങ്കുലത്തണ്ടിന്റെ മുകൾഭാഗത്തു ആൺപൂക്കളും താഴ്ഭാഗത്ത് പെൺപൂക്കളും ഉണ്ടാവുന്നു. പച്ചനിറത്തിലുള്ള ഉരുണ്ട കായ്കൾ പഴുക്കുമ്പോൾ ചുവപ്പ് നിറമാകുന്നു.
Range
Endemic of Western Ghats






Description
ബലമുള്ള തണ്ടോടുകൂടിയ ഒരു ബഹുവർഷ കുറ്റിച്ചെടിയാണ് മൂവില. സംയുക്തപത്രങ്ങൾ ഏകാന്തരമാണ്.ഒരു ഇലയിൽ മൂന്ന് സഹപത്രങ്ങൾ ആണുള്ളത്. ഇല ചതുരാകൃതിയോട്കൂടിയദീർഘവൃത്തം. അഗ്രം മുനയുള്ളത്.4-6 സെ മി നീളമുള്ള ഇലഞെട്ട്.stipul കാണപ്പെടുന്നു.ചെടിയുടെ മുകളറ്റത്ത് നിന്നും പത്രകക്ഷങ്ങളിൽ നിന്നും പൂക്കൾ ഉണ്ടാവും.പൂവിന് ബ്രാക്റ്റുകൾ കാണപ്പെടുന്നു.1 മി മി നീളമുള്ള കാലിക്സ് ട്യൂബ്.പർപ്പിൾ നിറമുള്ള ദളങ്ങൾ.പ്രധാന ദളത്തിന് 4-5 മി മി നീളം.10 കേസരങ്ങൾ.
Taxonamy
Plantae – Trachiophites – Angiosperms – Eudicots – Fabales – Fabaceae – Pseudarthria – P. viscida
Range

Native to:
Bangladesh, India, Jawa, Lesser Sunda Is., Maluku, Myanmar, Philippines, Sri Lanka, Sulawesi
Links







Description
നിലം പറ്റി വളരുന്ന ഒരു ചെറു സസ്യമാണ് ആനച്ചുവടി.ദീർഘവൃത്താകാരത്തിലുള്ള ഇലകൾ ചുവട്ടിൽ വൃത്തത്തിൽ ക്രമീകരിച്ചിരിക്കുന്നു. ഇലയുടെ വക്കുകൾ ചുളിവുകൾ നിറഞ്ഞതാണ്. അഗ്രം അല്പം മാത്രം കൂർത്ത് ഉരുണ്ടിരിക്കും.ചെടിയുടെ മധ്യത്തിൽ നിന്നും 30 സെ മി ഉയർന്നു വരുന്ന തണ്ടിൽ പൂക്കൾ ഉണ്ടാവുന്നു. ഈ തണ്ടിൽ ബ്രാക്റ്റുകൾ കാണപ്പെടുന്നു.ചെടിയുടെ എല്ലാ ഭാഗത്തും രോമങ്ങൾ കാണപ്പെടുന്നു.അനേകം പൂക്കളുടെ ഒരു കൂട്ടമാണ് ഓരോ പൂവും.ഒരു വശത്തേക്ക് ചാഞ്ഞ 5 ഇതളുകൾ,ദളങ്ങളുടെ ചുവട് ഒരു കൊറോള ട്യൂബിൽ അവസാനിക്കുന്നു.ഒരു സ്റ്റൈലും രണ്ട് സ്റ്റിഗ്മയും കാണപ്പെടുന്നു.
Taxonamy
Plantae – Trachiophites – Angiosperms – Eudicots – Asterids – Asteraceae – Elephantopus – E. scaber
Range

Native to:
Andaman Is., Angola, Assam, Bangladesh, Cambodia, Cameroon, China South-Central, China Southeast, Comoros, East Himalaya, Hainan, India, Jawa, Laos, Madagascar, Malaya, Mozambique, Myanmar, Nansei-shoto, Nepal, Nicobar Is., Sri Lanka, Taiwan, Tanzania, Thailand, Vietnam, Zambia, Zaïre, Zimbabwe
Introduced into:
Cook Is., Cuba, New Caledonia, Northern Territory, Philippines, Queensland, Seychelles, Tubuai Is.









