Scientific name : murdania sp






Scientific name : murdania sp







ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ഏകവാർഷിക ഔഷധസസ്യമാണ് കുപ്പമേനി. ഇത് പൂച്ചമയക്കി എന്നും ചില സ്ഥലങ്ങളിൽ അറിയപ്പെടുന്നു. സമതലപ്രദേശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇതിന് ഏകദേശം ഒരു മീറ്റർ വരെ പൊക്കമുണ്ടാകും. ധാരാളം ഇലകൾ കാണപ്പെടുന്ന ഈ ചെടി ശാഖോപശാഖകളായി വളരുന്നു. ദീർഘവൃത്താകാരത്തിലോ വൃത്താകാരത്തിലോ കാണപ്പെടുന്ന ഇതിന്റെ ഇലകളുടെ പുറം ഭാഗം മിനുസമാർന്നതാണ്. പൂക്കൾ പച്ചനിറത്തിലുള്ളവയും കായ്കൾ വെള്ളനിറത്തിലുള്ളവയുമാണ്. കായ്കളിൽ അനേകം ചെറിയ വിത്തുകൾ അടങ്ങിയിരിക്കുന്നു.
Taxonomy

2 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ബാലമുഞ്ഞ. പച്ചിലവളമായി ഉപയോഗിക്കുന്നു.ഇലകൾ ദഹനത്തെ സഹായിക്കുന്നു. കുട്ടികളിലെ വിരശല്യത്തിന് മരുന്നാണ്. മുടിവളരാനും ഇത് ഉപയോഗിക്കാറുണ്ട്. തെക്കും കിഴക്കും ആഫ്രിക്കയിൽ ഇല ഭക്ഷണമായി ഉപയോഗിക്കുന്നു.
Taxonomy

മരങ്ങളിൽ പടർന്നു കയറുന്ന സസ്യം. തണ്ടിൽ നിറയെ മുള്ളുകളുണ്ട്.
Taxonomy
ലിങ്കുകൾ
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും



ലോകത്ത് പല സ്ഥലങ്ങളിലും കൃഷി ചെയ്യുന്ന ഒരു മരമാണ് കരിവേലം. നാരുകൾ, ചില കെമിക്കൽസിന്റെ ഉത്പാദനം,തടി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് കരിവേലം ഉപയോഗിക്കുന്നു. ഇതിന്റെ തൊലി മദ്യനിർമ്മാണത്തിന് പല സ്ഥലത്തും ഉപയോഗിക്കുന്നു.
Taxonomy
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും





Scientific name : Acacia leucophloea
മറ്റു പേരുകൾ : വെൽവേലം, വെൽവേലകം

30 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ഇലപൊഴിക്കുംമരം ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. ഇത് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു മരമാണ്. തടിയിലെ ടാനിൻ എടുക്കാൻ വേണ്ടി ഇന്ത്യയിൽ നട്ടുവളർത്തിയിരുന്നു. മുളപ്പിച്ച വിത്തുകൾ ഭക്ഷ്യയോഗ്യമാണ്. ഇവയിൽ ധാരാളം മിനറലുകൾ അടങ്ങിയിട്ടുണ്ട്. വരൾച്ചക്കാലത്ത് വളരെ പ്രധാനപ്പെട്ട ഒരു കാലിത്തീറ്റയായി വെള്ളവേലം ഉപയോഗിക്കുന്നു. കാടുനശിച്ച സ്ഥലങ്ങളിൽ പെട്ടെന്ന് വളർത്തിയെടുക്കാൻ പറ്റിയ സസ്യമാണിത്. അൾസറിനെതിരെ വെള്ളവേലം ഔഷധഗുണം കാണിക്കുന്നുണ്ട്.
Taxonomy
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും



Scientific name : Acacia catechu

ഒരു ഔഷധസസ്യമാണ് കരിങ്ങാലി. മുള്ളുകളുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് ഇത്. 15 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുകളിലും കാണപ്പെടുന്നു. കേരളത്തിൽ ഇവ വ്യാപകമായി വളരുന്നു. കാതൽ, തണ്ട്, പൂവ് എന്നിവ ഔഷധനിർമ്മാണത്തിനു ഉപയോഗിക്കുന്നു. ഖദിരാരിഷ്ടം, ഖദിരാദി ഗുളിക ഖദിരാദി കഷായം എന്നിവ ഉണ്ടാക്കുന്നതിൻ ഉപയോഗിക്കുന്നു.. ആയുർവേദത്തിൽ ഇതിനെ കുഷ്ഠഘ്‌നൗഷധങ്ങളുടെ വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ദാഹശമനിയായും കരിങ്ങാലി ഉപയോഗിക്കുന്നു
Classification
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും



Scientific name : Acacia caesia

വള്ളിയായി പടർന്നു കയറുന്ന ഒരു മുൾച്ചെടിയാണ് ഇഞ്ച. ഇഞ്ചയുടെ തൊലി ചതച്ച് സോപ്പിന് പകരം ഉപയോഗിക്കാറുണ്ട്. സംയുക്തപത്രങ്ങൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു.ഒക്ടോബർ ഡിസംബർ മാസങ്ങളിൽ പൂവിടുന്നു.
Classification
ലിങ്കുകൾ
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും




Scientific name : Abutilon indicum indicum

ഊരത്തോട് സദൃശ്യമുള്ള ഒരു കുറ്റിച്ചെടിയാണ് കാട്ടൂരം അല്ലെങ്കിൽ കല്ലൂരം. ഹൃദയാകാരത്തിലുള്ള ഇലകൾ ഏകാന്തരമായി വിന്യസിച്ചിരിക്കുന്നു. പൂവും കേസരവുമെല്ലാം മഞ്ഞ നിറത്തോട് കൂടിയതാണ്.
English name : Country Mallow
Indian mallow
Classification
ലിങ്കുകൾ
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും




Scientific name : Abutilon indicum

ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു കുറ്റിച്ചെടിയാണ് ഊരം അഥവാ ഊർപ്പം.ഇവ ഔഷധമായി ഉപയോഗിക്കുന്നു. അലങ്കാരത്തിനായും ഇവ വളർത്തുന്നു.ചെമ്പൻ പുള്ളിച്ചാടൻ, ചൊട്ടശലഭം എന്നീ ശലഭങ്ങളുടെ ലാർവ ഇവയുടെ ഇലകൾ ഭക്ഷിച്ചു വളരാറുണ്ട്.
Classification
English name : Indian Mallow
ലിങ്കുകൾ
ചിത്രങ്ങൾ ഗൂഗിളിൽ നിന്നും


