Scientific name = Polygala glaucoides var. glaucoides
English name = Narrow-Leaved Milkwort
Malayalam = അമൃതാഞ്ചൻ ചെടി,പെരിയങ്ക.
Family = polygalaceae
Habit = Herb
Habitat = Among sedges and grasses in scrub jungle
Narive = South east Asia, Northern Australia
ഇന്ത്യ മുതൽ ഓസ്‌ട്രേലിയ വരെയുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറു സസ്യം.ദുർബലമായ തണ്ടോട് കൂടി നിവർന്നു നിൽക്കുന്നു. വീതി കുറഞ്ഞ് നീളമുള്ള ഇലകൾ ഏകാന്തരം. ടെർമിനലിലാണ് പൂക്കുല.
കുളങ്ങൾ, വയലുകൾ, ചതുപ്പുകൾ തുടങ്ങിയ ഇടങ്ങളിൽ വളരെ വേഗം പടർന്ന് വ്യാപിക്കുന്ന ജലസസ്യമാണ് ആഫ്രിക്കൻ പായൽ. കേരളം പോലുള്ള പ്രദേശങ്ങളിൽ കൃഷിക്കും ജൈവവൈവിധ്യത്തിനും ഭീഷണിയാണ് ആഫ്രിക്കൻ പായൽ സൃഷ്ടിക്കുന്നത്. വെള്ളത്തിലെ പോഷകാംശം ചോർത്തുന്നതിനാലും, ജലോപരിതലത്തിൽ തിങ്ങിക്കൂടി വളർന്ന് സൂര്യപ്രകാശം തടയുന്നതുകൊണ്ടും, വെള്ളത്തിലുള്ള മാത്രം അല്ല ആഫ്രിക്കൻ പായലിനെ കാരണം മത്സ്യങ്ങൾ ചതപോവുകയും ചെയ്യുന്നു സൂക്ഷ്മജീവികൾക്കും കടുത്ത ഭീഷണിയാണ് ആഫ്രിക്കൻ പായൽ.
പേര് ആഫ്രിക്കൻ പായൽ എന്നാണെങ്കിലും, ഈ സസ്യത്തിന്റെ സ്വദേശം തെക്കുകിഴക്കൻ ബ്രസ്സീലും വടക്കൻ അർജന്റീനയുമാണ്. 1940-കളിലാണ് ആഫ്രിക്കൻ പായൽ ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്ക് വ്യാപിക്കാനാരംഭിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിലെ പല പ്രദേശങ്ങളിലും ആഫ്രിക്കൻ പായൽ ഇന്ന് വലിയ ഭീഷണിയായിരിക്കുന്നത് കാണാം. അലങ്കാരസസ്യമെന്ന നിലയ്ക്ക് നഴ്‌സറികളിൽ വളർത്തി വിൽക്കാനും ബൊട്ടാണിക്കൽ ഗാർഡനുകളിൽ സൂക്ഷിക്കാനുമൊക്കെയാണ് ഏഷ്യയിലും ആഫ്രിക്കയിലുമൊക്കെ ആഫ്രിക്കൻ പായൽ കൊണ്ടുവന്നിരുന്നത്.
ചെങ്കൽപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പരാദസസ്യമാണ് ഇത്. മറ്റു സസ്യങ്ങളുടെ വേരിൽ നിന്നും ആഹാരം മോഷ്ടിച്ച് ജീവിക്കുന്നു.ഇലകളില്ലാത്ത ഈ ചെടിക്ക് ചുവട്ടിൽ നിന്നും ഒരു തണ്ട് പൊങ്ങി വരികയും അതിൽ നിറയെ പിങ്ക് പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂവിന് 4 ഇതളുകൾ ഉണ്ട്.ഇതളുകൾ polypetalous രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.
പശ്ചിമഘട്ടവനങ്ങളിലും അല്ലാതെയും സാധാരണമായി കാണുന്ന ഒരു കുറ്റിചെടിയാണ് അങ്കര. ഒരു നിത്യ ഹരിത ചെടിയാണ് ഇത് . മൂന്നു മീറ്റർ ഉയരത്തിൽ വളരും. ശാഖകൾ കുറവാണ് . കടും പച്ചനിറത്തിലുള്ള ഇലകൾക്ക് 23-30 സെ .മി വരെ നീളം ഉണ്ടാകും. ദേഹത്ത് സ്പർശിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുമെന്ന പ്രത്യേകതയുണ്ട്. ദൈർഘ്യമുള്ള പനിവന്നാൽ ഇതിന്റെ വേരിന്റെ നീര് നൽകാറുണ്ട്.ഇലകൾ ദീർഘവൃത്തം, ഏകാന്തരം.
ടാക്സോണമി
Plantae
Tracheophytes
Angiosperms
Eudicots
Rosids
Rosales
Urticaceae
Dendrocnide
Dendrocnide sinuata
Range
Andaman Is., Assam, Bangladesh, China South-Central, China Southeast, Christmas I., East Himalaya, Hainan, Jawa, Lesser Sunda Is., Malaya, Myanmar, Nepal, Sri Lanka, Sumatera, Thailand, Tibet, Vietnam
Status – Wild
Flowering – November-December
Photos by Nativeplants, Nativeplants botanical garden.
1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ് കുടകപ്പാല. ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു.നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം.തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.
പാൽ നിറത്തിൽ കറയുള്ള ചെടിയാണ് ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്. ബാഹ്യദളപുടം സംയുക്തവും 5 ഇതളുകൾ ഉള്ളതുമാണ്. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.
കിഴങ്ങിൽ നിന്നും മുളക്കുന്ന Pseudostem ഉള്ള ഒരു ചെറു ഓഷധിയാണിത്. ഇലകൾ ഏകാന്തരം. മുകളറ്റത്ത് പൂക്കുല ഉണ്ടാവുന്നു.പൂവിൽ മൂന്ന് ദളങ്ങൾ,ആറോളം കേസരങ്ങൾ. കേസരങ്ങൾ മഞ്ഞയും വെള്ളയും കളറിൽ. കേസരങ്ങളോടൊപ്പം അനേകം നാരുകൾ കാണാം.