കാട്ടുചേന (Araceae)

Scientific name : Amorphophallus ചേന

ചേനയുടെ വിഭാഗത്തിൽ പെട്ട ഒരു കാട്ടുചെടിയാണ് കാട്ടുചേന. ഇത് ഒരുഭൂകാൺഡ സസ്യമാണ്. സസ്യശരീരം ഒരു കിഴങ്ങായി രൂപാന്തരപ്പെട്ടിരിക്കുന്നു. കിഴങ്ങിൽ നിന്നും നീളമുള്ള ഇലഞെട്ടും വലിയൊരു ഇലയും ഉണ്ടാവുന്നു. ഇലക്ക് ശേഷം പൂവ് ഉണ്ടാവുന്നു.വിഷാംശമുള്ള കാട്ടുചേന ശുദ്ധീകരിച്ച് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

  • Plant type : terrestrial
  • Rootsystem : Fibrousroot
  • Steam modifications : സാധിക്കൂ
  • Uses : medicine

ടാക്സോണമി

  • Plantae
  • Tracheophytes
  • Angiosperms
  • Monocots
  • Alismatales
  • Araceae
  • Amorphophallus
  • Amorphophallus Sylvaticus

ലിങ്കുകൾ

ചിത്രങ്ങൾ

ഞഴുക് (Vitaceae)

  • Scientific name : leea indica
  • English name : bandicoot berry 
  • Malayalam : ഞള്ള്, ഞളു, കുടഞഴുക്, മണിപ്പെരണ്ടി, ചൊറിയൻ താളി

ഭാരതത്തിലെ നിത്യഹരിത വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ്‌ ഞഴുക്. ഇംഗ്ലീഷിൽ . ഇത് Vitaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. 5 മീറ്റർ വരെ ഉയരം വയ്ക്കും.ഇതിന്‌ വലിയ ഇലകളാണുള്ളത്. ചെറിയ പൂക്കൾ വെള്ളനിറത്തിൽ കാണപ്പെടുന്നു. കായ്കൾക്ക് വൃത്താകൃതിയാണുള്ളത്. ഇവ കുലകളായി കാണപ്പെടുന്നു. വേരുകളും ഇലകളുമാണ്‌ ഔഷധഗുണമുള്ള ഭാഗങ്ങൾ. ഇളംകൊമ്പും തളിരിലയും കറിവയ്ക്കാൻ കൊള്ളാം, കായയും ചിലർ തിന്നാറുണ്ട്. ഹിന്ദു ആചാരങ്ങളിൽ മരണപ്പെട്ടാൽ കത്തിച്ച ചിതയിൽ നിന്ന് അസ്ഥിപെറുക്കിഎടുക്കുവാൻ ഞളുവിൻ കമ്പ് ഉപയോഗിച്ച് വരുന്നു.

  • Plant type : shrub
  • Rootsystem : taproot
  • Filotaxi : alternative
  • Leaf type : pinnately compound
  • Used : medicine

ടാക്സോണമി

  • Plantae
  • Tracheophytes
  • Angiosperms
  • Eudicots
  • Vitales
  • Vitaceae
  • Leea
  • Leea indica

ലിങ്കുകൾ

സർപ്പചേന (Araceae)

  • Scientific name :  Arisaema tortuosum
  • English name : Cobra lilly
  • Malayalam : സർപ്പച്ചേന
  • Habit : terrestrial Herb
  • Habitat : rainforest
  • Range : India, Bhutan, China South-Central, East Himalaya, Myanmar, Nepal, Pakistan, Sri Lanka, Tibet, West Himalaya

കാട്ടുചേനകളിലെ ഒരു വിഭാഗമാണ് സർപ്പചേന. ഇതിന്റെ പൂക്കുലക്ക് സർപ്പത്തിന്റെ രൂപമായത് കൊണ്ടാണ് ഈ പേര് വന്നത്. ഒറ്റ ഇലമാത്രമേ ഇതിനുള്ളൂ.

Taxonomy

  • Kingdom : plantae
  • Clade        : Tracheophytes
  • Clade        : angiosperms
  • Clade        : Monocots
  • Family      : Araceae
  • Genus       : Arisaema
Palmately compound leaf
Lamina
Stigma
Satamen
Flower
  • Cultivation    : wild
  • Uses                : Folk medicine
  • Medicinal      : tuber, rhizome, whole herb, root, fruit

സർപ്പചേനയുടെ കൂടുതൽ ചിത്രങ്ങൾ

അതിരാണി (Melastomataceae)

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന സസ്യമാണ് അതിരാണി. കലംപൊട്ടി, കദളി എന്നെല്ലാം വിളിക്കുന്നു. Melastoma ജനുസ്സിലെ ഏക സസ്യസമാണിത്.

ചെടി

തണ്ട്

ഇല

ഇലകൾ opposite ആയി ക്രമീകരിച്ചിരിക്കുന്നു. Petiol മെറൂൺ കളർ. Lamina elliptical രൂപത്തിൽ ആണ്. Apex കുന്താകാരം. Midrib ന് സാമാന്തരമായി രണ്ട് veins ലീഫ് ബേസിൽ നിന്നും പുറപ്പെട്ട് apex ൽ midrib ൽ സന്ധിക്കുന്നു.

Lamina

പൂവ്

അഞ്ച് petels,ഇതളുകൾ polypetalous രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

വിത്ത്

വിത്തുകൾക്ക് കറുപ്പ് നിറമാണ്.

Kingdom : plantae order : Myrtales family : Melastomataceae sp : Melastoma malabathricum

അതിരാണിയുടെ കൂടുതൽ ചിത്രങ്ങൾ

-----------Flower
Flower bud & stipul

മക്കോട്ടദേവ (Thymelaeaceae)

Scientific name : Phaleria macrocarpa

ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന നിത്യഹരിത മരമാണ് മക്കോട്ടദേവ. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ഈ പഴം സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശമായ ന്യൂഗിനിയയിലാണ് കാണപ്പെടുന്നത്. പരമാവധി 18-20 മീ്റ്റർവരെ ഉയരം വെക്കുന്ന ഈ മരം മാർച്ചു മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്നത്. മക്കോട്ടദേവ എന്ന വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.18 മുതൽ 20 മീ്റ്റർ വരെ ഉയരം വെക്കുന്ന മക്കോട്ടദേവയുടെ പട്ടയ്ക്ക് പച്ചനിറമാണ്. തടി വൈറ്റ് വുഡ് ആണ്. പച്ചയും അറ്റം കൂർത്തതുമായ ഇലകൾക്ക് 7 മുതൽ 10 സെ. മീ. നീളവും 3 മുതൽ 5 സെ. മീ. വീതിയും കാണപ്പെടുന്നു. പച്ചയ്ക്കും മറൂണിനും ഇടയിൽ നിറം വരുന്ന പൂക്കൾക്ക് രണ്ടു മുതൽ നാല് ഇതളുകൾ വരെ കാണപ്പെടുന്നു.ഓരോ പഴങ്ങളിലും ഒന്നുമുതൽ രണ്ടുവരെ കാണപ്പെടുന്ന അനാട്രോപ്പസ് വിത്തുകൾ ബ്രൗൺ നിറമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്.



  • Plant type : tree
  • Root system : taproot
  • Filotaxi : opposite
  • Leaf type : simple
  • Kingdom : plantae
  • Clade : eudicots
  • Family : Thymelaeaceae
  • Genus : Phaleria
  • Species : P.macrocarpa
Simple leaf