വെൺതുമ്പ

  1. Scientific name : Leucas biflora
  2. English name : Two-Flowered Leucas
  3. Malayalam : വെൺ തുമ്പ, വള്ളിത്തുമ്പ
  4. Habit : Herb
  5. Habitat :  Dry and moist deciduous forests.

Description

    വള്ളിയായി വളരുന്ന ഒരുതരം തുമ്പയാണ് ഈ ചെടി. തണ്ടുകൾ ചതുരാകൃതിയാണ്. ഇലകൾ സമുഖം. ഇലകൾക്ക് ത്രികോണആകൃതി. അഗ്രം മൂർച്ചയുള്ളത്. ലീഫ് ബ്ലേഡ് ദന്തുരമാണ്. പത്ര കക്ഷങ്ങളിൽ  നിന്നും പൂക്കൾ ഉണ്ടാകുന്നു. പൂവിന്റെ മുക്കാൽ ഭാഗവും calyx കൊണ്ട് മൂടിയിരിക്കും. ഇതളുകൾ തൂവെള്ളയാണ്. നിറയെ രോമങ്ങൾ ഉണ്ട്.കേസരങ്ങൾ 4 എണ്ണം.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Clade : Asterids
  • Order : Lamiales
  • Family : Lamiaceae
  • Genus : Leucas
  • Species : Leucas biflora
തണ്ട് ദുർബലവും മെലിഞ്ഞതുമാണ്, നിറയെ രോമങ്ങൾ ഉണ്ട്, ഇലകൾ സമുഖം ഓരോ നോഡിൽ നിന്നും പൂക്കൾ ഉണ്ടാവും.ചിലപ്പോൾ വള്ളിയായി പടർന്നു കയറുന്ന സ്വഭാവവും കാണിക്കുന്നു.
ഇലകൾ ലഘുവാണ്, ദീർഘവൃത്തം, മാർജിൻ പല്ലുകൾ നിറഞ്ഞത്, രോമങ്ങൾ കാണപ്പെടുന്നതും പരുപരുത്തതുമാണ്. ഇലഞെട്ടിലും രോമങ്ങൾ ഉണ്ട്. അഗ്രം മുനയുള്ളത്.
പൂക്കൾ ഒറ്റക്ക് ഒറ്റക്ക് ഉണ്ടാവുന്നു. കാലിക്സ് പൂവിന്റെ വലിപ്പമുള്ള ഭാഗമാണ്, കാലിക്സിലും കൊറോളയിലും നിറയെ രോമങ്ങൾ ഉണ്ട്, ഇതളുകൾ വെളുപ്പ് നിറം, നാല് ഇതളുകൾ അടിയിലെയും മുകളിലെയും ഇതളുകൾക്ക് രണ്ട് ലോബുകൾ ഉണ്ട്. മുകളിലെ ഇതളിനോട് ചേർന്ന് കേസരങ്ങൾ കാണപ്പെടുന്നു. പൂവിനുള്ളിൽ തേൻ നിറഞ്ഞിരിക്കും
നാല് കേസരങ്ങൾ മുകളിലെ ദളത്തോട് ചേർന്ന് കാണപ്പെടുന്നു, ഒരു സ്റ്റൈലും രണ്ട് സ്റ്റിഗ്മകളും, സ്റ്റൈൽ മെലിഞ്ഞതും കേസരത്തോടൊപ്പം നീളമുള്ളതുമാണ്. ഓവറി മേജർ ആണ്.

Range

Native to:
Andaman Is., Bangladesh, India, Maldives, Myanmar, Nicobar Is., Sri Lanka, Vietnam, West Himalaya

Usege

ആയുർവേദത്തിൽ മൂപ്പെത്തിയ ഇലകളുടെ കഷായം കൺജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തിൽ ദിവസത്തിൽ രണ്ടുതവണ കണ്ണ് തുള്ളിയായി ഉപയോഗിക്കുന്നു. മുതിർന്ന ഇലകൾ സെന്റല്ല ഏഷ്യാറ്റിക്കയുടെ ഇലകൾ 2:1 എന്ന അനുപാതത്തിൽ പൊടിച്ച്, ഈ മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാൻ നേരിട്ട് പ്രയോഗിക്കുന്നു. വെളുത്ത സ്രവത്താൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് വെറ്റിലയുടെ ഒരു ഇല ചവയ്ക്കാൻ നാലോ അഞ്ചോ ഇലകൾ നിർദ്ദേശിക്കുന്നു.

Links

Images

Comb Rungia (Acanthaceae)

  • Scientific name : Rungia pectinata
  • English name : Comb Rungia
  • Malayalam :
  • Habit : Herb
  • Habitat : Semi-evergreen forests and waste places

Description

പാറക്കെട്ടുകളിൽ ധാരാളമായി കാണപ്പെടുന്ന ഒരു ചെറിയ വാർഷിക സസ്യമാണ് Comb Rungia.ഇതിന്റെ പൂവിന് ചീപ്പിനോട് (comb) സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.ദീർഘാവൃത്താകാരമുള്ള കുന്തകാരമാണ് ഇലകൾ. സമുഖം.ചെറിയ വയലറ്റ്-നീല പൂക്കൾ ഏകദേശം 3-4 മില്ലീമീറ്ററാണ്, ശാഖകളുടെ അറ്റത്തോ ഇലകളുടെ കക്ഷങ്ങളിലോ ഉള്ള സ്പൈക്കുകളിൽ ഉണ്ടാവുന്നു.പൂക്കളുടെ സ്പൈക്കുകൾക്ക് 0.5-2.5 സെന്റീമീറ്റർ നീളമുണ്ട്.2 കേസരങ്ങൾ കാണും.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Clade : Asterids
  • Order : Lamiales
  • Family : Acanthaceae
  • Genus : Rungia
  • Species : Rungia pectinata

Range

Native to:
Andaman Is., Assam, Bangladesh, Cambodia, China South-Central, China Southeast, East Himalaya, Hainan, India, Jawa, Laccadive Is., Laos, Malaya, Maldives, Myanmar, Nepal, Oman, Sri Lanka, Thailand, Vietnam, West Himalaya, Yemen

Links

Images

നിലമുച്ചാള

  • Scientific name = Gymnostachyum febrifugum
  • English name = Fever Gymnostachyum
  • Malayalam = നിലമുച്ചാള, നാവുനീട്ടി
  • Habit = Herb
  • Habitat = Forest understories,Woodland edges,Rocky outcrops,Stream banks
  • Family = Acanthaceae
  • Native = India


പൂങ്കുലകൾ ടെർമിനൽ കുത്തനെയുള്ളത്, സാധാരണയായി 10-20 സെ.മീ (4-8 ഇഞ്ച്) നീളവും.പൂക്കൾ ചെറുത്, ബൈസെക്ഷ്വൽ, ആക്റ്റിനോമോർഫിക് (റേഡിയൽ സിമെട്രിക്കൽ). വെള്ള, ഇളം മഞ്ഞ, അല്ലെങ്കിൽ പച്ചകലർന്ന മഞ്ഞ.ദള ക്രമീകരണം അഞ്ച് ദളങ്ങൾ, ഒരു ട്യൂബിലേക്ക് ലയിപ്പിച്ചിരിക്കുന്നു (ഗാമോപെറ്റലസ്).
കൊറോള ട്യൂബ് ഇടുങ്ങിയ, സിലിണ്ടർ, 1-2 സെ.മീ (0.4-0.8 ഇഞ്ച്) നീളം.
ലോബുകൾ അഞ്ച്, ഹ്രസ്വവും ത്രികോണാകൃതിയും.കേരങ്ങൾ അഞ്ചെണ്ണം, കൊറോള ട്യൂബിൽ ഘടിപ്പിച്ച്, ലോബുകൾക്കൊപ്പം ഒന്നിടവിട്ട്.ആന്തറുകൾ ചെറുതും ദീർഘവൃത്താകൃതിയിലുള്ളതും രേഖാംശത്തിൽ വിഘടിക്കുന്നതുമാണ്. അണ്ഡാശയം സുപ്പീരിയർ, ബൈകാർപെല്ലറി, 2-ലോക്കുലർ.പഴം ഒരു കാപ്സ്യൂൾ, 1-2 സെ.മീ (0.4-0.8 ഇഞ്ച്) നീളവും, ധാരാളം വിത്തുകൾ അടങ്ങിയതുമാണ്.

  • Kingdom : plantae
  • Clade : Eudicots
  • Family : Acanthaceae
  • Genus : Gymnostachyum
  • Species : G.febrifugum
Leaves
Flower bud
Node & stipul
Inflorescence
Flower

നിലാമുച്ചാളയുടെ കൂടുതൽ ചിത്രങ്ങൾ

വെള്ളില

  • Scientific name : Mussaenda frondosa
  • English name : wild mussaenda, dhobi tree
  • Malayalam : വെള്ളില, അമ്മകറുമ്പി
  • Habit : Straggling shrub
  • Habitat : Moist deciduous and semi-evergreen forest

Description

കുറ്റിച്ചെടിയായും വള്ളിയായും വളരുന്ന ഒരു നിത്യഹരിത സസ്യമാണ് വെള്ളില. ബലമുള്ള തണ്ടുകൾ മരങ്ങളിൽ പടർന്നുകയറാൻ ശേഷിയുള്ളവയാണ്. ഇലകൾ സമുഖം. നീണ്ട ഇലഞെട്ടുകൾ. ഇല ദീർഘവൃത്തം. അഗ്രം കുന്താകാരം. ശാഖകളുടെ അറ്റത്തു പൂവ് ഉണ്ടാവുന്നു. പൂക്കളോട് ചേർന്ന് വെളുത്ത ഇലകൾ കാണാം. എന്നാൽ ഇവ ഇലകളല്ല. വിദളത്തിന്റെ ഭാഗമാണ്.പൂവിന് ഓറഞ്ച് നിറം. ട്യൂബ് അകൃതിയിലുള്ള പൂക്കൾ. അഞ്ച് ഇതളുകൾ.ചെറിയ ഉരുണ്ട കായ്കൾ.

Taxonomy

  • Kingdom         : plantae
  • Division          : Trachiophites
  • Clade               : Angiosperms
  • Clade               : Eudicots
  • Clade              : Asterids
  • Order              : Gentiannelas
  • Family            : Rubiaceae
  • Genus             : Mussaenda
  • Species           : Mussaenda frondosa

Range

Native to:
Andaman Is., Assam, Bangladesh, Borneo, Cambodia, Caroline Is., India, Jawa, Lesser Sunda Is., Malaya, Maluku, Nepal, New Guinea, Nicobar Is., Sri Lanka, Sulawesi, Sumatera, Thailand, Vietnam

Introduced into:
China Southeast, Hainan, Queensland

Links

Images

Fruit

ദന്തപ്പാല (Apocynaceae)

Scientific name : Wrightia tinctoria

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ചെറുമരമാണ് ദന്തപ്പാല. ത്വക്ക് രോഗങ്ങൾക്കുള്ള ഔഷധമാണിത്.ഇലകൾ സമുഖമായി ക്രമീകരിച്ചിരിക്കുന്നു. വെളുത്ത പൂക്കൾ കുലയായി ഉണ്ടാവുന്നു. കായ്കൾ നീണ്ട ട്യൂബ് പോലെയാണ്. വിത്തുകൾക്ക് ചിറകുണ്ട്. കാറ്റുവഴിയാണ് വിത്തുവിതരണം.

ദന്തപ്പാലയുടെ ഇലകൾ
Fruit
  • Plant type : tree
  • Root type : taproot
  • Filotaxi : opposite
  • Leaf type : simple
  • Leaf apex : Sharp
  • Fruit : tube
  • Kingdom : plantae
  • Clade : Eudicots
  • Family : Apocynaceae
  • Genus : W. tinctoria

കൂടുതൽ ചിത്രങ്ങൾ

നാഗവള്ളി (Fabaceae)

Scientific name : Phanera scandens

പാമ്പുപോലെ വളഞ്ഞുപുളഞ്ഞുവളരുന്ന ഒരു വള്ളിച്ചെടിയാണ് നാഗവള്ളി അഥവാ മന്ദാരനാഗവള്ളി. വള്ളിയുടെ സവിശേഷരൂപം കാരണം ഇതിനെ monkey ladders എന്നും വിളിക്കാറുണ്ട്. ഏഷ്യയിലെല്ലായിടത്തും തന്നെ കാണുന്നുണ്ട്.ഇത് ഒരു climbing plant ആണ്. ഇതിന്റെ axillary bud ൽ നിന്നും tentrils രൂപം കൊള്ളുന്നു.

  • Plant type : climber
  • Root : taproot
  • Filotaxi :
  • Leaf type : simple
  • Climbing tool :tentrils
  • Venetian reticular
  • Kingdom : plantae
  • Clade : eudicots
  • Family : Fabaceae
  • Genus : bauhinia
  • Species : B.scandens
Tentrils
Node
Leaf base
Leaf

നാഗവള്ളിയുടെ കൂടുതൽ ചിത്രങ്ങൾ