
- Scientific name = Rotheca serrata
- English name =Blue Fountain Bush
- Malayalam = ചെറുതേക്ക്
- Habit = Shrub
- Habitat = Moist deciduous forests, thickets, roadsides at an altitude of about 2500-3500 ft.
- Family = Lamiaceae
- Native = Indo-Malayan biosphere
പാകിസ്ഥാൻ മുതൽ മലേഷ്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ സ്വഭാവികമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുതേക്ക്. മനോഹരമായ പൂക്കൾ ആണിതിന്റെ പ്രത്യേകത. ഇത് തുളസി കുടുംബമായ ലാമിയെസീ കുടുംബത്തിൽ പെടുന്നു.ബലമുള്ള തണ്ട് ചതുരാകൃതിയിലാണ്, അധികം വണ്ണം വയ്ക്കില്ല. ദീർഘവൃത്താകാരമുള്ള ഇലകൾ സമുഖമായി ക്രമേകരിച്ചിരിക്കുന്നു.തീരെ കുറുകിയ ഇലഞെട്ടുകൾ, പൂവ് ചെടിയുടെ ആഗ്രഭാഗത്ത് ആണ് ഉണ്ടാവുക. പിരമിഡ് അകൃതിയിലുള്ള വലിയ പൂക്കുല കാണാം. പൂവിന് 5 ഇതളുകൾ, താഴേക്കുള്ള ഇതൾ നീലയും മറ്റുള്ളവ വെളുപ്പും. നാല് കേസരവും ഒരു സ്റ്റൈലും. സ്റ്റൈൽ മെലിഞ്ഞു നീളം കൂടിയതാണ്. ചെറിയ ഉരുണ്ട കായ്കൾ.
Kingdom : plantae / order : Lamiales / family : Lamiaceae / species : Rotheca serrata
ചെറുതേക്കിന്റെ കൂടുതൽ ചിത്രങ്ങൾ












































