കാട്ടെള്ള് (Pedaliaceae)

Scientific name : Sesamum radiatum

ചെങ്കൽപാറ പ്രദേശങ്ങളിൽ ഉണ്ടാവുന്ന ഒരു ഏകവർഷിയായ ഓഷധിയാണ് കാട്ടെള്ള്. ഒരു മീറ്ററോളം ഉയരത്തിൽ വളരും. ജൂലൈ – ആഗസ്റ്റ് മാസങ്ങളിൽ പൂവിടുന്നു. ഇലകൾ സമുഖമാണ്. തണ്ടിലും ഇലയിലും രോമങ്ങളുണ്ട്. ഇളക്കവിളിൽ നിന്നും പൂക്കൾ വിരിയുന്നു. പൂക്കൾക്ക് ബെൽ രൂപമാണ്. റോസ് നിറമുള്ള പൂവിന്റെ അടിയിലുള്ള ഒരിതൾ പിങ്ക് നിറമാണ്. കായ്കൾ capsule രൂപത്തിലാണ്.

Classification

Plantae – Tracheophytes – angiosperms – Eudicots – Asterids – Lamiales – pedaliaceae – Sesamum – Sesamum radiatum

ലിങ്കുകൾ

ചിത്രങ്ങൾ native plants

കാക്കപൂവ് (Lentibulariaceae)

Scientific name : utricularia reticulata

കേരളത്തിൽ കാണപ്പെടുന്ന ഒരു പുഷ്പമാണ് കാക്കപ്പൂവ്. പുല്ലിനോടൊപ്പമാണ്‌ കാണപ്പെടുന്നത്. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകത്തിന്റെ ഒൻപതാം വാല്യത്തിൽ ഇതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഓഗസ്റ്റ്‌ – ഒക്ടോബർ മാസങ്ങളിലാണ് ഈ ചെടി സാധാരണയായി പൂവിടാറുള്ളത്. നന്നായി ജലമുള്ള ഇടങ്ങളിൽ കാക്കപ്പൂ നന്നായി വിരിയുന്നു. ഉറവയുള്ള പാറയിലും വയലുകളിലും കാണപ്പെടുന്നു. വയലിൽ വിരിയുന്ന പൂക്കൾക്ക് വലിപ്പം കൂടുതലാണുള്ളത്. ചെടിയുടെ വേരുകളിൽ കാണപ്പെടുന്ന ചെറിയ അറകൾ ഇവയുടെ സമീപത്തെത്തുന്ന സൂക്ഷ്മജീവികളെ ഭക്ഷിക്കുന്നു. ഒപ്പം വേരിലൂടെ മണ്ണിലെ പോഷകങ്ങളും വലിച്ചെടുക്കുന്നു.

Rotala malampuzhensis (Lythraceae)

Scientific name : Rotala malampuzhensis

ലിത്രേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഓഷധിയാണ് മലമ്പുഴ റൊട്ടാല. പശ്ചിമഘട്ടത്തിലെ തദ്ദേശീയ സസ്യമായ ഈ ചെടി കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ശാഖകളോടുകൂടി കൂട്ടമായി കാണപ്പെടുന്ന ഈ ചെടി മഴക്കാലത്ത് ചെങ്കൽപ്പരപ്പിന്മേൽ രൂപംകൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകളിലാണ് വളരുന്നത്.ധാരാളം ശാഖകളുള്ള തണ്ടുകളുടെ സന്ധികളിൽ നിന്നാണ് വേരുകൾ വളരുന്നത്. ഇലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്കും പൂക്കൾക്കും ഞെട്ടുകളില്ല. വീതികുറഞ്ഞ് നീണ്ട ഇലകളുടെ അഗ്രം നേരിയതായി മുറിച്ചുകളഞ്ഞതുപോലെ ഉള്ളതാണ്. പൂക്കളും ഫലങ്ങളും ക്രിംസൺ നിറമാണ്.

Rotala malabarica

മലബാർ റൊട്ടാ

ലിത്രേസീ ഫാമിലിയിൽ പെട്ട ജലത്തിൽ വളരുന്ന ഒരു സസ്യമാണ് മലബാർ റൊട്ടാല.1990 – ൽ ഇത് വിവരിച്ച ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിൽ (~10 km 2 ) വളരെ നിയന്ത്രിത പ്രദേശത്ത് മാത്രമേ ഈ ഇനം കാണപ്പെടുന്നുള്ളൂ. ഹ്യൂമസിൻ്റെ സമൃദ്ധമായ നിക്ഷേപം അടങ്ങിയ താഴ്ചകളിലെ സീസണൽ കുളങ്ങളിൽ ഇത് വസിക്കുന്നു . ജലത്തിനടിയിൽ നിന്നും മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ദുർബലമായ തണ്ടുകൾ. ചെറിയ ഇലകൾ സമൂഖമായി കാണപ്പെടുന്നു.  ഓരോ ആക്സിലറി ബഡ്ഡിൽ നിന്നും പൂക്കൾ ഉണ്ടാവുന്നു.നന്നെ ചെറിയ പൂവിന് 5 വെളുത്ത ദളങ്ങളും 5 കേസരങ്ങളും ഉണ്ട്. ചുവപ്പു നിറത്തിലാണ്.

ഗുരുതര വംശനാശ ഭീഷണി നേരിടുന്നു. CR

ടാക്സോണമി

  • Plantae
  •     Tracheophyta
  •           Angiosperms
  •                      Eudicots
  •                          Lythraceae
  •                                      Rotala
  •                                         Rotala malabarica
കണ്ണൂർ ജില്ലയിലെ ചില പാറകുളങ്ങളിൽ മാത്രം കാണപ്പെടുന്ന സസ്യം

Habit

Aquatic herb

Habitat

Laterit pond

References

ഏലം (Zingiberaceae)

Scientific name : Elettaria cardamomum

ഇഞ്ചി കുടുംബത്തിൽ പെട്ട ഒരു സസ്യം ആണ് ഏലം. ഇന്ത്യയുടെ  പല ഭാഗങ്ങളിലും  ധാരാളമായി കൃഷി ചെയ്തുവരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ്‌ ഇത്. ഏലം പ്രധാനമായും ഒരു സുഗന്ധവസ്തുവായാണ് ഉപയോഗിക്കുന്നത്. തണലും ഈർ‌പ്പമുള്ളതും, തണുത്ത കാലാവസ്ഥയുമുള്ള പ്രദേശങ്ങളിൽ ആണ് ഇത് കൂടുതലായി വളരുന്നത്. ഏലച്ചെടിയുടെ വിത്തിന് ഔഷധഗുണവും സുഗന്ധവുമുണ്ട്. ലോകത്ത് ഏറ്റവുമധികം ഏലം കൃഷിചെയ്യുന്നത് ഗ്വാട്ടിമാലയിൽ ആണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യആണ്.

രക്തനെല്ലി (Petiveriaceae)

Scientific name : Rivina humilis

മധ്യഅമേരിക്കൻ വംശനായ ഒരു കുറ്റിച്ചെടിയാണ്‌ രക്തനെല്ലി. ചെടിത്തക്കാളി എന്നും അറിയപ്പെടുന്നു. പല സ്ഥലത്തും ഇതിനെ ഒരു അധിനിവേശസസ്യമായാണ്‌ കരുതിപ്പോരുന്നത്‌ . 1700 മീറ്റർ വരെ ഉയരമുള്ള കാടിനകത്തും പുറത്തും വഴിയോരങ്ങളിലും എല്ലാം ഈ ചെടി കണ്ടുവരുന്നു. കുറച്ചു സൂര്യപ്രകാശമേ വേണ്ടൂ. മുഴുവൻ തണലാണെങ്കിലും ഉപ്പുരസമുള്ള മണ്ണിലുമെല്ലാം വളരാൻ കഴിവുണ്ട്‌. വെള്ളയും പിങ്കും പൂക്കളും, പച്ച ഇലകളും, ഓറഞ്ചും ചുവപ്പും പഴങ്ങളും ഒരുമിച്ച് തന്നെ കാണുന്ന ഈ ചെടി ഒരു നല്ല കാഴ്‌ചയാണ്. പക്ഷികളെ ആകർഷിക്കാൻ ഉദ്യാനങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്. റെഡ് ഇന്ത്യക്കാർ ഇതിനെ വസ്ത്രങ്ങൾക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്നു. മെക്സിക്കോയിൽ മുറിവിനെ ചികിൽസിക്കാൻ ഇതിന്റെ ഇലകൾ ഉപയോഗിക്കാറുണ്ട്. ചെടി മുഴുവൻ വിഷമാണ്, പ്രത്യേകിച്ചും ഇലകൾ. പക്ഷികൾ ഇവയുടെ പഴം തിന്നുമെങ്കിലും അവയ്ക്കും ഇതു വിഷം തന്നെ. പലവിധ രോഗങ്ങൾക്കും ഔഷധമായി ഇതുപയോഗിക്കുന്നു. ഇന്ത്യയിൽ ചിലയിടങ്ങളിൽ മണിത്തക്കാളിയ്ക്കു പകരം ഈ ചെടിയാണ് ഉപയോഗിച്ചുവരുന്നത്. Cyanophrys goodsoni എന്ന പുഴുവിന്റെ ഭക്ഷണം ഇതിന്റെ ഇലയാണ്.

നായ്ത്തുമ്പ (Lamiaceae)

Scientific name : Pogostemon quadrifolius

രണ്ടു മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നായ്‌ത്തുമ്പ. ചെങ്കൽ പാറയുള്ള പ്രദേശങ്ങളിൽ കാണുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും കാണാറുണ്ട്. നാല്പതോളം തരം പൂമ്പാറ്റകൾ തേൻ കുടിക്കാൻ ഈ ചെടിയിൽ എത്തുന്നതായി മാടായിപ്പാറയിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടിരുന്നു.