ഏകദേശം 1 മീറ്റർ ഉയരത്തിൽ വളരുന്ന ഒരു കുറ്റിചെടിയാണ് ഇത്. നിറയെ ശിഖരങ്ങൾ ഉണ്ട്. ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയത്.ശിഖരങ്ങളുടെ അറ്റത്ത് പൂക്കുല ഉണ്ടാവും. ഒരു കുലയിൽ അനേകം പൂക്കൾ ഉണ്ടാവും.പൂവ് ട്യൂബ് ഷെയ്പ്പ്. നാല് ഇതളുകൾ പൂവിന്റെ ഉൾഭാഗം നീല നിറം.
ഉയർന്ന മലകളിലെ പുൽമേടുകളിൽ ഉണ്ടാവുന്ന ഒരു ചെറുസസ്യം. വൃത്തകൃതിയുള്ള ചെറിയ ഇലകൾ സമുഖമായി ക്രമീകരിച്ചിരിക്കുന്നു.ശിഖരങ്ങൾ ഉണ്ടാവും. ഓരോ ശിഖരത്തിന്റെയും അറ്റത്ത് പൂവ് ഉണ്ടാവുന്നു.പൂവിന് വയലറ്റ് നിറമുള്ള നാല് ഇതളുകൾ ഉണ്ടാവും. നടുക്ക് മഞ്ഞ നിറത്തിൽ കേസരങ്ങൾ കാണാം. ഓഗസ്റ്റ് മാസമാണ് പൂക്കാലം.
നിലത്തു പടർന്നു വളരുന്ന ഒരു ചെടി. ഇലകൾ നാലെണ്ണം അടങ്ങുന്ന compound ആയി കാണപ്പെടുന്നു. അതിന് ഒരു പൂമ്പാറ്റയുടെ ആകൃതി ഉള്ളതിനാൽ പൂമ്പാറ്റച്ചെടി എന്ന് വിളിക്കുന്നു. പൂക്കൾ മഞ്ഞയാണ്.
ആമസോൺ സ്വദേശിയായ ഒരു ചെടിയാണ് ഇത്. അട്ടനാറി എന്നും ഇതിന് പേരുണ്ട്.പരമ്പരാഗതമായി ദഹനവ്യവസ്ഥയ്ക്കും കരൾ സംബന്ധമായ രോഗങ്ങൾക്കുമുള്ള നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. 2002-ൽ, ടോക്കിയോ മെഡിക്കൽ ദന്തൽ സർവകലാശാലയിൽ നടന്ന ഗവേഷണത്തിൽ ഹെലികോബാക്റ്റർ പൈലോറിക്കെതിരെ സവിശേഷമായ ബാക്ടീരിയ വിരുദ്ധഗുണങ്ങൾ ഈ ചെടിയിൽ കണ്ടെത്തി. രണ്ടു വർഷം കഴിഞ്ഞ് സാവോ പൗലോ സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജിലെ ലാബറട്ടറി പരീക്ഷണങ്ങളിൽ, ചെടിക്കുള്ളിലെ തന്മാത്രകൾ UVB- സംരക്ഷണ സ്വഭാവം തെളിയിച്ചിരുന്നു. ഈ ചെടിയിൽ നിന്നുമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള അവകാശം ബ്രസീലിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നാച്ചുറ സ്വന്തമാക്കിയിട്ടുണ്ട്.
ഹൃദയാകാരത്തിലുള്ള ഇലകൾ ഏകാന്തരമായി ക്രമേകരിച്ചിരിക്കുന്നു.
ബഹുവർഷിയായ വലിയൊരു കുറ്റിച്ചെടിയാണ് വിടരാപ്പൂവ്. അമേരിക്കയിലെ തദ്ദേശവാസിയാണ്. ഫ്ലോറിഡ മുതൽ അർജന്റീന വരെ ഇതിന്റെ സ്വദേശം.വിടാരാതെ നിൽക്കുന്നതു പോലെയുള്ള പൂക്കളിൽ പരാഗണം നടത്തുന്നത് ഹമ്മിംഗ്‌ബേഡുകളും പൂമ്പാറ്റകളുമാണ്.പലനീളത്തിലുള്ള ദളപുടങ്ങൾ വിവിധങ്ങളായ പരാഗകാരികളെ ഇതിലേക്ക് ആകർഷിക്കുന്നു. ചെറിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾ പാകമാകുമ്പോൾ കറുത്തനിറമാകുന്നു.
നിലത്ത് പടർന്നു വളരുന്ന ഒരു വള്ളിച്ചെടിയാണ് mauve clustervine.ഇലകൾ അണ്ഡാകാരം. ലീഫ് ബേസ് ഹൃദയാകാരം.പൂക്കൾ കൂട്ടമായി വിരിയുന്നു.പൂക്കൾ ഇളം പർപ്പിൾ, പിങ്ക് അല്ലെങ്കിൽ വെള്ള.പൂവിന് ഫണൽ ആകൃതി.