മയിലെള്ള് (Verbenaceae)

Scientific name : Vitex altissima

കേരളത്തിൽ കാണപ്പെടുന്ന ഒരിനം വന്മരമാണ് മൈല അഥവാ മയിലെള്ള് അഥവാ മയില. വെർബിനേസീ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം ഇന്ത്യ ഉൾപ്പെടെ ശ്രീലങ്ക, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മ്യാന്മർ, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.മയിലെള്ള് 40 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അനുപർണങ്ങളില്ലാത്ത ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് 15 സെന്റീമീറ്റർ വരെ നീളവും 6 സെന്റീമീറ്റർ വരെ വീതിയും കാണുന്നു. വേനൽക്കാലത്താണ് ഇലകൾ പൂക്കുന്നത്. ചെറിയ തരം പൂക്കൾക്ക് ഇളം നീലനിറമാണ്. പൂവിന് അഞ്ച് ദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. ഈടും ഉറപ്പുമുള്ള തടിയുടെ കാതലിന് ഇളം ചാരനിറമാണ്.

വൃക്ഷത്തിന്റെ ഇലകളും വേരുകളും ഔഷധമായി ഉപയോഗിക്കുന്നു. അൾസർ, ആസ്മ, അലർജി രോഗങ്ങൾ, ശ്വാസതടസം, മൂത്ര സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു

Classification

Plantae – Tracheophytes – angiosperms – Eudicots – Lamiales – Verbenaceae – Vitex – Vitex altissima

ലിങ്കുകൾ

ചിത്രങ്ങൾ native plants

നീല ശീമകൊങ്ങിണി (Verbenaceae)

English name : blue porterweedblue snake weedbastard vervain,Brazilian tea

കേരളത്തിലുടനീളം സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ്‌ ശീമക്കൊങ്ങിണി. ചില സ്ഥലങ്ങളിൽ ഇതിനെ കടലാടി എന്നും ഒടിച്ചുകുത്തി എന്നും വിളിക്കാറുണ്ട്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പശ്ചിമേഷ്യയിൽ പൊതുവേയും ഇവ വളരുന്നു.

ഇല

കടും പച്ച നിറമുള്ള ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു. പരുപരുത്ത ഇലകൾ ദന്ദുരമാണ്.

പൂക്കൾ

തണ്ടിന്റെ അറ്റത്തു മുകളിലോട്ട് കതിര് പോലെ പൂക്കുല ഉണ്ടാവുന്നു. പൂക്കുലയിൽ രണ്ടോ മൂന്നോ പൂക്കൾ വീതം എല്ലായ്പോഴും ഉണ്ടാകും.പൂക്കൾക്ക് നീല കളർ.

Kingdom : plantae / order : Lamiales / family : Verbenaceae / species : Stachytarpheta Indica

കൂടുതൽ ചിത്രങ്ങൾ

Lantana camara

കൊങ്ങിണി

  • Scientific name : Lantana camara
  • English name : common lantana
  • Malayalam : കൊങ്ങിണി, അരിപ്പൂ
  • Habit : shrub
  • Habitat : scrubs to semi evergreen forests
  • Family = Verbanaceae
  • Flowering = Throughout the year.
  • Native = South America

Description

പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാൻ വെച്ചുപിടിപ്പിക്കുന്ന ഈ ചെടി അതിന്റെ സ്വദേശത്തുനിന്ന് ലോകമെമ്പാടും 60ഓളം രാജ്യങ്ങളിലേക്ക് പരക്കുകയും അധിനിവേശ സ്പീഷീസായി മാറുകയും ചെയ്തിട്ടുണ്ട്. ഡച്ചുകാർ അമേരിക്കയിൽ നിന്ന് ഇതിനെ യൂറോപ്പിലേക്ക് കൊണ്ടുവന്ന് നട്ടുവളർത്തുകയും ഏഷ്യയിലേക്കും ഓഷ്യാനിയയിലേക്കും എത്തിക്കുകയും ചെയ്തു. ഇവിടങ്ങളിൽ ഈ ചെടി പ്രാദേശിക പരിസ്ഥിതിക്ക് അപകടകരമായ വിധത്തിൽ പടർന്നുപിടിക്കുകയും ചെയ്തു

          2 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ബഹുവർഷി  സസ്യമാണ് അരിപ്പൂച്ചെടി. പലപ്പോഴും കുറ്റിച്ചെടിയുടെയും വള്ളിയുടേയും സ്വഭാവം കാണിക്കും. നേർത്തതും ബലമുള്ളതുമായ തണ്ടുകൾ. ഇലകൾ സമുഖം. പരുപരുത്ത ഇലകൾ, പല്ലുകൾ നിറഞ്ഞത്.നാലിതളുള്ള അനേകം പൂവുകൾ ഒരുമിച്ച് ചേർന്നതാണ് ഇതിന്റെ പൂവ്. ചുവപ്പ് മഞ്ഞ, വെള്ള, പിങ്ക്, ഓറഞ്ച് എന്നിങ്ങനെ പലനിറത്തിൽ പൂക്കൾ കാണാം.ലഘുപത്രങ്ങൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.ഉരുണ്ട ഫലങ്ങൾ മൂപ്പെത്തുമ്പോൾ പച്ചയിൽ നിന്ന് കടും പർപ്പിൾ നിറമാകുന്നു. കായികപ്രജനനവും ലൈംഗികപ്രജനവും നടക്കുന്നു. പാകമായ കായകൾ കിളികളും മറ്റു ജീവികളും ഭക്ഷിക്കുകയും ദൂരപ്രദേശങ്ങളിൽ എത്തിച്ച് വ്യാപനത്തിന് സഹായിക്കുകയും ചെയ്യുന്നു.

Taxonomy

  • Plantae
  •       Trachiophites
  •              Angiosperms
  •                      Eudicots
  •                             Verbenaceae
  •                                      Lantana
  •                                             Lantana camara

Range

Native to:
Aruba, Bahamas, Belize, Brazil North, Brazil West-Central, Cayman Is., Colombia, Costa Rica, Cuba, Dominican Republic, Ecuador, El Salvador, Guatemala, Guyana, Haiti, Honduras, Jamaica, Leeward Is., Mexico Central, Mexico Gulf, Mexico Northeast, Mexico Northwest, Mexico Southeast, Mexico Southwest, Netherlands Antilles, Nicaragua, Panamá, Puerto Rico, Southwest Caribbean, Trinidad-Tobago, Venezuela, Venezuelan Antilles, Windward Is.

Introduced into:
Assam, Bangladesh, Bermuda, Caroline Is., Cook Is., Fiji, Galápagos, Gilbert Is., Guinea, Hawaii, India, Italy, Kenya, Marianas, Marshall Is., Nansei-shoto, Nauru, Niue, Ogasawara-shoto, Phoenix Is., Queensland, Sri Lanka, Tonga, Tuamotu, Zaïre

Usege

രോഗാണു നാശകവും, കുമിൾനാശകവും, കീടനാശകവുമായ ഗുണങ്ങൾ അരിപ്പൂച്ചെടിക്ക് ഉള്ളതായി ഇന്ത്യയിൽ നടന്ന പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.[37] പാരമ്പര്യ ചികിത്സയിൽ കാൻസർ, ത്വഗ്രോഗങ്ങൾ, കുഷ്ഠം, പേവിഷബാധ, ചിക്കൻപോക്സ്, മീസിൽസ്, ആസ്ത്മ, അൾസർ എന്നിവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു.പൂന്തോട്ടങ്ങളിൽ അലങ്കാരമായി ഇത് ഉപയോഗിക്കുന്നു.

Links

ചിത്രങ്ങൾ

പുലിക്കുരുമ്പയിൽ നിന്നും.