Stachytarpheta sp.

വിതരണം

പശ്ചിമേഷ്യയിൽ പൊതുവെയും കേരളത്തിൽ ചെങ്കൽ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.

രൂപവിവരണം

ബലമുള്ള തണ്ടോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്.ഇലകൾ സമുഖം. ഇലയുടെ വക്കുകൾ ദന്ദുരമാണ്.ശിഖരങ്ങളുടെ അറ്റത്തു നിന്നും നീളമുള്ള പൂക്കുല ഉണ്ടാവും. പൂക്കുലയിൽ രണ്ടോ മൂന്നോ വെളുത്ത പൂക്കൾ ഉണ്ടാവും.

Scientific name : Stachytarpheta sp.

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Lamiales
Family: Verbenaceae
Genus: Stachytarpheta

Photo : native plants

അരണമരം

വിതരണം

ഇന്ത്യയിലും ശ്രീലങ്കയിലും സ്വഭാവികമായി കണ്ടുവരുന്നു.

രൂപവിവരണം

40 മീറ്ററോളം ഉയരത്തിൽ വളരുന്ന മരം. ശിഖരങ്ങൾ പടരാതെ നേരെ മുകളിലോട്ട് വളരും.വഴക്കമുള്ളതും ബലമുള്ളതുമായ തടി. ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ഏകാന്തരവുമാണ്.നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ്‌ അരണമരത്തിന്‌. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.കായ്കൾ 10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു.

ഉപയോഗം

ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്‌.(അവലംബം വിക്കിപീഡിയ)

English name : false ashoka

Scientific name : Monoon longifolium

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Magnoliids
Order: Magnoliales
Family: Annonaceae
Subfamily: Malmeoideae
Tribe: Miliuseae
Genus: Monoon
Species: M. longifolium

Photos : native plants

Indian goosegrass

       ആഫ്രിക്ക ജന്മദേശമായ ഇന്ത്യൻ ഗൂസ് ഗ്രാസ്സ് മിക്കവാരും ഏല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു പുല്ലിനമാണ്. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ഏകദേശം 50 സെന്റീമീറ്റർ മുതൽ 70 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഉദ്യാനങ്ങളിലും നഴ്സറികളിലും പാതയോരത്തുമൊക്കെ കാണപ്പെടുന്ന ഈ പുല്ലിനം; സൂര്യപ്രകാശം ലഭിക്കുന്നതും ജലാംശമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരെ വേഗം വളരുന്നു.

      പൂക്കുലയിൽ 5 കതിരുകളുണ്ട്.4 എണ്ണം ഒരുമിച്ചും ഒരെണ്ണം തൊട്ടുതാഴെയുമായി കാണപ്പെടുന്നു.ഇലകൾക്ക് വീതി കുറവാണ്.ആയുർവേദ, സിദ്ധ, ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Eleusine indica

Kingdom : plantae  Order:Poales
Family:Poaceae Genus:Eleusine

Photo location : pulikurumba

Native Plants

നമുക്ക് ചുറ്റും ഒരുപാട് സസ്യങ്ങളുണ്ട്. നമ്മൾ വെറും കാട് എന്ന് പറഞ്ഞു വെട്ടിയും കത്തിച്ചും നശിപ്പിച്ചു കളയുന്ന നാട്ടുസസ്യങ്ങളിൽ പലതും അപൂർവ്വവും ഔഷധഗുണമുള്ളവയുമാണ്. ഇത്തരം സസ്യങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ചുകൊണ്ടാണ് native plants എന്ന ചെറു ഉദ്യാനം ആരംഭിച്ചിരിക്കുന്നത്. വീട്ടിലും തൊടിയിലും കാണപ്പെടുന്നവയെ സംരക്ഷിച്ചും ഇല്ലാത്തവയെ നട്ടുവളർത്തിയും സംരക്ഷിക്കുന്നു. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങളുടെ പേരും പ്രാധാന്യവും മനസിലാക്കുവാനും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുവാനുമുള്ള ഒരു എളിയ ശ്രെമമാണ് native plants.

We have a lot of plants around us.  Many of the native plants that we cut down, burn and destroy just because we are wild are rare and medicinal.  A small garden called native plants has been started for the protection of such plants.  Protects what is found in the house and yard and protects what is not.  Native plants are a humble endeavor to understand the name and importance of the plants around us and to convince society of the need to protect them.