മക്കോട്ടദേവ (Thymelaeaceae)

Scientific name : Phaleria macrocarpa

ഇൻഡൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കണ്ടുവരുന്ന നിത്യഹരിത മരമാണ് മക്കോട്ടദേവ. ദൈവത്തിന്റെ കിരീടം എന്നറിയപ്പെടുന്ന ഈ പഴം സമുദ്രനിരപ്പിൽ നിന്ന് 1,200 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാ പ്രദേശമായ ന്യൂഗിനിയയിലാണ് കാണപ്പെടുന്നത്. പരമാവധി 18-20 മീ്റ്റർവരെ ഉയരം വെക്കുന്ന ഈ മരം മാർച്ചു മുതൽ ഓഗസ്റ്റ് വരെയാണ് പൂവിടുന്നത്. മക്കോട്ടദേവ എന്ന വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.18 മുതൽ 20 മീ്റ്റർ വരെ ഉയരം വെക്കുന്ന മക്കോട്ടദേവയുടെ പട്ടയ്ക്ക് പച്ചനിറമാണ്. തടി വൈറ്റ് വുഡ് ആണ്. പച്ചയും അറ്റം കൂർത്തതുമായ ഇലകൾക്ക് 7 മുതൽ 10 സെ. മീ. നീളവും 3 മുതൽ 5 സെ. മീ. വീതിയും കാണപ്പെടുന്നു. പച്ചയ്ക്കും മറൂണിനും ഇടയിൽ നിറം വരുന്ന പൂക്കൾക്ക് രണ്ടു മുതൽ നാല് ഇതളുകൾ വരെ കാണപ്പെടുന്നു.ഓരോ പഴങ്ങളിലും ഒന്നുമുതൽ രണ്ടുവരെ കാണപ്പെടുന്ന അനാട്രോപ്പസ് വിത്തുകൾ ബ്രൗൺ നിറമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്.



  • Plant type : tree
  • Root system : taproot
  • Filotaxi : opposite
  • Leaf type : simple
  • Kingdom : plantae
  • Clade : eudicots
  • Family : Thymelaeaceae
  • Genus : Phaleria
  • Species : P.macrocarpa
Simple leaf