Striga gesnerioides

Orobanchaceae family

Scientific name : Striga gesnerioides

ചെങ്കൽപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു പരാദസസ്യമാണ് ഇത്. മറ്റു സസ്യങ്ങളുടെ വേരിൽ നിന്നും ആഹാരം മോഷ്ടിച്ച് ജീവിക്കുന്നു.ഇലകളില്ലാത്ത ഈ ചെടിക്ക് ചുവട്ടിൽ നിന്നും ഒരു തണ്ട് പൊങ്ങി വരികയും അതിൽ നിറയെ പിങ്ക് പൂക്കൾ ഉണ്ടാവുകയും ചെയ്യുന്നു. പൂവിന് 4 ഇതളുകൾ ഉണ്ട്.ഇതളുകൾ polypetalous രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

  • Plantae
  • Angiosperms
  • Eudicots
  • Asterids
  • Lamiales
  • Orobanchaceae
  • Striga
  • Striga gesnerioides

Range map

ചിത്രങ്ങൾ native plants

ഗോരോചനചെടി

  • Scientific name – Centranthera indica
  • English – Indian Spur-Anther Flower
  • Malayalam – ഗോരോചനം
  • Habit – Parasitic herb
  • Habitat – Moist deciduous forests, grasslands and wet sandy fields

      ചെങ്കൽപാറ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് ഗോരോചനചെടി.  വേരുകൾ ഓറഞ്ച്-മഞ്ഞ.  ഇലകൾ  വിപരീതമാണ്. 1-2 x 0.5-0.8 സെ.മീ, ദീർഘവൃത്താകൃതി. അടിഭാഗം വൃത്താകൃതിയിലാണ്, അഗ്രം ചരിഞ്ഞതോ നിശിതമോ, ഇരുവശത്തും രോമമുള്ളതുമാണ്.കക്ഷീയ, ഒറ്റപ്പെട്ട പൂക്കളാണ്;  ബ്രാക്റ്റിയോളുകൾ 2. 5-10 മില്ലിമീറ്റർ നീളമുള്ളത്.ഒരു വശത്ത് പിളർന്ന്, അഗ്രഭാഗത്ത് മങ്ങിയ 3-5-ലോബുകൾ.  കൊറോള റോസ് നിറമോ വെള്ളയോ ആണ്, ട്യൂബ് നീളമുള്ളതും, വളഞ്ഞതും, മുകളിൽ വികസിച്ചതും, ലോബുകൾ 5. കേസരങ്ങൾ 4.  ആന്തറുകൾ തിരശ്ചീനമാണ്.  ഗോളാകൃതിയിലുള്ള അണ്ഡാശയം. കാപ്സ്യൂൾ 4-7 x 3 -5 മി.മീ., അണ്ഡാകാരത്തിലുള്ള, സ്ഥിരമായ കാലിക്സ് ലോബുകളാൽ പൊതിഞ്ഞ, കടും തവിട്ട്.  വിത്തുകൾ  1 മില്ലീമീറ്റർ നീളവും, വൃത്താകൃതിയിലുള്ളതുമാണ്.

  • Kingdom : plantae
  • Clade        : eudicots
  • Order       : Lamiales
  • Family      : orobanchaceae
  • Genus       : Centranthera
  • Species     : C. Indica

Range

Andaman Is., Bangladesh, India, Myanmar, Sri Lanka

  • Status – Wild
  • Flowering – September-January

ആറുമണിപ്പൂവ് (orobanchaceae)

Scientific name : Rhamphicarpa fistulosa

ചെങ്കൽപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു ഓഷധിയാണ് ആറുമണിപൂവ്. ഇതിന്റെ പൂവ് ആറ് മണിയോടുകൂടിയാണ് വിരിയുന്നത്. അങ്ങനെയാണ് ഈ പേര് വന്നത്. ഇലകൾ നേർത്തതാണ്. പൂവ് ട്യൂബ് ഷെയ്പ്പ്. ക്രീം നിറം.

  • Kingdom : plantae
  • Clade : Eudicots
  • Order : Lamiales
  • Family : orobanchaceae
  • Genus : Rhamphicarpa
  • Species : R.fistulosa

കുഞ്ഞിക്കോളാമ്പി

Orobanchaceae family

Scientific name : Parasopubia hofmannii

      ചെങ്കൽപ്പാറകളിൽ കാണപ്പെടുന്ന ഒരു പരാദസസ്യമാണ് കുഞ്ഞിക്കോളാമ്പി. ചെറിയൊരു ഓഷധിയാണിത്. ഇലകൾ നേർത്തതാണ്. Axillary bud ൽ നിന്നും പൂക്കൾ ഉണ്ടാവുന്നു. പൂവ് ചോർപ്പ് ആകൃതി.അഞ്ച് ഇതളുകൾ twisted രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

  • Kingdom : plantae
  • Clade        : Eudicots
  • Order       : Lamiales
  • Family     : orobanchaceae
  • Genus      : Parasopubia
  • Species    : P.hofmannii

ചെങ്കുമിൾ (Orobanchaceae)

Scientific name : Aeginetia indica

ഏഷ്യയിലെയും ന്യൂ ഗിനിയയിലെയും അർദ്ധനിത്യഹരിത വനങ്ങളിലും ഇലപൊഴിയുംകാടുകളിലും കാണപ്പെടുന്നു.Haustorial roots ഉപയോഗിച്ച് മറ്റു ചെടികളുടെ വേരുകളിൽ നിന്നും ഭക്ഷണം മോഷ്ടിക്കുന്ന പരാന്നഭോജിയാണ് ഇത്. കാട്ടുകാച്ചിൽ ഇത് കൂടുതലായി ആക്രമിക്കുന്ന ചെടിയാണ്. ഇതിന്റെ മാണത്തിൽ നിന്നും ഒരു തണ്ട് ഉയർന്നു വരികയും അതിൽ ഒരു പൂവ് ഉണ്ടാവുകയും ചെയ്യുന്നു.

  • Plant type : herb
  • Root type : Haustorial root
  • Inflorescence : simple
  • Kingdom : plantae
  • Clade : eudicots
  • Family : Orobanchaceae
  • Genus : Aeginetia
  • Species : A. indica

English name : forest ghost flower

Stigma
Overy
പൂവിന്റെ ഛേദം
വേര്

ചെങ്കുമിളിന്റെ കൂടുതൽ ചിത്രങ്ങൾ