ചിലന്തിക്കിഴങ്ങ്

  • Scientific name = Geodorum densiflorum
  • English name = Nodding Swamp Orchid
  • Malayalam = ചിലന്തിക്കിഴങ്ങ്
  • Habit = Terrestrial herb
  • Habitat = Shady places,tree trunks

ഭൂമി എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് Geodorum എന്ന വാക്ക് ഉണ്ടായത്. ഇടതിങ്ങിയ പൂക്കൾ എന്ന അർത്ഥത്തിലാണ് densiflorum എന്ന വാക്ക് വന്നത്.ചിലന്തിയുടെ രൂപത്തിലുള്ള കിഴങ്ങ് മൂലം മലയാളത്തിൽ ചിലന്തിക്കിഴങ്ങ്

Description

കിഴങ്ങിൽ നിന്നാണ് ചെടിയുടെ എല്ലാ ഭാഗങ്ങളും ഉണ്ടാവുന്നത്. ഇലഞെട്ടുകൾ ചേർന്ന് ഒരു Pseudostem ഉണ്ടാവുന്നു.ഇലകൾ ദീർഘവൃത്തം. സാമാന്തരസിരാവിന്യാസം. അഗ്രം മുനയുള്ളത്. പൂങ്കുലത്തണ്ടും കിഴങ്ങിൽ നിന്നാണ് ഉണ്ടാവുന്നത്. മുകളിലേക്ക് ഉയർന്ന് മുകൾഭാഗം താഴേക്ക് വളഞ്ഞാണ് പൂങ്കുല ഉണ്ടാവുക. അതിന്റെ വളഞ്ഞ അറ്റത്ത് ധാരാളം റോസ് പൂക്കൾ ഉണ്ടാവും.അഞ്ച് ഇതളുകൾ.

Taxonamy

Plantae – Trachiophites – Angiosperms – Monocots – Alismateles – Orchidaceae – Geodorum – G. densiflorum

Range

Native to:
Andaman Is., Assam, Bangladesh, Bismarck Archipelago, Borneo, Cambodia, Caroline Is., China South-Central, China Southeast, East Himalaya, Fiji, Hainan, India, Jawa, Laos, Lesser Sunda Is., Malaya, Maluku, Marianas, Myanmar, Nansei-shoto, Nepal, New Caledonia, New Guinea, Nicobar Is., Niue, Northern Territory, Ogasawara-shoto, Philippines, Queensland, Samoa, Solomon Is., Sri Lanka, Sulawesi, Sumatera, Taiwan, Thailand, Tonga, Vanuatu, Vietnam, West Himalaya, Western Australia

Links

  • Status = Wild
  • Flowering = April-June

വെള്ളഇത്തിൾ

  • Scientific name : Dendrobium ovatum
  • English name : Green Lipped Dendrobium
  • Malayalam : വെള്ളഇത്തിൾ, ഉണ്ണീശോപൂവ്
  • Habit : Herb
  • Habitat : Moist deciduous forests, also in the plains.

Description

മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന ഒരു തരം ഓർക്കിഡ് ആണ് വെള്ളഇത്തിൾ. പശ്ചിമഘട്ടത്തിലെയും തമിഴ്നാട്ടിലെയും ഒരു ഓർക്കിഡാണ്.  മറ്റ് ചെടികളിൽ വളരുന്ന ഒരു ഔഷധസസ്യമാണിത്.  സ്യൂഡോബൾബുകൾക്ക് 5-50 സെന്റീമീറ്റർ നീളമുണ്ട്, മൌവ് ബ്രൗൺ, ഇന്റർനോഡുകൾ 2-4 സെ.മീ.  5-10 സെന്റീമീറ്റർ നീളമുള്ള, ഒന്നിടവിട്ട് ക്രമീകരിച്ച ഇലകൾ, ദീർഘവൃത്താകൃതി. 5-15 സെന്റീമീറ്റർ നീളമുള്ള പല പൂക്കളുള്ള റസീമുകളിൽ പൂക്കൾ ഉണ്ടാകുന്നു.  പൂക്കൾക്ക് ക്രീം നിറമുണ്ട്, മധ്യഭാഗം പച്ചയാണ്.  എന്നിരുന്നാലും, നിറത്തിൽ തികച്ചും വ്യത്യാസമുണ്ട്, പൂക്കൾക്ക് പച്ചകലർന്ന മഞ്ഞനിറമായിരിക്കും.  വിദളങ്ങൾക്കും ദളങ്ങൾക്കും 7-10 മില്ലിമീറ്റർ നീളമുണ്ട്.  ചുണ്ടുകൾക്ക് 7-8 മില്ലിമീറ്റർ നീളമുണ്ട്,  ലാറ്ററൽ ലോബുകൾ ചെറുതും കുത്തനെയുള്ളതുമാണ്.

Taxonomy

  • Kingdom       : plantae
  • Division        : Trachiophites
  • Clade             : Angiosperms
  • Clade             : Monocots
  • Order            : Asparagales
  • Family           : Orchidaceae
  • Genus            : Dendrobium
  • Species          : Dendrobium ovatum

Range

ഈ സസ്യം ദക്ഷിണഇന്ത്യയിൽ തദ്ദേശീയമാണ്.

  • Status – Wild
  • Flowering – November-February

Nervilia sp (Orchidaceae)

ഈ ചെടിയും ഒരിലത്താമര എന്നാണ് അറിയപ്പെടുന്നത്. ഇത് വളരെ അപ്പൂർവ്വമായ ഇനമാണ്.

തണ്ട്

ഈ ചെടിക്ക് ഇലയുടെ തണ്ട് അല്ലാതെ മറ്റൊരു തണ്ടില്ല. ഇല കിഴങ്ങിൽ നിന്നും നേരിട്ടാണ് വരുന്നത്

ഇല

കിഴങ്ങിൽ നിന്നും ഇലഞെട്ടും ഇലയും നേരിട്ട് വരുന്നു. ഒരേ ഒരു ഇല മാത്രമേ ഈ സസ്യത്തിന് ഉള്ളൂ. ഇല മെറൂൺ കളർ ആയിരിക്കും. ഇലക്ക് ഹൃദയാകാരം. നിറയെ രോമങ്ങളുണ്ട്.

പൂവ്

വിത്ത്

കിഴങ്ങാണ് ഈ സസ്യത്തിന്റെ വിത്ത്. വേരിൽ നിന്നും പുതിയ കിഴങ്ങുകൾ ഉണ്ടാവുകയും അങ്ങനെ പുതിയ ചെടി ഉണ്ടാവുകയും ചെയ്യുന്നു.

Kingdom : plantae order : asparagales family : Orchidaceae sp: Nervilia sp