ചെറുകദളി

  • Scientific name – Osbeckia virgata
  • Malayalam name – ചെറുകദളി
  • Habit – shrub
  • Habitat – 500 – 1000 m.
  • Used – traditional medicine

Description

ഏതാണ്ട് 50 cm ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുകദളി. ഏതാണ്ട് 500 മീ. ഉയരത്തിലുള്ള മലകളിലാണ് കൂടുതലായി വളരുന്നത്. നിറയെ ശാഖകളോട് കൂടിയ ചെടിയാണിത്. ബലമുള്ള തണ്ടുകളാണ് ഇതിനുള്ളത്.

ദീർഘവൃത്തത്തിലുള്ള ഇലകൾ ചെറുതാണ്. ഇവ സമുഖമായി വിന്യസിച്ചിരിക്കുന്നു.midrib ന് സാമാന്തരമായി രണ്ട് പ്രധാന veins കാണപ്പെടുന്നു. ഇലഞെട്ടിന് കടുത്ത തവിട്ട് നിറം.

പിങ്ക് നിറമുള്ള പൂക്കളാണ് ചെറുകദളിക്കുള്ളത്. അഞ്ച് ഇതളുകൾ. നടുവിൽ ക്രീം നിറമുള്ള സ്റ്റിഗ്മാ കാണാം. ചുറ്റിലുമായി കേസരങ്ങൾ. പൂക്കൾ കുലയായി ആണെങ്കിലും ഒരു സമയം ഒരു പൂവ് മാത്രം കാണപ്പെടുന്നു.

കലത്തിന്റെ അകൃതിയിലുള്ള കായ്കൾ. കായ്കൾക്കുള്ളിൽ ചെറിയ വിത്തുകൾ കാണാം.

Taxonomy

  • Kingdom – plantae
  • Division – Trachiophites
  • Class – Angiosperm
  • Clade – Eudicots
  • Clade – Rosids
  • Order – Myrtales
  • Family – Melastomataceae
  • Genus – Osbeckia
  • Species – Osbeckia virgata

Range

Bangladesh, India, Malaya, Vietnam

Links

  • Status – Wild
  • Flowering – August-March

Image

കാട്ടുകദളി (Melastomataceae)

  • ശാസ്ത്രനാമം : Osbeckia aspera
  • ഇംഗ്ലീഷ് : rough small-leaved spider flower
  • മലയാളം : കാട്ടുകദളി
  • കുടുംബം : മെലാസ്റ്റോമാറ്റേസി
  • ഇനം : കുറ്റിച്ചെടി
  • ആവാസവ്യവസ്ഥ : 1500 – 2500 മീറ്റർ ഉയരം
  • വിതരണം : പശ്ചിമഘട്ടം, ശ്രീലങ്ക

കാശാവ് (Melastomataceae)

  • Scientific name : Memecylon umbellatum
  • English name : Delek air tree, Ironwood tree
  • Malayalam : കാശാവ്,കായാവ്, അഞ്ജനമരം, കനലി, ആനക്കൊമ്പി
  • Habit : Tree
  • Habitat : Semi-evergreen, shola and moist deciduous forests

Description

സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത – അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ്.കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

കാശാവിന്റെ ഇലകൾ ദീർഘവൃത്തവും ആഗ്രം കൂർത്തതുമാണ്. ധാരാളം ഇലകൾ തിങ്ങിഞെരുങ്ങി കാണപ്പെടുന്നു.ഏകാന്തരം. പൂക്കൾ തണ്ടിലാണ് ഉണ്ടാവുന്നത്. പൂവിന് നീലനിറം. അപ്പൂർവ്വമായി വെളുത്ത പൂക്കളുള്ള ചെടിയും കാണാറുണ്ട്.

Taxonomy

  • Kingdom : Plantae
  • Division : Trachiophites
  • Clade : Angiosperm
  • Clade : Rosids
  • Order : Myrtales
  • Family : Melastomataceae
  • Genus : Memecylon
  • Species : Memecylon umbellatum

Range

Native

Native to:
Andaman Is., Assam, Cambodia, India, Jawa, Malaya, Myanmar, Nicobar Is., Sri Lanka, Vietnam

Links

Images

കുഞ്ഞതിരാണി (Melastomataceae)

Scientific name : Osbeckia muralis

പശ്ചിമഘട്ടത്തിൽ endemic ആയ ഒരു ചെറു സസ്യമാണ് കുഞ്ഞതിരാണി. ഏതാണ്ട് 20cm വരെ വളരും.തണ്ട് ചതുരാകൃതി ആണ്. ഇലകൾ ദീർഘവൃത്തം,സമുഖം,decussate, അരികുകൾ ദന്ദുരം. ശിഖരങ്ങളുടെ അറ്റത്തു പൂക്കൾ ഉണ്ടാവുന്നു. പിങ്ക് നിറം തണ്ടിലും ഇലയിലും വിദളത്തിലും നിറയെ രോമങ്ങളുണ്ട്.

അതിരാണി (Melastomataceae)

കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കാണുന്ന സസ്യമാണ് അതിരാണി. കലംപൊട്ടി, കദളി എന്നെല്ലാം വിളിക്കുന്നു. Melastoma ജനുസ്സിലെ ഏക സസ്യസമാണിത്.

ചെടി

തണ്ട്

ഇല

ഇലകൾ opposite ആയി ക്രമീകരിച്ചിരിക്കുന്നു. Petiol മെറൂൺ കളർ. Lamina elliptical രൂപത്തിൽ ആണ്. Apex കുന്താകാരം. Midrib ന് സാമാന്തരമായി രണ്ട് veins ലീഫ് ബേസിൽ നിന്നും പുറപ്പെട്ട് apex ൽ midrib ൽ സന്ധിക്കുന്നു.

Lamina

പൂവ്

അഞ്ച് petels,ഇതളുകൾ polypetalous രീതിയിൽ ക്രമീകരിച്ചിരിക്കുന്നു.

വിത്ത്

വിത്തുകൾക്ക് കറുപ്പ് നിറമാണ്.

Kingdom : plantae order : Myrtales family : Melastomataceae sp : Melastoma malabathricum

അതിരാണിയുടെ കൂടുതൽ ചിത്രങ്ങൾ

-----------Flower
Flower bud & stipul