ചണത്തിന്റെ ജനുസിൽ പെടുന്ന ആഫ്രിക്കൻ വംശജനായ ഒരു ഓഷദിയാണ് ഇത്. ചുവന്ന തണ്ടിൽ ഇലകൾ ഏകാന്തരമായി കാണപ്പെടുന്നു. പൂവിന് മഞ്ഞ നിറം.അഞ്ച് ഇതളുകൾ.മഞ്ഞ കേസരങ്ങൾ അനേകം കാണാം.വിദളങ്ങളും മഞ്ഞയാണ്.
Habitat = Evergreen, semi-evergreen and moist deciduous forests
Description
ചിലപ്പോൾ പടർന്നു വളരാൻ പ്രവണത കാണിക്കുന്ന ഒരു കുറ്റിച്ചെടിയാണ് എരുമച്ചപ്പ്.കിഴക്കൻ ഉഷ്ണമേഖലാ ആഫ്രിക്ക – സുഡാൻ, എത്യോപ്യ, തെക്ക് മുതൽ സിംബാബ്‌വെ, മൊസാംബിക്, മഡഗാസ്കർ. കിഴക്കൻ ഏഷ്യ – ഇന്ത്യൻ ഉപഭൂഖണ്ഡം, ദക്ഷിണ ചൈന, മലേഷ്യ എന്നിവിടങ്ങളിൽ ഈ ചെടി കാണപ്പെടുന്നു. വയറിളക്കത്തിനു ചികിത്സിക്കാൻ ഇലയുടെ കഷായം കുടിക്കുന്നു, എന്നാൽ കിഴക്കൻ ആഫ്രിക്കയിൽ ഇലയുടെ ഒരു സത്ത് ശുദ്ധീകരണ മരുന്നായി കുടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നേത്ര പ്രശ്‌നങ്ങളുടെ ചികിത്സയ്ക്കായി ഇല ഉപയോഗിക്കുന്നു. ചതച്ച ഇലയും തണ്ടും വ്രണങ്ങളിൽ പേസ്റ്റ് ആയി പുരട്ടുന്നു.ഇലകളും പൂക്കളും കുഷ്ഠരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
Morphology
നിറയെ ശാഖകളോടെ വളരുന്ന ഒരു ചെറിയ കുറ്റിച്ചെടി.ഇലകൾ 12 x 4.5 സെ.മീ.അണ്ഡാകാര-ദീർഘവൃത്താകാരം,അഗ്രം മുനയുള്ളത്.താഴെ ഇടതൂർന്ന വെളുത്ത രോമങ്ങൾ.ഇലഞെട്ടിന് 2 സെ.മീ,കുന്താകാരത്തിലുള്ള അനുപർണ്ണം,കക്ഷീയ സൈമുകൾ ആണ് പൂക്കുല.മഞ്ഞ പൂവുകൾ.ബ്രാക്റ്റുകളും ബ്രാക്റ്റിയോളുകളും രേഖീയമാണ്.വിദളങ്ങൾ 9 മി. മി.നീണ്ട രോമങ്ങൾ.ദളങ്ങൾ 8 മി.മീ.,കേസരങ്ങൾ 10,സ്വതന്ത്രം , അസമം,അണ്ഡാശയം 0.5 മില്ലിമീറ്റർ,style 2 മി. മി.കാപ്സ്യൂൾ 2.5 സെ.മീ,ആവർത്തിച്ചുള്ള കുറ്റിരോമങ്ങൾ ഉൾപ്പെടെ.അടിഭാഗത്ത് രോമാവൃതമാണ്.
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തി.ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
നാട്ടിൻപുറങ്ങളിൽ കാണുന്ന തരുതരുത്ത മുള്ളോടുകൂടിയ ചെമ്പരത്തി വർഗ്ഗത്തിലെ കാട്ടുചെടിയാണിത്.അമേരിക്കൻ സ്വദേശിയാണെങ്കിലും ലോകമെങ്ങും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു..മരത്തിലോ മതിലിലോ പടർന്നു് പിടിച്ചാണു് പൊതുവേ ഇവയെ കാണാറുള്ളതു്.തണ്ടിലും,ഇലയുടെ അടിഭാഗത്തുള്ള ഞരമ്പിലും മുള്ളുകളുണ്ട്.ഇലകൾ ഏകാന്തരം. ഇലഞെട്ട് വളരെ നീണ്ടതാണ്.ഇലകൾ കൈവിരലുകളോട് സാമ്യമുണ്ടെങ്കിലും സിമ്പിൾ ലീഫാണ്.വലിപ്പമുള്ള പൂവ് മഞ്ഞനിറമാണ്.ഉൾഭാഗത്ത് മെറൂൺ നിറത്തിൽ ഒരു ഭാഗം കാണാം. കേസരങ്ങൾ സ്റ്റിഗ്മാ ദണ്ടിന് ചുറ്റിലുമായി കാണാം.
Taxonomy
Kingdom : Plantae
Division : Trachiophites
Clade : Angiosperms
Clade : Eudicots
Clade : Rosids
Order : Malvales
Family : Malvaceae
Genus : Hibiscus
Species : Hibiscus aculeatus
Range
Native
Native to: Alabama, Florida, Georgia, Louisiana, Mississippi, North Carolina, South Carolina, Texas