ഡാർഫ് റൊട്ടാല (Lythraceae)

  • ശാസ്ത്രനാമം : Rotala rotundifolia
  • ഇംഗ്ലീഷ് : dwarf rottala
  • കുടുംബം : ലിത്രേസീ
  • തരം : ഓഷധി, ജലസസ്യം
  • ആവാസവ്യവസ്ഥ : ജലാശയങ്ങൾ
  • ജന്മദേശം : അമേരിക്ക
  • വിതരണം : ഇന്ത്യ, ചൈന, തയ്‌വാൻ,തായ്‌ലൻഡ് ലാവോസ് വിയറ്റ്നാം

ലോലാൻഡ് റൊട്ടാല (Lythraceae)

  • ശാസ്ത്രനാമം : Rottala ramosior
  • ഇംഗ്ലീഷ് : Lowland rottala
  • കുടുംബം : ലിത്രേസീ
  • തരം : ഓഷധി, ജലസസ്യം
  • ആവാസവ്യവസ്ഥ : ജലാശയങ്ങളുടെ അരികുകൾ
  • വിതരണം : വടക്കേ അമേരിക്ക

റൊട്ടാല ഇൻഡിക്ക (Lythraceae)

  • ശാസ്ത്രനാമം : Rottala indica
  • ഇംഗ്ലീഷ് : indian toothcup
  • കുടുംബം : ലിത്രേസീ
  • തരം : ഓഷധി, ജലസസ്യം
  • ആവാസവ്യവസ്ഥ : വയൽപ്രദേശങ്ങൾ
  • വിതരണം : തെക്കുകിഴക്കൻ ഏഷ്യ, കോംഗോ, ഇറ്റലി, പോർച്ചുഗൽ, അമേരിക്ക

മലമ്പുഴ റൊട്ടാല (Lythraceae)

  • ശാസ്ത്രനാമം : rottala malampuzhensis
  • ഇംഗ്ലീഷ് : malampuzha rottala
  • മലയാളം : മലമ്പുഴ റൊട്ടാല
  • കുടുംബം : ലിത്രേസീ
  • തരം : ഓഷധി, ജലസസ്യം
  • ആവാസവ്യവസ്ഥ : ചെങ്കൽ പാറകളിലെ വെള്ളക്കെട്ടുകൾ
  • വിതരണം : കേരളം

മലബാർ റൊട്ടാല (Lythraceae)

  • ശാസ്ത്രനാമം : rottala malabarica
  • ഇംഗ്ലീഷ് : malabar rottala
  • മലയാളം : മലബാർ റൊട്ടാല
  • കുടുംബം : ലിത്രേസീ
  • തരം : ഓഷധി, ജലസസ്യം
  • ആവാസവ്യവസ്ഥ : ചെങ്കൽപ്രദേശങ്ങളിലെ പാറക്കുളങ്ങൾ
  • വിതരണം : ദക്ഷിണേന്ത്യയിൽ തദ്ദേശീയം

Rotala malampuzhensis (Lythraceae)

Scientific name : Rotala malampuzhensis

ലിത്രേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഓഷധിയാണ് മലമ്പുഴ റൊട്ടാല. പശ്ചിമഘട്ടത്തിലെ തദ്ദേശീയ സസ്യമായ ഈ ചെടി കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ശാഖകളോടുകൂടി കൂട്ടമായി കാണപ്പെടുന്ന ഈ ചെടി മഴക്കാലത്ത് ചെങ്കൽപ്പരപ്പിന്മേൽ രൂപംകൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകളിലാണ് വളരുന്നത്.ധാരാളം ശാഖകളുള്ള തണ്ടുകളുടെ സന്ധികളിൽ നിന്നാണ് വേരുകൾ വളരുന്നത്. ഇലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്കും പൂക്കൾക്കും ഞെട്ടുകളില്ല. വീതികുറഞ്ഞ് നീണ്ട ഇലകളുടെ അഗ്രം നേരിയതായി മുറിച്ചുകളഞ്ഞതുപോലെ ഉള്ളതാണ്. പൂക്കളും ഫലങ്ങളും ക്രിംസൺ നിറമാണ്.

Rotala malabarica

മലബാർ റൊട്ടാ

ലിത്രേസീ ഫാമിലിയിൽ പെട്ട ജലത്തിൽ വളരുന്ന ഒരു സസ്യമാണ് മലബാർ റൊട്ടാല.1990 – ൽ ഇത് വിവരിച്ച ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിൽ (~10 km 2 ) വളരെ നിയന്ത്രിത പ്രദേശത്ത് മാത്രമേ ഈ ഇനം കാണപ്പെടുന്നുള്ളൂ. ഹ്യൂമസിൻ്റെ സമൃദ്ധമായ നിക്ഷേപം അടങ്ങിയ താഴ്ചകളിലെ സീസണൽ കുളങ്ങളിൽ ഇത് വസിക്കുന്നു . ജലത്തിനടിയിൽ നിന്നും മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ദുർബലമായ തണ്ടുകൾ. ചെറിയ ഇലകൾ സമൂഖമായി കാണപ്പെടുന്നു.  ഓരോ ആക്സിലറി ബഡ്ഡിൽ നിന്നും പൂക്കൾ ഉണ്ടാവുന്നു.നന്നെ ചെറിയ പൂവിന് 5 വെളുത്ത ദളങ്ങളും 5 കേസരങ്ങളും ഉണ്ട്. ചുവപ്പു നിറത്തിലാണ്.

ഗുരുതര വംശനാശ ഭീഷണി നേരിടുന്നു. CR

ടാക്സോണമി

  • Plantae
  •     Tracheophyta
  •           Angiosperms
  •                      Eudicots
  •                          Lythraceae
  •                                      Rotala
  •                                         Rotala malabarica
കണ്ണൂർ ജില്ലയിലെ ചില പാറകുളങ്ങളിൽ മാത്രം കാണപ്പെടുന്ന സസ്യം

Habit

Aquatic herb

Habitat

Laterit pond

References