കാക്കപൂവ്

  • Scientific name : Torenia bicolor
  • English :Two-Color Wishbone Flower
  • മലയാളം : കാക്കപ്പൂവ്
  • Habit :anuel Herb, runner
  • Habitat : tropical evergreen forest
  • Range : western Ghats

       നിലത്ത് പടർന്നു വളരുന്ന ചെറു സസ്യം. തണ്ടുകൾ ദുർബലവും പടരുന്നതുമാണ്.ഇലകൾ സമുഖം, ത്രികോണാകൃതി, അഗ്രം കൂർത്തതും അരികിൽ പല്ലുകൾ നിറഞ്ഞതും. ഓരോ ശിഖരത്തിന്റെയും അഗ്രഭാഗത്ത് പൂക്കൾ ഉണ്ടാവും. നാല് വിദളങ്ങൾ ഒരു ട്യൂബിലേക്ക് ലയിക്കുന്നു. വെളുപ്പും വയലറ്റും നീലയും കലർന്ന പൂക്കൾ, നാല് ദളങ്ങൾ ഒരു കൊറോളട്യൂബിലേക്ക് ലയിക്കുന്നു. മേൽചുണ്ടിനോട് ചേർന്ന് കേസരങ്ങൾ കാണപ്പെടുന്നു. കേസരങ്ങൾ രണ്ട് എണ്ണം, ആന്തറുകൾ പരസ്പരം സ്പർശിച്ച് ആർച്ച് രൂപത്തിൽ നിൽക്കുന്നു. ചുവട് മുകളിലെ ദളത്തോട് ചേരുന്നു.

കൂടുതൽ ചിത്രങ്ങൾ

ചെറുകാക്കപ്പൂ

  • Scientific name = Torenia crustacea
  • English name = Malaysian Lindernia
  • Malayalam = ചെറുകാക്കപ്പൂ
  • Habit = Herb
  • Habitat = Moist deciduous forests and waste lands
  • Family = Linderniaceae
  • Native = Tropical world