മിഠായിച്ചെടി

  • Scientific name : Hyptis capitata
  • English name : Knobweed, Lesser Roundhead, False Ironwort.
  • Malayalam : മിഠായിച്ചെടി.
  • Habit : Shrub
  • Habitat : Degraded forests and wastelands.

Description

    ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന നിവർന്നു നിൽക്കുന്ന ഒരു ഏകവർഷകുറ്റിച്ചെടിയാണ് മിഠായിച്ചെടി. മെക്സിക്കോ ആണ് സ്വദേശം. ബലമുള്ള ചതുരതണ്ടുകൾ. ഇലകൾ സമൂഖം. ദീർഘവൃത്തം, ലീഫ് ബ്ലേഡ് ദന്ദുരം. പത്രകക്ഷങ്ങളിൽ നിന്നും പൂക്കുലകൾഉണ്ടാവുന്നു. പൂക്കുലക്ക് ഗോളാകൃതിയാണ്. ഓരോ പൂക്കളെയും അനേകം പൂക്കൾ നിറഞ്ഞതാണ്. പൂവിന് വെളുത്ത നിറം.

Taxonomy

  • Kingdom : plantae
  • Division  : Trachiophites
  • Clade       : Angiosperms
  • Clade       : Eudicots
  • Clade       : Asterids
  • Order      : Lamiales
  • Family     : Lamiaceae
  • Genus      : Hyptis
  • Species    : Hyptis capitata

Range

Native to:
Belize, Bolivia, Brazil North, Central American Pac, Colombia, Costa Rica, Cuba, Dominican Republic, Ecuador, El Salvador, Florida, Galápagos, Guatemala, Haiti, Honduras, Jamaica, Leeward Is., Mexico Central, Mexico Gulf, Mexico Northeast, Mexico Northwest, Mexico Southeast, Mexico Southwest, Nicaragua, Panamá, Peru, Puerto Rico, Southwest Caribbean, Trinidad-Tobago, Venezuela, Venezuelan Antilles, Windward Is.

Introduced into:
Andaman Is., Assam, Bangladesh, Bismarck Archipelago, Borneo, Cambodia, Caroline Is., Christmas I., Jawa, Lesser Sunda Is., Malaya, Marianas, Marquesas, Nansei-shoto, New Guinea, Philippines, Queensland, Society Is., Sulawesi, Sumatera, Thailand, Vietnam

  • Status – Wild
  • Flowering – September-January

നരിപൂച്ചി (Lamiaceae)

  • Scientific name : Hyptis suaveolens
  • Malayalam : കാട്ടപ്പ, ശീമക്കൊങ്ങിണി, നാറിക്കാട്, നാറ്റപ്പൂച്ചെടി, നരിപൂച്ചി.
  • Family : Lamiaceae
  • Habit : shrub
  • Habitat : tropical region
  • Native : Mexico, west indes, south America
  • Distribution : tropical part of asia, Africa, Australia.

മധ്യ തെക്കേ അമേരിക്കൻ സ്വദേശിയായ ഒരു ഏകവർഷ കുറ്റിച്ചെടിയാണ് നരിപൂച്ചി. ലോകത്ത് ഉഷ്ണമേഖലാ പ്രേദേശങ്ങളിൽ വ്യാപകമായി ഇത് അധിനിവേശസസ്യമായി കാണപ്പെടുന്നു. ഇലക്കും തണ്ടിനും രൂക്ഷ ഗന്ധമുണ്ട്. നീല നിറത്തിലുള്ള പൂക്കൾ സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ ഉണ്ടാവുന്നു.

കൂടുതൽ ചിത്രങ്ങൾ

പൂച്ചമീശ (Lamiaceae)

  • ശാസ്ത്രനാമം : Orthosiphon aristatus
  • ഇംഗ്ലീഷ് : cat’s whiskers
  • മലയാളം : പൂച്ചമീശ
  • കുടുംബം : ലാമിയേസീ
  • തരം : കുറ്റിച്ചെടി
  • ആവാസവ്യവസ്ഥ :
  • വിതരണം : തെക്കുകിഴക്കൻ ഏഷ്യ, ആസ്‌ത്രേലിയ
  • ഉപയോഗം : ഉദ്യാനസസ്യം

നായ്ത്തുമ്പ (Lamiaceae)

Scientific name : Pogostemon quadrifolius

രണ്ടു മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നായ്‌ത്തുമ്പ. ചെങ്കൽ പാറയുള്ള പ്രദേശങ്ങളിൽ കാണുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും കാണാറുണ്ട്. നാല്പതോളം തരം പൂമ്പാറ്റകൾ തേൻ കുടിക്കാൻ ഈ ചെടിയിൽ എത്തുന്നതായി മാടായിപ്പാറയിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടിരുന്നു.

ചെറുതേക്ക്

  • Scientific name = Rotheca serrata
  • English name =Blue Fountain Bush
  • Malayalam = ചെറുതേക്ക്
  • Habit = Shrub
  • Habitat = Moist deciduous forests, thickets, roadsides at an altitude of about 2500-3500 ft.
  • Family = Lamiaceae
  • Native = Indo-Malayan biosphere

പാകിസ്ഥാൻ മുതൽ മലേഷ്യ വരെയുള്ള ഭൂപ്രദേശങ്ങളിൽ സ്വഭാവികമായി കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുതേക്ക്. മനോഹരമായ പൂക്കൾ ആണിതിന്റെ പ്രത്യേകത. ഇത് തുളസി കുടുംബമായ ലാമിയെസീ കുടുംബത്തിൽ പെടുന്നു.ബലമുള്ള തണ്ട് ചതുരാകൃതിയിലാണ്, അധികം വണ്ണം വയ്ക്കില്ല. ദീർഘവൃത്താകാരമുള്ള ഇലകൾ സമുഖമായി ക്രമേകരിച്ചിരിക്കുന്നു.തീരെ കുറുകിയ ഇലഞെട്ടുകൾ, പൂവ് ചെടിയുടെ ആഗ്രഭാഗത്ത് ആണ് ഉണ്ടാവുക. പിരമിഡ് അകൃതിയിലുള്ള വലിയ പൂക്കുല കാണാം. പൂവിന് 5 ഇതളുകൾ, താഴേക്കുള്ള ഇതൾ നീലയും മറ്റുള്ളവ വെളുപ്പും. നാല് കേസരവും ഒരു സ്റ്റൈലും. സ്റ്റൈൽ മെലിഞ്ഞു നീളം കൂടിയതാണ്. ചെറിയ ഉരുണ്ട കായ്കൾ.

Kingdom : plantae / order : Lamiales / family : Lamiaceae / species : Rotheca serrata

ചെറുതേക്കിന്റെ കൂടുതൽ ചിത്രങ്ങൾ

പനിക്കൂർക്ക (Lamiaceae)

തുളസി കുടുംബത്തിൽ പെടുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക. കുട്ടികളിൽ പനി, ജലദോഷം എന്നീ രോഗങ്ങൾക്ക് മരുന്നായി ഉപയോഗിക്കുന്നതിനാലാണ് ഈ പേര് വന്നത്.

ചെടി

തണ്ട്

വളരെ ദുർബലമായ തണ്ടാണ് പനിക്കൂർക്കയുടേത്.

ഇല

വൃത്തകാരമുള്ള കട്ടിയുള്ള ഇലകൾ. സമുഖമായി ഉണ്ടാവുന്നു. ഇലക്ക് രൂക്ഷ ഗന്ധമുണ്ട്. വക്കുകൾ ധന്ധുരമാണ്.

ഇല

പൂവ്

വിത്ത്

Kingdom : plantae order : Lamiales family : Lamiaceae sp : Plectranthus amboinicus

വെൺതുമ്പ

  1. Scientific name : Leucas biflora
  2. English name : Two-Flowered Leucas
  3. Malayalam : വെൺ തുമ്പ, വള്ളിത്തുമ്പ
  4. Habit : Herb
  5. Habitat :  Dry and moist deciduous forests.

Description

    വള്ളിയായി വളരുന്ന ഒരുതരം തുമ്പയാണ് ഈ ചെടി. തണ്ടുകൾ ചതുരാകൃതിയാണ്. ഇലകൾ സമുഖം. ഇലകൾക്ക് ത്രികോണആകൃതി. അഗ്രം മൂർച്ചയുള്ളത്. ലീഫ് ബ്ലേഡ് ദന്തുരമാണ്. പത്ര കക്ഷങ്ങളിൽ  നിന്നും പൂക്കൾ ഉണ്ടാകുന്നു. പൂവിന്റെ മുക്കാൽ ഭാഗവും calyx കൊണ്ട് മൂടിയിരിക്കും. ഇതളുകൾ തൂവെള്ളയാണ്. നിറയെ രോമങ്ങൾ ഉണ്ട്.കേസരങ്ങൾ 4 എണ്ണം.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Clade : Asterids
  • Order : Lamiales
  • Family : Lamiaceae
  • Genus : Leucas
  • Species : Leucas biflora
തണ്ട് ദുർബലവും മെലിഞ്ഞതുമാണ്, നിറയെ രോമങ്ങൾ ഉണ്ട്, ഇലകൾ സമുഖം ഓരോ നോഡിൽ നിന്നും പൂക്കൾ ഉണ്ടാവും.ചിലപ്പോൾ വള്ളിയായി പടർന്നു കയറുന്ന സ്വഭാവവും കാണിക്കുന്നു.
ഇലകൾ ലഘുവാണ്, ദീർഘവൃത്തം, മാർജിൻ പല്ലുകൾ നിറഞ്ഞത്, രോമങ്ങൾ കാണപ്പെടുന്നതും പരുപരുത്തതുമാണ്. ഇലഞെട്ടിലും രോമങ്ങൾ ഉണ്ട്. അഗ്രം മുനയുള്ളത്.
പൂക്കൾ ഒറ്റക്ക് ഒറ്റക്ക് ഉണ്ടാവുന്നു. കാലിക്സ് പൂവിന്റെ വലിപ്പമുള്ള ഭാഗമാണ്, കാലിക്സിലും കൊറോളയിലും നിറയെ രോമങ്ങൾ ഉണ്ട്, ഇതളുകൾ വെളുപ്പ് നിറം, നാല് ഇതളുകൾ അടിയിലെയും മുകളിലെയും ഇതളുകൾക്ക് രണ്ട് ലോബുകൾ ഉണ്ട്. മുകളിലെ ഇതളിനോട് ചേർന്ന് കേസരങ്ങൾ കാണപ്പെടുന്നു. പൂവിനുള്ളിൽ തേൻ നിറഞ്ഞിരിക്കും
നാല് കേസരങ്ങൾ മുകളിലെ ദളത്തോട് ചേർന്ന് കാണപ്പെടുന്നു, ഒരു സ്റ്റൈലും രണ്ട് സ്റ്റിഗ്മകളും, സ്റ്റൈൽ മെലിഞ്ഞതും കേസരത്തോടൊപ്പം നീളമുള്ളതുമാണ്. ഓവറി മേജർ ആണ്.

Range

Native to:
Andaman Is., Bangladesh, India, Maldives, Myanmar, Nicobar Is., Sri Lanka, Vietnam, West Himalaya

Usege

ആയുർവേദത്തിൽ മൂപ്പെത്തിയ ഇലകളുടെ കഷായം കൺജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തിൽ ദിവസത്തിൽ രണ്ടുതവണ കണ്ണ് തുള്ളിയായി ഉപയോഗിക്കുന്നു. മുതിർന്ന ഇലകൾ സെന്റല്ല ഏഷ്യാറ്റിക്കയുടെ ഇലകൾ 2:1 എന്ന അനുപാതത്തിൽ പൊടിച്ച്, ഈ മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാൻ നേരിട്ട് പ്രയോഗിക്കുന്നു. വെളുത്ത സ്രവത്താൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് വെറ്റിലയുടെ ഒരു ഇല ചവയ്ക്കാൻ നാലോ അഞ്ചോ ഇലകൾ നിർദ്ദേശിക്കുന്നു.

Links

Images