Scientific name : Diospyros ebenum

നല്ല കറുപ്പുനിറത്തിൽ തടിയുള്ള ഒരു വൃക്ഷമാണ് കരിമരം.ഇംഗ്ലീഷിൽ എബണി എന്ന് വിളിയ്ക്കുന്ന മരത്തിന്റെ ഇനങ്ങൾ ഏഷ്യയിലെ കിഴക്കൻ രാജ്യങ്ങളിലും ശ്രീലങ്കയിലും ആഫ്രിക്കയിലും കാണാം.ഇന്ത്യയിൽ കേരളമുൾപ്പെടുന്ന തെക്കൻ സംസ്ഥാനങ്ങളിലാണ് കരിമരം കൂടുതലായി കാണപ്പെടുന്നത്. കരിമരത്തിന്റെ ഇലകൾക്ക് 15 സെന്റിമീറ്റർ വരെ നീളവും ആറു സെന്റിമീറ്റർ വരെ വീതിയുമുണ്ട്.ശാഖയിൽ ഒന്നിടവിട്ടു നില്ക്കുന്ന ഇല കുന്തത്തിന്റെ ആകൃതിയിലുള്ളതാണ്. കരിമരത്തിന്റെ പൂക്കാലത്തിന് കൃത്യമായ സമയമില്ല.പൂവിന് പച്ച കലർന്ന മഞ്ഞ നിറമാണ്. മെല്ലെ വളരുന്ന വൃക്ഷമാണ് കരിമരം. കരിമരത്തിന്റെ തടി പ്രധാനമായും ഉപയോഗിക്കുന്നത് സംഗീതോപകരണങ്ങൾ, കൗതുകവസ്തുക്കൾ എന്നിവയുണ്ടാക്കാനാണ്.
Plantae – Tracheophytes – angiosperms – Eudicots – Asterids – Ericales – Abanaceae – Diospyros – Diospyros ebenum