ചെറുകാശിത്തുമ്പ

  • Scientific name = Impatiens minor
  • English name = Lesser Balsam
  • Malayalam = ചെറുകാശിത്തുമ്പ
  • Habit = Herb
  • Habitat = Moist deciduous and semi-evergreen forests, also scrub jungles and sacred groves in the plains

Description

ഏകദേശം 20 സെ മി. ഉയരം വരുന്ന ചെറിയൊരു ഓഷധിയാണ് ചെറുകാശിത്തുമ്പ. ധാരാളം ശിഖരങ്ങളുണ്ടാവും. ചുവപ്പ് നിറത്തിൽ ദുർബലമായ തണ്ടുകൾ. തണ്ടുകളിൽ നിറയെ ജലം നിറഞ്ഞിരിക്കുന്നു.ദീർഘവൃത്താകാരമുള്ള ഇലകൾ സമുഖമായി ക്രമീകരിച്ചിരിക്കുന്നു. ഇലകൾ രൂപത്തിൽ വളരെ വേരിയേഷൻ കാണപ്പെടുന്നു. പത്രകക്ഷങ്ങളിൽ നിന്നും അഗ്രഭാഗത്ത് നിന്നും പൂക്കൾ ഉണ്ടാവും. വലിയ രണ്ട് പരന്ന ദളങ്ങൾ കാണപ്പെടുന്നു. ഈ ദളങ്ങൾ പിങ്ക്, വെള്ള നിറങ്ങളിൽ കാണപ്പെടുന്നു. മുകളിലുള്ള മൂന്നാമത്തെ ദളത്തിന് മുകളിൽ നേർത്ത രോമങ്ങൾ കാണപ്പെടുന്നു. ബാൾസം പൂക്കളിൽ പൊതുവെ കാണുന്ന നീണ്ട വാൽ നേർത്തതാണ്. മുകളിലെ ദളത്തിന് അടിയിൽ കേസരങ്ങൾ കാണപ്പെടുന്നു. കായ് കാപ്സ്യൂൾ ആണ്. ഉള്ളിൽ ചെറിയ കറുത്ത വിത്തുകൾ.

Taxonamy

Plantae – Trachiophites – angiosperms – Eudicots – Ericales – Balsaminaceae – Impatiens – I. minor

Range

Endemic of Western Ghats

ലിങ്കുകൾ

  • Status = Wild
  • Flowering = August-December

Variety

1)Impatiens minor var. minor

2)Impatiens minor var. hirsuta

Impatiens dasysperma

  • Scientific name = Impatiens dasysperma
  • English name = Shining balsam
  • Malayalam = കാശിത്തുമ്പ
  • Habit = Herb
  • Habitat = Forests of Western Ghats, altitude up to 900 m.,and grasslands
  • Family = Balsaminaceae
  • Native = Western Ghats

പശ്ചിമഘട്ട തദ്ദേശ്ശവാസിയായ ഓഷധിയാണിത്. ഏകദേശം 30 cm. ഉയരത്തിൽ വളരും. ദുർബലമായ നിവർന്നു നിൽക്കുന്ന തണ്ട്.ഇലകൾ ദീർഘവൃത്തം.ലഘുപത്രങ്ങൾ, ഏകാന്തരം അരികുകൾ ദന്ദുരം. Apex മൂർച്ചയുള്ളത്.റോസ് നിറത്തിലുള്ള പൂക്കൾ ഒറ്റയായി ഉണ്ടാവുന്നു.പൂവിന് നാല് ഇതളുകൾ ഉണ്ട്.ഇതളുകൾ ലോബുകളായി തിരിഞ്ഞിരിക്കുന്നു.

Classification

Plantae – Tracheophytes – angiosperms – Eudicots – Asterids – ericales – Balsaminaceae – impatiens – impatiens pulcherrima

ലിങ്കുകൾ

ചിത്രങ്ങൾ native plants

കൽബോൾസം

  • Scientific name = impatiens scapiflora
  • English name    = Leafless-Stem Balsam
  • Malayalam        =കൽബാൾസം
  • Habit                  = Herb
  • Habitat              = wet rocks
  • Native                = Western ghats
  • Family               = Balsaminaceae

    പശ്ചിമഘട്ടത്തിലെ നനവാർന്ന പാറക്കെട്ടുകളിൽ വളരുന്ന ചെറു സസ്യം. ഇത് പൂർണ്ണമായും എപ്പിഫൈറ്റിക് ആണ്. ഇതിന്റെ വേരുകൾ പാറകളിൽ പറ്റിപ്പിടിച്ചു വളരാൻ അനുയോജ്യമാണ്. ഇതിന് കിഴങ്ങുപോലെയുള്ള ഒരു ഭാഗം കാണാം. തണ്ട് ഇല്ല രണ്ടോ മൂന്നോ ഇലകൾ ഉണ്ടാവും. ഇലകൾ ദീർഘവൃത്തം, വൃത്തം, ഹൃദയകാരം എന്നിങ്ങനെ പല രൂപത്തിൽ കാണപ്പെടും. പച്ചയും മറൂണും കളറുകളിൽ ഇല കാണപ്പെടും. ഇലയിൽ നിറയെ രോമങ്ങളുണ്ട്. ഇലയും ഇലഞെട്ടും ഫ്ലഷി ആണ്. പൂങ്കുലക്ക് 10 സെ മി നീളമുണ്ടാവും. ഒരേ സമയം ഒന്നിലധികം പൂക്കൾ വിരിയും. പൂക്കൾ ഒന്നിലധികം ദിവസം നിലനിൽക്കും. വെളുപ്പ് മുതൽ കടുംപിങ്ക് വരെ പല കളർ വേരിയേഷനിൽ പൂക്കൾ കാണാം. ബ്രാക്റ്റുകൾ കാണപ്പെടുന്നില്ല. കാലിക്സ് ഒറ്റ ലോബ് ആണ്. പൂവിന് നാല് ദളങ്ങൾ കാണപ്പെടുന്നു. രണ്ടെണ്ണം വശങ്ങളിലേക്കും രണ്ടെണ്ണം താഴേക്കും. ബാൽസം ചെടികൾക്ക് പൊതുവെയുള്ള പൂവിന്റെ വാല് ഇതിനും കാണാം. ആൻഡേഷ്യവും ഗൈനേഷ്യവും കാലിക്സിനാൽ മൂടിയിരിക്കുന്നു. കായ് കാപ്സ്യൂൾ ആണ്. ചെറിയ കറുത്ത വിത്തുകൾ പൊട്ടിത്തെറിച്ചു ചുറ്റും വ്യാപിക്കുന്നു.

  • Kingdom : plantae
  • Clade : Eudicots
  • Family : Balsaminaceae
  • Genus : impatiens
  • Species : I. Scapiflora

Range

Endemic of Western ghats