
വിതരണം
ഇന്ത്യയിൽ ജലം സുലഭമായി ലഭിക്കുന്നയിടങ്ങളിൽ മിക്കയിടത്തും കണ്ടു വരുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ മിക്ക ഏഷ്യൻ രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും ഇത് വളർന്നുവരുന്നു
രൂപവിവരണം
പുഷ്പത്തിന്റെ നിറഭേദം അനുസരിച്ച് വെള്ള മഞ്ഞ, നീല എന്നിങ്ങനെ മൂന്നിനങ്ങൾ ഉണ്ട്.70 സെ.മീ. വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുറ്റെ തണ്ട് വളരെ മൃദുവും വെളുത്ത നനുത്ത രോമങ്ങൾ നിറഞ്ഞതുമാണ്ഇലകൾ സമ്മുഖവും അറ്റം കൂർത്തതുമാണ്.
ഉപയോഗം
ആയുർവേദ ശാസ്ത്രശാഖയിൽ തലവേദനക്കും മുടുകൊഴിച്ചിലിനും ഇതിന്റെ നീർ ഉപയോഗിക്കുന്നു, വിഖ്യാതമായ ചരക സംഹിതയിലും അഷ്ടാംഗ ഹൃദയത്തിലും ഇതിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. നീർ ഇടിച്ചു പിഴിഞ്ഞ് എടുത്ത ശേഷം ഇല അരച്ചത് കൽക്കമാക്കി ചേർത്ത് എള്ളെണ്ണയിൽ വിധി പ്രകാരം കാച്ചി എടുക്കുകയാണ് ചെയ്യുന്നത്. ഈ എണ്ണ തലയിൽ പുരട്ടുന്നത് മുടിവളരാൻ സഹായിക്കും എന്ന് വിവിധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു.
ഉദരകൃമിയുള്ളവർക്ക് കയ്യോന്നി നീർ ആവണക്കെണ്ണയിൽ ഇടവിട്ട ദിവസങ്ങളിൽ കുടിക്കുന്നത് വിധിച്ചിട്ടുണ്ട്. സമൂലകഷായം കരളിനെ ഉത്തേജിപ്പിക്കാനായി ഉപയോഗിച്ചുവരുന്നു. ചെടി സമൂലം അരച്ച് ദേഹത്ത് പൂശുന്നത് വേദന സംഹാരിയായി പ്രവർത്തിക്കുന്നു. വ്രണങ്ങളിലും ഇലയുടെ നീർ ഉപയോഗിക്കുന്നത് നല്ലതാണ്.പ്രസവരക്ഷക്ക് പാലുമായി തുല്യ അളവിൽ ചേർത്ത് നൽകുന്നത് വൈദ്യ മനോരമയിൽ വിവരിച്ചിരിക്കുന്നു.(അവലംബം വിക്കിപീഡിയ)
Scientific name : Eclipta prostrata
English name : false daisy
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Asterales
Family: Asteraceae
Genus: Eclipta
Species: E. prostrata
Photos : Robins Thomas Photo location : native plants garden

