Arisaema sp

  • Scientific name = Aresama sp
  • English name = Cobra Lily
  • Malayalam = സർപ്പച്ചേന
  • Habit = Terrestrial herb
  • Habitat = Hilly areas, semi evergreen dense forests, along stream banks, rock crevices

Description

ചേനയോട് സാമ്യം തോന്നുന്ന അതേ കുടുംബത്തിൽ പെട്ട ഒരു ഭൂകാണ്ഡസസ്യമാണ് സർപ്പച്ചേന. സർപ്പത്തിന്റെ തലപോലെയുള്ള ഇതിന്റെ പൂവാണ് ഈ പേരിന് കാരണം. ഒന്ന് മുതൽ മൂന്ന് വരെ ഇലകൾ ഉണ്ടാവാം. സംയുക്തപത്രങ്ങളാണ്.6 ലീഫ് ലെറ്റുകൾ. ദീർഘവൃത്തം, സാമാന്തര സിരാവിന്യാസം, അഗ്രം മുനയുള്ളത്. സഹപത്രങ്ങളെല്ലാം ഒരു പോയിന്റിൽ നിന്ന് ആരംഭിക്കുന്നു. ഇലഞെട്ടുകൾ ചേർന്ന് ഒരു pseudostem ഈ സസ്യത്തിനുണ്ട്. കിഴങ്ങിൽ നിന്നും ഉയർന്നു വരുന്ന 50 സെ മി ഉയരമുള്ള തണ്ടിൽ പൂവ് ഉണ്ടാവുന്നു. പൂവിനെ പൊതിഞ്ഞു ബ്രാക്റ്റ് കാണപ്പെടുന്നു. പൂങ്കുലത്തണ്ടിന്റെ മുകൾഭാഗത്തു ആൺപൂക്കളും താഴ്ഭാഗത്ത് പെൺപൂക്കളും ഉണ്ടാവുന്നു. പച്ചനിറത്തിലുള്ള ഉരുണ്ട കായ്കൾ പഴുക്കുമ്പോൾ ചുവപ്പ് നിറമാകുന്നു.

Range

Endemic of Western Ghats

  • Status = Wild
  • Flowering = June to September

ഡാർഫ് ടാരോ (Araceae)

  • ശാസ്ത്രനാമം : Remusatia pumila
  • ഇംഗ്ലീഷ് : dwarf taro
  • കുടുംബം : അരേസീ
  • തരം : ഓഷധി
  • ആവാസവ്യവസ്ഥ : 1000-2800മീറ്റർ ഉയരത്തിലുള്ള നിത്യഹരിതവനങ്ങൾ
  • വിതരണം : ഹിമാലയം, തായ്‌ലൻഡ്, ചൈന
  • പൂക്കാലം :ജൂൺ – ഓഗസ്റ്റ്
  • ഉപയോഗം : ഔഷധം

റെമുസാറ്റിയ ഹൂക്കറിയാന (Araceae)

  • ശാസ്ത്രനാമം : Remusatia hookeriana
  • ഇംഗ്ലീഷ് : Purple-Stem Elephant-Ear
  • കുടുംബം : അരേസീ
  • തരം : ഓഷധി
  • ആവാസവ്യവസ്ഥ : നിത്യഹരിതവനങ്ങൾ
  • ജന്മദേശം : സിക്കിം
  • വിതരണം : ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ,തായ്‌ലൻഡ്, ചൈന

കൽത്താൾ (Araceae)

Scientific name : Ariopsis peltata

പശ്ചിമഘട്ട വനങ്ങളിലും കാവുകളിലും പാറയിൽ പറ്റിപ്പിടിച്ചു വളരുന്ന സസ്യമാണ് കൽത്താൾ.ഒരു ചെടിക്ക് രണ്ടോ മൂന്നോ ഇലകൾ ഉണ്ടാവും. ഇലകൾക്ക് ഹൃദയാകാരം. ചുവട്ടിൽ നിന്നുമാണ് പൂവുണ്ടാവുന്നത്. പൂവിന്റെ പോളക്കുള്ളിൽ മുകളിൽ ആൺപൂവും താഴെ പെൺപൂവും ഉണ്ടാവുന്നു.