വട്ടക്കാക്കക്കൊടി

  • Scientific name : Asclepias volubilis
  • English name : Sneeze Wort, Cotton milk plant, Green milkweed climber, Green wax flower
  • Malayalam : വട്ടക്കാക്കക്കൊടി, വലിയ അപ്പൂപ്പൻതാടി
  • Habit : Climber
  • Habitat : In roadsides, sandy localities and thickets

Description

വള്ളിയായി മരങ്ങളിൽ പടർന്നു കയറുന്ന സസ്യമാണ് വട്ടക്കാക്കക്കൊടി.ദീർഘവൃത്താകാരമായ കട്ടിയുള്ള ഇലകൾ.സമുഖമായി കാണപ്പെടുന്നു.കുലകളായി ഉണ്ടാവുന്ന പൂക്കൾക്ക് അഞ്ച് ദളങ്ങളുണ്ട്. വലിപ്പമേറിയ കായ്കൾ. കായ് നിറയെ വിത്തുകൾ ഉണ്ടാവും. ചിറകുള്ള വിത്തുകൾ കാറ്റിൽ പറന്നാണ് വിതരണം.

Taxonomy

  • Kingdom            : plantae
  • Division             : Trachiophites
  • Clade                  : Angiosperms
  • Clade                  : Eudicots
  • Clade                  : Asterids
  • Order                 : Gentiannelas
  • Family               : Apocynaceae
  • Genus                : Asclepias
  • Species              : Asclepias volubilis

Range

  • Status – Wild
  • Flowering – April-September

കുടകപ്പാല (Apocynaceae)

Scientific name : Holarrhena pubescens

1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ്‌ കുടകപ്പാല. ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു.നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം.തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.

പാൽ നിറത്തിൽ കറയുള്ള ചെടിയാണ്‌ ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്‌. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്‌. ബാഹ്യദളപുടം സം‌യുക്തവും 5 ഇതളുകൾ ഉള്ളതുമാണ്‌. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.

  • Plant type : tree
  • Rootsystem : taproots
  • Filotaxi : opposite
  • Leaf type : simple

ടാക്സോണമി

  • Plantae
  • Tracheophytes
  • Angiosperms
  • Eudicots
  • Asterids
  • Gentianales
  • Apocynaceae
  • Holarrhena
  • Holarrhena pubescens

ലിങ്കുകൾ

കൂടുതൽ ചിത്രങ്ങൾ

പാൽവള്ളി (Apocynaceae)

മരങ്ങളിൽ കയറിപ്പോവുന്ന ഒരു വള്ളി. തൊലിക്കുള്ളിൽ വെളുത്ത കറ ഉള്ളതിനാൽ പാൽവള്ളി എന്ന് വിളിക്കുന്നു.

Root system

പാൽവള്ളിയിൽ taproot system ആണ് കാണപ്പെടുന്നത്.

Shoot system

Stem :- ഇത് ഒരു climber plant ആണ്. മരങ്ങളിൽ ചുറ്റി കയറിപ്പോവുന്ന രീതിയാണിതിന്. അതിന് യോജിച്ച ബലവത്തായ stem ആണ് ഇതിന്. തൊലിക്കുള്ളിൽ വെളുത്ത കറ കാണപ്പെടുന്നു.

Leaves :-

Fruits
  • Kingdom : plantae
  • Order : Gentianales
  • Family : Apocynaceae
  • Species : Ichnocarpus frutescens

കൂനൻപാല (Apocynaceae)

Scientific name : Tabernaemontana alternifolia

ഒരു ചെറു വൃക്ഷമാണ് കൂനൻ പാല. കുരുട്ടു പാല എന്നും പേരുണ്ട്.ദീർഘവൃത്തത്തിലുള്ള ഇല സമുഖമായി വിന്യസിച്ചിരിക്കുന്നു. ആഗ്രം കുന്താകാരം. തോലിനുള്ളിൽ പാൽ പോലുള്ള ദ്രാവകം ഉണ്ട്. വെളുത്ത പൂക്കൾ ട്യൂബ് ഷെയ്പ്പ്.ആൺ പെൺ മരങ്ങൾ വേറെ വേറെ ആണ് (സ്ഥിതീകരണം ആവശ്യമാണ്)

  • Kingdom : plantae
  • Clade :Eudicots
  • Order : Gentianales
  • Family : Apocynaceae
  • Genus : Tabernaemontana
  • Species : T.alternifolia

ദന്തപ്പാല (Apocynaceae)

Scientific name : Wrightia tinctoria

ഇന്ത്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ചെറുമരമാണ് ദന്തപ്പാല. ത്വക്ക് രോഗങ്ങൾക്കുള്ള ഔഷധമാണിത്.ഇലകൾ സമുഖമായി ക്രമീകരിച്ചിരിക്കുന്നു. വെളുത്ത പൂക്കൾ കുലയായി ഉണ്ടാവുന്നു. കായ്കൾ നീണ്ട ട്യൂബ് പോലെയാണ്. വിത്തുകൾക്ക് ചിറകുണ്ട്. കാറ്റുവഴിയാണ് വിത്തുവിതരണം.

ദന്തപ്പാലയുടെ ഇലകൾ
Fruit
  • Plant type : tree
  • Root type : taproot
  • Filotaxi : opposite
  • Leaf type : simple
  • Leaf apex : Sharp
  • Fruit : tube
  • Kingdom : plantae
  • Clade : Eudicots
  • Family : Apocynaceae
  • Genus : W. tinctoria

കൂടുതൽ ചിത്രങ്ങൾ

ഏഴിലംപാല

വിതരണം

ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ

രൂപവിവരണം

30 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരം.നീളമുള്ള ഇലകൾ. ഒരു തണ്ടിൽ ഒരു പോയിന്റിൽ നിന്നും ചുറ്റിനുമായി ആറോ എഴോ ഇലകൾ കാണും.

ഉപയോഗം

മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹൽ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണ്‌. ത്രിദോഷഘ്നമാണ്‌. മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്‌. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല്‌ ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.(അവലംബം വിക്കിപീഡിയ)

Scientific name : Alstonia scholaris

English name : devil’s tree

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Gentianales
Family: Apocynaceae
Genus: Alstonia
Species: A. scholaris

Photos : native plants