Chinese rain bell

  • Scientific name = Strobilanthes hamiltoniana
  • English name = Chinese Rain Bell, Assam Indigo
  • Habit = Shrub
  • Habitat = Shaded streamsides in very moist, subtropical forest.

Description

ഹിമാലയൻ സ്വദേശിയായ മനോഹരമായ പൂക്കൾ ഉണ്ടാവുന്ന ഒരു കുറ്റിച്ചെടിയാണ് ചൈനീസ് റെയിൻ ബെൽ.ഏകദേശം 2 മീ വരെ ഉയരത്തിൽ വളരും. ദീർഘവൃത്താകാരമുള്ള ഇലകൾ സമുഖമാണ്.അഗ്രം നീണ്ട് മുനയോടു കൂടിയത്.അരികുകൾ പല്ലുകൾ നിറഞ്ഞത്.പൂങ്കുലകൾ ആക്സിലറി ആണ്. പിങ്ക് നിറത്തിൽ ബെൽ ഷെയ്പ്പുള്ള പൂക്കൾ. പൂങ്കുലയിൽ നിന്നും തൂങ്ങി നിൽക്കുന്ന രീതിയിലാണ് പൂക്കൾ.5ദളങ്ങൾ. നീളമുള്ള കൊറോളട്യൂബ്. തവിട്ട് നിറമുള്ള കാലിക്സ്.

Taxonamy

Plantae – Trachiophites – Angiosperms – Eudicots – Acanthaceae – Strobilanthes – S. hamiltoniana

Range

Native to:
Assam, Bangladesh, East Himalaya, Myanmar, Nepal, Thailand, Tibet

Introduced into:
Borneo, China South-Central, Jamaica, Jawa, Mauritius, New Caledonia, Réunion, Sri Lanka, Windward Is.

Links

  • Status = Garden plant
  • Flowering = August-November

കൃഷ്ണനീല

  • Scientific name = Thunbergia erecta
  • English Name = Bush Clock Vine, King’s Mantle
  • Malayalam = കൃഷ്ണനീല
  • Habit = Shrub
  • Habitat = Open areas, garden plant

Description

നിറയെ ശിഖരങ്ങളുമായി നാലടി വരെ ഉയരത്തിൽ വളരുന്ന മനോഹരമായ പൂക്കളുള്ള ഒരു കുറ്റിച്ചെടിയാണ് കൃഷ്ണനീലി. ബലമുള്ള തണ്ടുകളിൽ ദീർഘവൃത്താകാരത്തിലുള്ള ഇലകൾ സമുഖമായി ക്രമീകരിച്ചിരിക്കുന്നു.ലീഫ് ബ്ലേഡിൽ അത്ര വ്യക്തമല്ലാത്ത ലോബുകൾ ഉണ്ട്. തണ്ടിലൊ ഇലയിലോ രോമങ്ങൾ ഇല്ല. ഇലയുടെ അഗ്രം മുനയുള്ളതാണ്. Axillary bud ൽ നിന്നാണ് പൂക്കൾ ഉണ്ടാവുന്നത്.കൊറോള നീലനിറത്തിൽ അഞ്ച് ലോബുകളാണ്. ദളങ്ങളുടെ ചുവട് ഒരുമിച്ച് ചേർന്ന് കൊറോളട്യൂബ് രൂപം കൊണ്ടിരിക്കുന്നു. കൊറോളട്യൂബിന് പുറം വെള്ളനിറവും അകം മഞ്ഞ നിറവുമാണ്. വെളുത്ത കാലിക്സ് രണ്ട് ലോബുകളാണ്.

Taxonamy

Plantae – Trachiophites – angiosperms – Eudicots – Acanthaceae – Thunbergia – T. erecta

Range

Native to:
Cameroon, Central African Repu, Congo, Gabon, Ghana, Guinea, Guinea-Bissau, Ivory Coast, Liberia, Nigeria, Rwanda, Senegal, Sierra Leone, Sudan, Tanzania, Uganda, Zaïre

Introduced into:
Andaman Is., Assam, Bangladesh, Chad, Comoros, Cuba, Dominican Republic, Fiji, Florida, Haiti, India, Leeward Is., Marianas, Mexico Central, Mexico Southeast, Nicobar Is., Puerto Rico, Society Is., Sri Lanka, Trinidad-Tobago, Vanuatu, Venezuela, Venezuelan Antilles, Windward Is.

Links

  • Status = Wild
  • Flowering = throughout the summer and fall.

പാറമുള്ള്

  • Scientific name : Lepidagathis keralensis
  • English name : Kerala Lepidagathis
  • Malayalam : പാറമുള്ള്,നൊങ്ങാനംപുല്ല്, വേനപ്പച്ച
  • Habit : Herb
  • Habitat : wet tropical biome.

Description

ഇന്ത്യയിൽ പ്രത്യകിച്ചും കേരളത്തിൽ ചെങ്കൽപാറകളിൽ കാണപ്പെടുന്ന നിലം പറ്റെ വളരുന്ന ചെറുസസ്യമാണ് പാറമുള്ള്. ഇത് വളരുന്നഇടങ്ങളിൽ കൂട്ടമായി വളരുന്നു.തീരെചെറിയ ഇലകൾ ഏകാന്തരമാണ്.ട്യൂബ് ആകൃതിയിലുള്ള പൂക്കൾക്ക് പിങ്ക് നിറം.നാല് കേസരങ്ങൾ.2 mm വലിപ്പമുള്ള ക്യാപ്സുൾ ആണ് ഫലം. പരന്ന രണ്ട് വിത്തുകൾ കാണപ്പെടുന്നു.ഡിസംബർ മുതൽ ഏപ്രിൽ വരെ യാണ് പൂക്കാലം. ഇത് ദക്ഷിണേന്ത്യയിൽ വിശേഷിച്ചു കേരളത്തിൽ കൂടുതലായും കാണപ്പെടുന്നു.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Order : Lamiales
  • Family : Acanthaceae
  • Genus : Lepidagathis
  • Species :Lepidagathis keralensis

Range

പാറമുള്ള് ഇന്ത്യയിലെ പ്രത്യേകിച് കേരളത്തിലെ തദ്ദേശീയസസ്യമാണ്.

  • Status – Wild
  • Flowering – December-April

Phaulopsis imbricata

മൊട്ടു മറച്ചി

  • Scientific name : Phaulopsis imbricata
  • English name :Himalayan ruellia
  • Malayalam : മൊട്ടുമറച്ചി
  • Habit : Herb
  • Habitat : tropical
  • Usege : medicine, food
  • Native : southern Africa

Description

     ആഫ്രിക്കൻ സ്വദേശിയും മറ്റ് ഉഷ്ണമേഖല പ്രദേശങ്ങളിൽ അധിനിവേശം നടത്തുകയും ചെയ്ത ഒരു ചെറു സസ്യമാണ് മൊട്ടുമറച്ചി. ബലമുള്ള തണ്ടോടു കൂടിയ ഓഷധിയാണിത്. തണ്ടിലെ നോഡുകൾ വീർത്തിരിക്കുന്നത് കാണാം.ഇലകൾ സമുഖമാണ്.stipule എല്ലാ നോഡിലും കാണാം.ദീർഘവൃത്താകാരമുള്ള ഇലകളുടെ അഗ്രം കൂർത്തതാണ്.പൂക്കൾ കുലയായി ഉണ്ടാവുന്നു.വെളുപ്പും ക്രീം നിറത്തിലും പൂക്കൾ കാണപ്പെടുന്നു. പൂക്കൾ തീരെ ചെറുതാണ്.അഞ്ച് ഇതളുകളാണ് പൂവിനുള്ളത്.4 കേസരങ്ങൾ. ട്യൂബ് രൂപത്തിലുള്ള കായ്ക്കുള്ളിൽ നാല് വിത്തുകൾ ഉണ്ടാവും.

Taxonomy

  • Kingdom           : plantae
  • Division            : Trachiophites
  • Clade                 : Angiosperms
  • Clade                 : Eudicots
  • Clade                 : Asterids
  • Order                : Lamiales
  • Family               :Acanthaceae
  • Genus                : Phaulopsis
  • Species              : Phaulopsis imbricata

Range

Angola, Benin, Botswana, Burkina, Burundi, Cameroon, Cape Provinces, Central African Repu, Chad, Comoros, Congo, Eritrea, Ethiopia, Gabon, Gambia, Ghana, Guinea, Guinea-Bissau, Ivory Coast, Kenya, KwaZulu-Natal, Liberia, Madagascar, Malawi, Mali, Mauritania, Mozambique, Niger, Nigeria, Northern Provinces, Rwanda, Réunion, Saudi Arabia, Senegal, Sierra Leone, Sudan, Swaziland, Tanzania, Uganda, Yemen, Zambia, Zaïre, Zimbabwe, India.

Usege

Traditional medicine and food

  • Status – Wild
  • Flowering – November-March

blue eranthemum (Acanthaceae)

Scientific name : Eranthemum roseum

പശ്ചിമഘട്ട സ്വദേശിയായ ഒരു സസ്യമാണിത്. 1-2 മീറ്റർ വരെ വളരുന്ന ഇത് കിഴങ്ങിൽ നിന്നാണ് വളരുന്നത്.സമചതുരാകൃതിയിലുള്ള കുന്താകൃതിയിലുള്ള ഇലകൾക്ക് 10-20 സെന്റീമീറ്റർ നീളമുണ്ട്. ഇലത്തണ്ടിന് 1-3 സെന്റീമീറ്റർ നീളമുണ്ട്. നീല-വയലറ്റ് പൂക്കൾ ഇലകളുടെ കക്ഷങ്ങളിൽ ഒറ്റയ്ക്കോ ശാഖകളുടെ അറ്റത്ത് 10-15 സെന്റീമീറ്റർ നീളമുള്ള സ്പൈക്കിലോ ഉണ്ടാകുന്നു. പച്ച ഞരമ്പുകളോട് കൂടിയ ബ്രാക്‌റ്റുകൾ വെള്ളനിറമുള്ളതാണ്. പൂക്കൾക്ക് 5 ഇതളുകളും രണ്ട് കേസരങ്ങളും പൂക്കുഴലിൽ നിന്ന് ഉയർന്നുവരുന്നു. പൂക്കൾക്ക് ശക്തമായ സുഗന്ധമുണ്ട്. പശ്ചിമഘട്ട മലനിരകളിലെ തണലുള്ള വനങ്ങളിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്. പൂവിടുന്നത്: നവംബർ-ഏപ്രിൽ.

ചിത്രങ്ങൾക്ക് കടപ്പാട് : Indian biodiversity portel