Ptisana sp.

വിതരണം

പസഫിക് ദ്വീപുകൾ,ന്യൂസീലാൻഡ്,തെക്കൻ ഇന്ത്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

രൂപവിവരണം

വളരെ വലിപ്പത്തിൽ വളരുന്ന ഒരു പന്നൽച്ചെടിയാണ് ഇത്.ഇലത്തണ്ടുകൾ 3മീറ്റർ വരെ നീളം വയ്ക്കാറുണ്ട്.മറ്റു പന്നൽചെടികളെപ്പോലെ ഇതിനും പൂവോ കായോ ഇല്ല.

ഉപയോഗം

ചില വിഭാഗം ജനങ്ങൾ ഇത് ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.

Scientific name : Ptisana salicina

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Division: Polypodiophyta
Class: Polypodiopsida
Order: Marattiales
Family: Marattiaceae
Genus: Ptisana
Species: P. salicina

Photos : native plants

Black turmeric

Curcuma caesia

  • English           = black turmeric
  • Malayalam    = കരിമഞ്ഞൾ
  • Family            = Zingibaraceae

Description

      Black Turmeric is a perennial herb with bluish-black rhizome, native to North-East and Central India. The leaves have a deep violet-red patch which runs through the length of the lamina. Usually, the upper side of the leaf is rough, velvety, but this character may vary. Flowering bracts are green with a ferruginous tinge. Flower petals may be deep pink or red in color. The rhizome is bitter, hot taste with pungent smell.

Flowering & fruiting = April – June

  • Habit    = Terrestrial herb
  • Habitat = Cultivated

Range

Bangladesh, India

Photos : native plants

Stachytarpheta sp.

വിതരണം

പശ്ചിമേഷ്യയിൽ പൊതുവെയും കേരളത്തിൽ ചെങ്കൽ പ്രദേശങ്ങളിലും വ്യാപകമായി കാണപ്പെടുന്നു.

രൂപവിവരണം

ബലമുള്ള തണ്ടോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്.ഇലകൾ സമുഖം. ഇലയുടെ വക്കുകൾ ദന്ദുരമാണ്.ശിഖരങ്ങളുടെ അറ്റത്തു നിന്നും നീളമുള്ള പൂക്കുല ഉണ്ടാവും. പൂക്കുലയിൽ രണ്ടോ മൂന്നോ വെളുത്ത പൂക്കൾ ഉണ്ടാവും.

Scientific name : Stachytarpheta sp.

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Lamiales
Family: Verbenaceae
Genus: Stachytarpheta

Photo : native plants

അരണമരം

വിതരണം

ഇന്ത്യയിലും ശ്രീലങ്കയിലും സ്വഭാവികമായി കണ്ടുവരുന്നു.

രൂപവിവരണം

40 മീറ്ററോളം ഉയരത്തിൽ വളരുന്ന മരം. ശിഖരങ്ങൾ പടരാതെ നേരെ മുകളിലോട്ട് വളരും.വഴക്കമുള്ളതും ബലമുള്ളതുമായ തടി. ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ഏകാന്തരവുമാണ്.നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ്‌ അരണമരത്തിന്‌. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.കായ്കൾ 10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു.

ഉപയോഗം

ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്‌.(അവലംബം വിക്കിപീഡിയ)

English name : false ashoka

Scientific name : Monoon longifolium

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Magnoliids
Order: Magnoliales
Family: Annonaceae
Subfamily: Malmeoideae
Tribe: Miliuseae
Genus: Monoon
Species: M. longifolium

Photos : native plants

മഷിത്തണ്ട് (Piperaceae)

വിതരണം

ഏഷ്യയിലെയും അമേരിക്കയിലെയും ഉഷ്ണമേഖല ഉപോഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.

രൂപവിവരണം

ഒരു ഏകവർഷിയായ ഓഷധിയാണ് മഷിത്തണ്ട്.15 മുതൽ 45 cm. വരെ ഉയരത്തിൽ വളരും. പൊതുവെ കൂട്ടമായി കാണപ്പെടുന്നു. ഹൃദയാകാരത്തിലുള്ള ഇലകൾ ഏകാന്തരമായി കാണപ്പെടുന്നു. പൂക്കൾ മുകളിൽ നീണ്ട കതിരായി ഉണ്ടാവുന്നു. പൂക്കൾ തീരെ ചെറുതാണ്. കതിരിൽ നിറയെ വിത്തുകൾ ഉണ്ടാവും. മൂപ്പെത്തിയ വിത്തുകൾക്ക് കറുപ്പ് നിറമാണ്. തണ്ടുകൾ തീരെ ദുർബലവും ക്രീം നിറത്തോട് കൂടിയതും ധാരാളം ജലം നിറഞ്ഞതുമാണ്.

ഉപയോഗം

ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.(അവലംബം : വിക്കിപീഡിയ) ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്.

Scientific name : Peperomia pellucida

English name : shining bush plant

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Magnoliids
Order: Piperales
Family: Piperaceae
Genus: Peperomia
Species: P. pellucida

Photo : native plants

Node
Internode
Flower

പൂച്ചമുള്ള് (Cactaceae)

Scientific name : cereus pterogonus Lem

വിതരണം

തെക്കേ അമേരിക്കൻ സ്വദേശിയാണ്. ഇപ്പോൾ ഉഷ്ണമേഖലാ പ്രദേശത്തു വ്യാപകമായി കാണപ്പെടുന്നു.

രൂപവിവരണം

കള്ളിച്ചെടി വിഭാഗത്തിൽ പെട്ട ഇതിന് ഇലകളില്ല. പകരം മുള്ളുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. പച്ച നിറത്തിൽ മാംസളമായ തണ്ടുകൾ.രണ്ടോ മൂന്നോ മീറ്റർ ഉയരത്തിൽ വളരും.വലിപ്പമുള്ള വെളുത്ത പൂക്കൾ.

ഔഷധം

തണ്ട്, പൂവ്, മുകുളം എന്നിവ ഔഷധയോഗ്യമാണ്.നെഞ്ചുവേദന, ശ്വാസതടസം, മൂത്രാശയ രോഗങ്ങൾ എന്നിവക്ക് ഉപയോഗിക്കുന്നു

ശാസ്ത്രീയ വർഗ്ഗീകരണം

Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Order: Caryophyllales
Family: Cactaceae
Subfamily:Cactoideae
Tribe: Cereeae
Genus: cereus

Photo : native plants

Indian goosegrass

       ആഫ്രിക്ക ജന്മദേശമായ ഇന്ത്യൻ ഗൂസ് ഗ്രാസ്സ് മിക്കവാരും ഏല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു പുല്ലിനമാണ്. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ഏകദേശം 50 സെന്റീമീറ്റർ മുതൽ 70 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഉദ്യാനങ്ങളിലും നഴ്സറികളിലും പാതയോരത്തുമൊക്കെ കാണപ്പെടുന്ന ഈ പുല്ലിനം; സൂര്യപ്രകാശം ലഭിക്കുന്നതും ജലാംശമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരെ വേഗം വളരുന്നു.

      പൂക്കുലയിൽ 5 കതിരുകളുണ്ട്.4 എണ്ണം ഒരുമിച്ചും ഒരെണ്ണം തൊട്ടുതാഴെയുമായി കാണപ്പെടുന്നു.ഇലകൾക്ക് വീതി കുറവാണ്.ആയുർവേദ, സിദ്ധ, ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Eleusine indica

Kingdom : plantae  Order:Poales
Family:Poaceae Genus:Eleusine

Photo location : pulikurumba

പാണൽ (Rutaceae)

കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് പാണൽ.പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. രണ്ടു മീറ്റർ വരെ ഉയരം വരുന്നു. മൂന്നു മുതൽ ഏഴുവരെ സഹപത്രങ്ങളുള്ള സംയുക്ത പത്രങ്ങൾ ഏകാന്തര ക്രമത്തിലാണ്.

പത്രകക്ഷങ്ങളിലും ശാഖാഗ്രങ്ങളിലുമാണ് പൂങ്കുലകൾ ഉണ്ടാകുന്നു.ഉരുണ്ട വെളുത്ത കായകൾക്ക് പഴുക്കുംപ്പോൾ ഇളം റോസ് നിറമാകുന്നു. പഴങ്ങൾ ഭക്ഷിക്കാവുന്നവയാണ്.വിഷം, തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Glycosmis pentaphylla

Kingdom : plantae Order:Sapindales Family:Rutaceae Genus:Glycosmis

മുക്കണ്ണൻ പേഴ് (Sapindaceae)

Scientific name : Allophylus serratus

Sapindaceae കുടുംബത്തിൽ പെട്ട ഒരു ചെറുമരമാണ് മുക്കണ്ണൻപേഴ്. മുക്കണ്ണപ്പെരുക്ക്‌ , മുക്കണ്ണൻ പെരികലം, മുക്കണ്ണൻ പെരേര എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പശ്ചിമഘട്ടത്തിലും ആസ്സാമിലെ മലകളിലും കാണപ്പെടുന്ന ഇത് 10 മീറ്റർ വരെ ഉയരം വയ്ക്കും. കോശജ്വലനം, ഓസ്റ്റിയോപൊറോസിസ്, എന്നിവയ്ക്ക്‌ മരുന്നായി ഈ ചെടി പണ്ടുമുതലേ ഉപയോഗിച്ചിരുന്നു. അൾസറിനെതിരായും ഈ ചെടി ഉപയോഗിക്കുന്നു.

Kingdom:Plantae Order:Sapindales Family:Sapindaceae Genus:Allophylus

Photo location : pulikurumba

Native Plants

നമുക്ക് ചുറ്റും ഒരുപാട് സസ്യങ്ങളുണ്ട്. നമ്മൾ വെറും കാട് എന്ന് പറഞ്ഞു വെട്ടിയും കത്തിച്ചും നശിപ്പിച്ചു കളയുന്ന നാട്ടുസസ്യങ്ങളിൽ പലതും അപൂർവ്വവും ഔഷധഗുണമുള്ളവയുമാണ്. ഇത്തരം സസ്യങ്ങളുടെ സംരക്ഷണം ഉദ്ദേശിച്ചുകൊണ്ടാണ് native plants എന്ന ചെറു ഉദ്യാനം ആരംഭിച്ചിരിക്കുന്നത്. വീട്ടിലും തൊടിയിലും കാണപ്പെടുന്നവയെ സംരക്ഷിച്ചും ഇല്ലാത്തവയെ നട്ടുവളർത്തിയും സംരക്ഷിക്കുന്നു. നമുക്ക് ചുറ്റും കാണുന്ന സസ്യങ്ങളുടെ പേരും പ്രാധാന്യവും മനസിലാക്കുവാനും അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുവാനുമുള്ള ഒരു എളിയ ശ്രെമമാണ് native plants.

We have a lot of plants around us.  Many of the native plants that we cut down, burn and destroy just because we are wild are rare and medicinal.  A small garden called native plants has been started for the protection of such plants.  Protects what is found in the house and yard and protects what is not.  Native plants are a humble endeavor to understand the name and importance of the plants around us and to convince society of the need to protect them.