വിഷ്ണുക്രാന്തി (convolvulaceae)

Scientific name : Evolvulus alsinoides

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു.

ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.

Plantae – angiosperms – Eudicots – Asterids – Solanales – convolvulaceae – Evolvulus – Evolvulus alsinoides

പുണ്യാവ (Rosaceae)

Scientific name : Cerasus mahaleb

പത്തുമീറ്ററോളം ഉയരത്തിൽ വളരും. പൊരിഞ്ഞിളകുന്ന തൊലിയാണുള്ളത്. നവംബർ മുതൽ ഡിസംബർ വരെയാണ് പൂവുണ്ടാവുന്നത്‌ മാംസളമായ ഒറ്റ വിത്തുള്ള ഫലമാണ്.കൊങ്കൻ, കർണാടകം, കേരളം എന്നിവിടങ്ങളിൽ വളരുന്നു.

Plantae – angiosperms – Eudicots – Rosids – Rosales – Rosaceae – Cerasus – Cerasus mahaleb

മറ്റു പേരുകൾ : perfumed cherry, Rosburgh’s tree of beuty

കണ്ണാന്തളി (gentianaceae)

Scientific name : Exacum tetragonum

ഇന്ത്യയിൽ ഡെക്കാൻ പീഠഭൂമി മുതൽ പശ്ചിമഘട്ടം വരെയുള്ള പ്രദേശങ്ങളിലെ പുൽമേടുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്ന ഒരു ചെടിയാണ് കണ്ണാന്തളി. ദക്ഷിണേന്ത്യയിലെ ഒരു സ്ഥാനിക സസ്യമാണിത്. കേരളത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്നതും ഇപ്പോൾ വളരെ അപൂർവമായിക്കൊണ്ടിരിക്കുന്നതുമായ ഓഷധി വർഗ്ഗത്തിൽ പെട്ട ഒരിനം ചെടിയാണ് കണ്ണാന്തളി. 50 മീറ്റർ മുതൽ 200 മീറ്റർ വരെ ഉയരമുള്ള ചെങ്കൽ കുന്നുകളിലും 1350 മീറ്റർ വരെ ഉയരമുള്ള പുൽമേടുകളിലും വളരുന്ന ഒരു ഏകവർഷി സസ്യമാണിത്.

ചതുരകൃതിയുള്ള തണ്ടിൽ ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു.

Plantae – angiosperms – Eudicots – Gentianales – gentianaceae – exacum – exacum bicolor

Exacum sp (Gentianaceae)

Scientific name : exacum sp

ഒരു ചെറിയ ഓഷധിയാണിത്.ഇലകൾ സമുഖം, ഇളക്കവിളിൽ stipul കാണപ്പെടുന്നു. ഇലകൾക്ക് ട്രയാങ്കിൾ രൂപം. ശിഖരങ്ങളുടെ അറ്റത്തു പൂക്കുല ഉണ്ടാവുന്നു.

Plantae – angiosperms – Eudicots – Asterids – Gentianales – gentianaceae – exacum – exacum sp.

കുറുംപാണൽ (Rutaceae)

Scientific name : Glycosmis കായ്കൾ

പാണൽ വർഗ്ഗത്തിൽ പെട്ട അപൂർവ്വ സസ്യമാണിത്.ഒരു കുറ്റിച്ചെടിയാണിത്.ഇലകൾ സമുഖം, ദീർഘവൃത്തം. ചെറിയ ഉരുണ്ട കായ്കൾ.

പർപ്പടകപ്പുല്ല് (Rubiaceae)

Scientific name : Oldenlandia diffusa

നിലം പറ്റിച്ചേർന്ന് വളരുന്ന ഒരു ചെറുസസ്യം. ചെറിയ ഇലകൾ സമുഖം.നീളമുള്ള ഞെട്ടിന്റെ അറ്റത്തു ചെറിയ വെളുത്ത പൂക്കൾ. പൂവിന് നാല് ഇതൾ.

Plantae – angiosperms – Eudicots – Asterids – Gentianales – Rubiaceae – oldenlandia – O.diffusa