ചെറുകദളി

  • Scientific name – Osbeckia virgata
  • Malayalam name – ചെറുകദളി
  • Habit – shrub
  • Habitat – 500 – 1000 m.
  • Used – traditional medicine

Description

ഏതാണ്ട് 50 cm ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുകദളി. ഏതാണ്ട് 500 മീ. ഉയരത്തിലുള്ള മലകളിലാണ് കൂടുതലായി വളരുന്നത്. നിറയെ ശാഖകളോട് കൂടിയ ചെടിയാണിത്. ബലമുള്ള തണ്ടുകളാണ് ഇതിനുള്ളത്.

ദീർഘവൃത്തത്തിലുള്ള ഇലകൾ ചെറുതാണ്. ഇവ സമുഖമായി വിന്യസിച്ചിരിക്കുന്നു.midrib ന് സാമാന്തരമായി രണ്ട് പ്രധാന veins കാണപ്പെടുന്നു. ഇലഞെട്ടിന് കടുത്ത തവിട്ട് നിറം.

പിങ്ക് നിറമുള്ള പൂക്കളാണ് ചെറുകദളിക്കുള്ളത്. അഞ്ച് ഇതളുകൾ. നടുവിൽ ക്രീം നിറമുള്ള സ്റ്റിഗ്മാ കാണാം. ചുറ്റിലുമായി കേസരങ്ങൾ. പൂക്കൾ കുലയായി ആണെങ്കിലും ഒരു സമയം ഒരു പൂവ് മാത്രം കാണപ്പെടുന്നു.

കലത്തിന്റെ അകൃതിയിലുള്ള കായ്കൾ. കായ്കൾക്കുള്ളിൽ ചെറിയ വിത്തുകൾ കാണാം.

Taxonomy

  • Kingdom – plantae
  • Division – Trachiophites
  • Class – Angiosperm
  • Clade – Eudicots
  • Clade – Rosids
  • Order – Myrtales
  • Family – Melastomataceae
  • Genus – Osbeckia
  • Species – Osbeckia virgata

Range

Bangladesh, India, Malaya, Vietnam

Links

  • Status – Wild
  • Flowering – August-March

Image

Leave a Comment