- ശാസ്ത്രനാമം : Bridelia mollis
- ഇംഗ്ലീഷ് : Velvet sweetberry,Velvet-leaved bridelia
- കുടുംബം : ഫൈലാന്തേസീ
- തരം : വൃക്ഷം
- ആവാസവ്യവസ്ഥ : 200 – 1500 മീറ്റർ ഉയരത്തിലുള്ള പാറക്കെട്ടുകളിൽ
- വിതരണം : തെക്കൻ ആഫ്രിക്ക
- പൂക്കാലം : നവംബർ – ഫെബ്രുവരി
- വിവരണം :കുറ്റിച്ചെടി അല്ലെങ്കിൽ ചെറിയ മരം. കടും തവിട്ട് മുതൽ ചാരനിറമുള്ള പുറംതൊലി.ഇലകൾ ഒന്നിടവിട്ട്, അണ്ഡാകാരം. അഗ്രം വൃത്താകൃതിയിലാണ്,ഒരേ മരത്തിൽ ചെറിയ പച്ചകലർന്ന മഞ്ഞ നിറത്തോട് കൂടിയ ഏകലിംഗികളായ, കൂട്ടങ്ങളായുള്ള പൂക്കൾ. പഴം ഒരു ഉപഗോളാകൃതിയിലുള്ള മാംസളമായ കായ. പാകമാകുമ്പോൾ കറുപ്പ്, ഭക്ഷ്യയോഗ്യം.



