കുടകപ്പാല (Apocynaceae)

Scientific name : Holarrhena pubescens

1200 മീറ്റർ വരെ പൊക്കമുള്ള സ്ഥലങ്ങളിൽ വളരുന്ന ഔഷധയോഗ്യമായ ചെറിയ വൃക്ഷമാണ്‌ കുടകപ്പാല. ഇത് 10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അതിസാരത്തിനുള്ള ഔഷധമായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു.നേർത്ത സുഗന്ധമുള്ള പൂക്കൾ കുലകളായി ഈസ്റ്റർ കാലത്ത് ഉണ്ടാകുന്നതു കൊണ്ട് ഈസ്റ്റർ മരം എന്നും വിളിക്കും. കായ്കൾക്ക് ഒരടിയോളം നീളമുണ്ട്. വിത്തു നട്ടും വേരിൽ നിന്നുണ്ടാകുന്ന തൈകൾ നട്ടും വളർത്താം.തൊലി, വേരു്, വിത്ത് എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. അമീബിക് വയറുകടിയ്ക്കും അതിസാരത്തിനും നല്ല മരുന്നാണ്. അർശ്ശസ്സ്, രക്തപിത്തം, കുഷ്ടം, ഛർദ്ദി, വയറുവേദന എന്നീ രോഗങ്ങൾക്ക് നല്ല മരുന്നാണെന്ന് ഭാവപ്രകാശം, ധന്വന്തര നിഘണ്ടു എന്നീ ഗ്രന്ഥങ്ങൾ പറയുന്നു.

പാൽ നിറത്തിൽ കറയുള്ള ചെടിയാണ്‌ ഇത്. ഇതിന്റെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ചെറിയ ഇല ഞെട്ടിൽ 10-30 സെന്റീമീറ്റർ വരെ നീളമുള്ള ഇലകൾക്ക് വൃത്താകാരമാണുള്ളത്. ഇലകളുടെ സിരകൾ വ്യക്തമായി കാണാവുന്നതാണ്‌. പത്ര കക്ഷത്തിൽ പുഷ്പമജ്ഞരി ഉണ്ടാകുന്നു. പൂക്കൾ ചെറുതും വെള്ളനിറത്തിൽ സുഗന്ധമുള്ളതുമാണ്‌. ബാഹ്യദളപുടം സം‌യുക്തവും 5 ഇതളുകൾ ഉള്ളതുമാണ്‌. ദളപുട നാളിയുടെ അഗ്രഭാഗത്തായി 5 ദളങ്ങൾ സ്ഥിതിചെയ്യുന്നു. ഒരു പൂവിൽ 5 കേസരങ്ങൾ ഉണ്ട്. ഒരു പൂവിൽ നിന്നും രണ്ട് ഫോളിക്കുകളിലായി നീളമുള്ള വിത്തുകൾ കാണപ്പെടുന്നു.

  • Plant type : tree
  • Rootsystem : taproots
  • Filotaxi : opposite
  • Leaf type : simple

ടാക്സോണമി

  • Plantae
  • Tracheophytes
  • Angiosperms
  • Eudicots
  • Asterids
  • Gentianales
  • Apocynaceae
  • Holarrhena
  • Holarrhena pubescens

ലിങ്കുകൾ

കൂടുതൽ ചിത്രങ്ങൾ

Leave a Comment