കീഴ്ക്കൊലച്ചെത്തി (Rubiaceae)

Scientific name : Ixora malabarica

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കീഴ്‌ക്കൊലച്ചെത്തി. സമുദ്രനിരപ്പിൽ നിന്ന് 600 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അടിക്കാടുകളായി കാണുന്നു. വംശനാശഭീഷണിയുള്ള ഒരു ചെടിയാണിത്.ദീർഘവൃത്താകാരമായ ഇലകൾ സമുഖമായി വിന്യസിച്ചിരിക്കുന്നു.പൂക്കൾ ക്രീം നിറത്തോട് കൂടിയതും നേർത്തതുമാണ്.പൂവിന് ട്യൂബ് ആകൃതി. പൂക്കൾ കുലകളായി ഉണ്ടാവുന്നു. ഉരുണ്ട് പച്ചനിറമുള്ള കായ്കൾ പഴുക്കുമ്പോൾ ചുവപ്പ് നിറം കൈവരിക്കും.

വിതരണം

തെക്കൻ പശ്ചിമഘട്ടം

Plantae – Tracheophytes – angiosperms – Eudicots – Asterids – Gentianales – Rubiaceae – Ixora – Ixora malabarica

ലിങ്കുകൾ

ചിത്രങ്ങൾ native plants

Leave a Comment