കാശാവ് (Melastomataceae)

  • Scientific name : Memecylon umbellatum
  • English name : Delek air tree, Ironwood tree
  • Malayalam : കാശാവ്,കായാവ്, അഞ്ജനമരം, കനലി, ആനക്കൊമ്പി
  • Habit : Tree
  • Habitat : Semi-evergreen, shola and moist deciduous forests

Description

സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലെ നിത്യഹരിത – അർദ്ധ നിത്യഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കാശാവ്.കായാവ്, അഞ്നമരം, കനലി, ആനക്കൊമ്പി എന്നീ പേരുകളിലും അറിയപ്പെടുന്നു.ഇന്ത്യയിൽ ദക്ഷിണേന്ത്യയിൽ ഏകദേശം എല്ലായിടത്തും കാണപ്പെടുന്ന ഈ സസ്യം; കേരളത്തിലെ പശ്ചിമഘട്ടത്തിലും കർണ്ണാടകയിലും ശ്രീലങ്കയിലും കാണപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ പൂക്കുന്ന ഇതിന്റെ പൂവിനെ കായാമ്പൂ എന്നും അറിയപ്പെടുന്നു.

പത്ത് മുതൽ പതിനഞ്ച് അടിവരെ ഉയരം വക്കുന്ന ഈ ചെടി ഒരു ഔഷധവുമാണ്. വളരെ സാവധാനം വളരുന്ന ഒരു ചെടിയായ ഇതിന്റെ ശിഖരങ്ങൾക്ക് നല്ല കട്ടിയുള്ളതാകയാൽ വിവിധങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.കാശാവിന്റെ വേര്, ഇല, കായ്കൾ എന്നിവയാണ് ഔഷധങ്ങളിൽ ഉപയോഗിക്കുന്നത്.

കാശാവിന്റെ ഇലകൾ ദീർഘവൃത്തവും ആഗ്രം കൂർത്തതുമാണ്. ധാരാളം ഇലകൾ തിങ്ങിഞെരുങ്ങി കാണപ്പെടുന്നു.ഏകാന്തരം. പൂക്കൾ തണ്ടിലാണ് ഉണ്ടാവുന്നത്. പൂവിന് നീലനിറം. അപ്പൂർവ്വമായി വെളുത്ത പൂക്കളുള്ള ചെടിയും കാണാറുണ്ട്.

Taxonomy

  • Kingdom : Plantae
  • Division : Trachiophites
  • Clade : Angiosperm
  • Clade : Rosids
  • Order : Myrtales
  • Family : Melastomataceae
  • Genus : Memecylon
  • Species : Memecylon umbellatum

Range

Native

Native to:
Andaman Is., Assam, Cambodia, India, Jawa, Malaya, Myanmar, Nicobar Is., Sri Lanka, Vietnam

Links

Images

Leave a Comment