വിഷ്ണുക്രാന്തി (convolvulaceae)

Scientific name : Evolvulus alsinoides

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു. ദീർഘവൃത്താകൃതിയിൽ രോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു.

ദക്ഷിണ ഇൻഡ്യയിൽ വിഷ്ണുക്രാന്തി സമൂലം ഔഷധമായി ഉപയോഗിച്ചിരുന്നു; പ്രത്യേകിച്ച് ചില ഉദര രോഗങ്ങളിൽ. ബുദ്ധി ശക്തിയും, ഓർമ്മ ശക്തിയും വർദ്ധിപ്പിക്കുന്ന ഔഷധമായും വിഷ്ണുക്രാന്തി ഉപയോഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങൾ, വിഷ ചികിത്സ, അപസ്മാരം എന്നീരോഗങ്ങൾ ചികിത്സിക്കുവാനും, മന്ത്രവാദത്തിലും വിഷ്ണുക്രാന്തി ഉപയോഗിച്ചിരുന്നു.

Plantae – angiosperms – Eudicots – Asterids – Solanales – convolvulaceae – Evolvulus – Evolvulus alsinoides

Leave a Comment