വിടരാപ്പൂവ് (Rubiaceae)

Scientific name : Hamelia patens

ബഹുവർഷിയായ വലിയൊരു കുറ്റിച്ചെടിയാണ് വിടരാപ്പൂവ്. അമേരിക്കയിലെ തദ്ദേശവാസിയാണ്. ഫ്ലോറിഡ മുതൽ അർജന്റീന വരെ ഇതിന്റെ സ്വദേശം.വിടാരാതെ നിൽക്കുന്നതു പോലെയുള്ള പൂക്കളിൽ പരാഗണം നടത്തുന്നത് ഹമ്മിംഗ്‌ബേഡുകളും പൂമ്പാറ്റകളുമാണ്.പലനീളത്തിലുള്ള ദളപുടങ്ങൾ വിവിധങ്ങളായ പരാഗകാരികളെ ഇതിലേക്ക് ആകർഷിക്കുന്നു. ചെറിയ തവിട്ടുനിറത്തിലുള്ള പഴങ്ങൾ പാകമാകുമ്പോൾ കറുത്തനിറമാകുന്നു.

ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും.

Leave a Comment