Piper umbellatum

പന്നിപ്പെരുകിലം

ആമസോൺ സ്വദേശിയായ ഒരു ചെടിയാണ് ഇത്. അട്ടനാറി എന്നും ഇതിന് പേരുണ്ട്.പരമ്പരാഗതമായി ദഹനവ്യവസ്ഥയ്ക്കും കരൾ സംബന്ധമായ രോഗങ്ങൾക്കുമുള്ള നാട്ടുമരുന്നുകളിൽ ഉപയോഗിക്കുന്നുണ്ട്. 2002-ൽ, ടോക്കിയോ മെഡിക്കൽ ദന്തൽ സർവകലാശാലയിൽ നടന്ന ഗവേഷണത്തിൽ ഹെലികോബാക്റ്റർ പൈലോറിക്കെതിരെ സവിശേഷമായ ബാക്ടീരിയ വിരുദ്ധഗുണങ്ങൾ ഈ ചെടിയിൽ കണ്ടെത്തി. രണ്ടു വർഷം കഴിഞ്ഞ് സാവോ പൗലോ സർവകലാശാലയിലെ ഫാർമസ്യൂട്ടിക്കൽ സയൻസസ് കോളേജിലെ ലാബറട്ടറി പരീക്ഷണങ്ങളിൽ, ചെടിക്കുള്ളിലെ തന്മാത്രകൾ UVB- സംരക്ഷണ സ്വഭാവം തെളിയിച്ചിരുന്നു. ഈ ചെടിയിൽ നിന്നുമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള അവകാശം ബ്രസീലിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നാച്ചുറ സ്വന്തമാക്കിയിട്ടുണ്ട്.

ഹൃദയാകാരത്തിലുള്ള ഇലകൾ ഏകാന്തരമായി ക്രമേകരിച്ചിരിക്കുന്നു.

ചിത്രങ്ങൾ native plants garden

  • Kingdom : plantae
  • Clade :Magnoliids
  • Family : Piperaceae
  • Genus : piper
  • Species : P.umbellatum

Leave a Comment