മലബാർ റൊട്ടാല
ലിത്രേസീ ഫാമിലിയിൽ പെട്ട ജലത്തിൽ വളരുന്ന ഒരു സസ്യമാണ് മലബാർ റൊട്ടാല.1990 – ൽ ഇത് വിവരിച്ച ഇന്ത്യയിലെ കേരളത്തിലെ കണ്ണൂർ ജില്ലയിൽ (~10 km 2 ) വളരെ നിയന്ത്രിത പ്രദേശത്ത് മാത്രമേ ഈ ഇനം കാണപ്പെടുന്നുള്ളൂ. ഹ്യൂമസിൻ്റെ സമൃദ്ധമായ നിക്ഷേപം അടങ്ങിയ താഴ്ചകളിലെ സീസണൽ കുളങ്ങളിൽ ഇത് വസിക്കുന്നു . ജലത്തിനടിയിൽ നിന്നും മുകളിലേക്ക് ഉയർന്നുനിൽക്കുന്ന ദുർബലമായ തണ്ടുകൾ. ചെറിയ ഇലകൾ സമൂഖമായി കാണപ്പെടുന്നു. ഓരോ ആക്സിലറി ബഡ്ഡിൽ നിന്നും പൂക്കൾ ഉണ്ടാവുന്നു.നന്നെ ചെറിയ പൂവിന് 5 വെളുത്ത ദളങ്ങളും 5 കേസരങ്ങളും ഉണ്ട്. ചുവപ്പു നിറത്തിലാണ്.
ഗുരുതര വംശനാശ ഭീഷണി നേരിടുന്നു. CR
ടാക്സോണമി
- Plantae
- Tracheophyta
- Angiosperms
- Eudicots
- Lythraceae
- Rotala
- Rotala malabarica

Habit
Aquatic herb
Habitat
Laterit pond























References