Scientific name : Ipomoea asarifolia
ഇത് ഒരു വള്ളി സസ്യമാണ്.അമേരിക്കകൾ ഉഷ്ണമേഖലാആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.ഇലകൾ ഏകാന്തരവും അർദ്ധവൃത്താകൃതിയിലുള്ളതും, 10-12 സെന്റീമീറ്റർ വ്യാസമുള്ളതും, അഗ്രഭാഗത്ത് മൂർച്ചയുള്ളതും, ലീഫ്ബേസ് ഹൃദയത്തിന്റെ ആകൃതിയിലുള്ളതുമാണ്. 15 സെന്റീമീറ്റർ നീളമുള്ള നീളമുള്ള ഇലഞെട്ടിന്മേൽ വഹിക്കുന്നതും, അടിഭാഗത്ത് നിന്ന് ഞരമ്പുകളാൽ നിറഞ്ഞതുമാണ്.പൂക്കൾ ട്യൂബ് ഷെയ്പ്പിൽ വലുപ്പമുള്ളതാണ്.കായ്കൾ ഗോളാകൃതിയിലുള്ളതും വിത്തുകൾ ചെറുതായി രോമമുള്ളതുമാണ്.5-7 മില്ലിമീറ്റർ നീളമുള്ള വിത്തുകൾ.വിത്തിൽ നിന്നും തണ്ടിൽ നിന്നും തൈകളുണ്ടാവും.കൂടുതലും വെള്ളക്കെട്ടിന് സമീപവും താഴ്‌വാരങ്ങളിലുമാണ് കാണപ്പെടുക.





