തണ്ടുകൾ തടിച്ചതും ദുർബലവുമാണ്, പച്ച നിറം, ഇലകൾ സമുഖം, stipule ചെറുത് ഇരുണ്ട കളറുള്ള ദീർഘവൃത്താകാരമുള്ള ഇലകൾ. കട്ടിയുള്ള ഇലകളിൽ നിറയെ രോമങ്ങൾ ഉണ്ട്, ഇലഞെട്ട് വളരെ കുറുകിയതാണ്, അഗ്രം മുനയുള്ളത്, മാർജിൻ പല്ലുകൾ നിറഞ്ഞത്.പൂക്കൾ കുലകളായി ഉണ്ടാവുന്നു, ചുവന്ന കാലിക്സും മഞ്ഞ കൊറോളയും ചേർന്ന് മനോഹരമായ പൂക്കൾ കോറോളക്കുള്ളിൽ ചുവന്ന വരകൾ ഉണ്ട്, ചുവന്ന പൂഞെട്ട് രോമങ്ങൾ നിറഞ്ഞതാണ് ഇതളുകളിലും രോമങ്ങൾ ഉണ്ട്.നാലു കേസരങ്ങളും ഒരു സ്റ്റൈലും കാണപ്പെടുന്നു, സ്റ്റിഗ്മ രണ്ട് ലോബുകളാണ്, ഓവറി മുകളിലാണ്.