വെൺതുമ്പ

  1. Scientific name : Leucas biflora
  2. English name : Two-Flowered Leucas
  3. Malayalam : വെൺ തുമ്പ, വള്ളിത്തുമ്പ
  4. Habit : Herb
  5. Habitat :  Dry and moist deciduous forests.

Description

    വള്ളിയായി വളരുന്ന ഒരുതരം തുമ്പയാണ് ഈ ചെടി. തണ്ടുകൾ ചതുരാകൃതിയാണ്. ഇലകൾ സമുഖം. ഇലകൾക്ക് ത്രികോണആകൃതി. അഗ്രം മൂർച്ചയുള്ളത്. ലീഫ് ബ്ലേഡ് ദന്തുരമാണ്. പത്ര കക്ഷങ്ങളിൽ  നിന്നും പൂക്കൾ ഉണ്ടാകുന്നു. പൂവിന്റെ മുക്കാൽ ഭാഗവും calyx കൊണ്ട് മൂടിയിരിക്കും. ഇതളുകൾ തൂവെള്ളയാണ്. നിറയെ രോമങ്ങൾ ഉണ്ട്.കേസരങ്ങൾ 4 എണ്ണം.

Taxonomy

  • Kingdom : plantae
  • Division : Trachiophites
  • Clade : Angiosperms
  • Clade : Eudicots
  • Clade : Asterids
  • Order : Lamiales
  • Family : Lamiaceae
  • Genus : Leucas
  • Species : Leucas biflora
തണ്ട് ദുർബലവും മെലിഞ്ഞതുമാണ്, നിറയെ രോമങ്ങൾ ഉണ്ട്, ഇലകൾ സമുഖം ഓരോ നോഡിൽ നിന്നും പൂക്കൾ ഉണ്ടാവും.ചിലപ്പോൾ വള്ളിയായി പടർന്നു കയറുന്ന സ്വഭാവവും കാണിക്കുന്നു.
ഇലകൾ ലഘുവാണ്, ദീർഘവൃത്തം, മാർജിൻ പല്ലുകൾ നിറഞ്ഞത്, രോമങ്ങൾ കാണപ്പെടുന്നതും പരുപരുത്തതുമാണ്. ഇലഞെട്ടിലും രോമങ്ങൾ ഉണ്ട്. അഗ്രം മുനയുള്ളത്.
പൂക്കൾ ഒറ്റക്ക് ഒറ്റക്ക് ഉണ്ടാവുന്നു. കാലിക്സ് പൂവിന്റെ വലിപ്പമുള്ള ഭാഗമാണ്, കാലിക്സിലും കൊറോളയിലും നിറയെ രോമങ്ങൾ ഉണ്ട്, ഇതളുകൾ വെളുപ്പ് നിറം, നാല് ഇതളുകൾ അടിയിലെയും മുകളിലെയും ഇതളുകൾക്ക് രണ്ട് ലോബുകൾ ഉണ്ട്. മുകളിലെ ഇതളിനോട് ചേർന്ന് കേസരങ്ങൾ കാണപ്പെടുന്നു. പൂവിനുള്ളിൽ തേൻ നിറഞ്ഞിരിക്കും
നാല് കേസരങ്ങൾ മുകളിലെ ദളത്തോട് ചേർന്ന് കാണപ്പെടുന്നു, ഒരു സ്റ്റൈലും രണ്ട് സ്റ്റിഗ്മകളും, സ്റ്റൈൽ മെലിഞ്ഞതും കേസരത്തോടൊപ്പം നീളമുള്ളതുമാണ്. ഓവറി മേജർ ആണ്.

Range

Native to:
Andaman Is., Bangladesh, India, Maldives, Myanmar, Nicobar Is., Sri Lanka, Vietnam, West Himalaya

Usege

ആയുർവേദത്തിൽ മൂപ്പെത്തിയ ഇലകളുടെ കഷായം കൺജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തിൽ ദിവസത്തിൽ രണ്ടുതവണ കണ്ണ് തുള്ളിയായി ഉപയോഗിക്കുന്നു. മുതിർന്ന ഇലകൾ സെന്റല്ല ഏഷ്യാറ്റിക്കയുടെ ഇലകൾ 2:1 എന്ന അനുപാതത്തിൽ പൊടിച്ച്, ഈ മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത നീര് മൂക്കിൽ നിന്നുള്ള രക്തസ്രാവം തടയാൻ നേരിട്ട് പ്രയോഗിക്കുന്നു. വെളുത്ത സ്രവത്താൽ ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് വെറ്റിലയുടെ ഒരു ഇല ചവയ്ക്കാൻ നാലോ അഞ്ചോ ഇലകൾ നിർദ്ദേശിക്കുന്നു.

Links

Images

Leave a Comment