
വിതരണം
സൗത്ത് ഇന്ത്യ
രൂപവിവരണം
ഒരു മീറ്റർ വരെ ഉയരം വയ്ക്കുന്ന ബഹുവർഷ കുറ്റിച്ചെടി.ഉപ്പുതെളി, ഉപ്പിളി, മയിത്താൾ, മൈത്താൾ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്.ഇലകൾ സമുഖം.പൂക്കൾ പർപ്പിൾ വയലറ്റ് നിറങ്ങൾ.പൂക്കൾ ബെൽ ആകൃതിയിൽ അഞ്ചു ദളങ്ങൾ.നാല് കേസരങ്ങൾ.ഓഗസ്റ്റ് നവംബർ മാസങ്ങളാണ് പൂക്കാലം.




ഉപയോഗം
നാട്ടുവൈദ്യങ്ങളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ചെടി പണ്ട് ഉപ്പു ശുദ്ധീകരിക്കാൻ ഉപയോഗിച്ചിരുന്നു. മാലിന്യമുള്ള ഉപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ട ശേഷം ഉപ്പിളിയന്റെ തണ്ട് ചതച്ച് ചേർത്ത് വീണ്ടും തിളപ്പിക്കുന്നു. കുറെക്കഴിയുമ്പോൾ മാലിന്യങ്ങളും ചെടിയുടെ ഭാഗങ്ങളും പതഞ്ഞ് മുകളിലെത്തുന്നു. ഇത് മാറ്റുമ്പോൾ ശുദ്ധമായ ഉപ്പുജലം ലഭിക്കുന്നു.(അവലംബം വിക്കിപീഡിയ)
Scientific name : Asystasia dalzelliana
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom: Plantae
Clade: Angiosperms
Clade : Eudicots
Clade : Asterids
Order: Lamiales
Family: Acanthaceae
Genus: Asystasia
Species: A. dalzelliana
Photos : Robins Thomas
Location : pulikurumba










