ഇരുപൂൾ

  • Scientific name = Xylia xylocarpa
  • English name = Iron wood
  • Malayalam = ഇരുപൂൾ
  • Habit = Tree
  • Habitat = Moist deciduous forests, also in the plains
  • Family = Fabaceae
  • Native = Indo-Malayan biosphere

കടുപ്പമേറിയ തടിയോട് കൂടിയ ഒരു വൻമരമാണ് ഇരുപൂൾ.കനമുള്ള മരത്തിന്റെ തൊലിക്കു കറുപ്പു കലർന്ന ചുവപ്പു നിറമാണ്. വൃക്ഷത്തിനു പ്രായം വർദ്ധിക്കുമ്പോൾ തൊലി ഉണങ്ങി അടർന്നു വീഴുന്നു. 4 മുതൽ 10 വരെ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു.വേനലിലാണ് പൂക്കാലം ആരഭിക്കുന്നത്. ചെറിയ പൂക്കൾക്ക് ഇളം മഞ്ഞ നിറമാണ്. ഇവയുടെ കായയ്ക്ക് 10-15 സെന്റീമീറ്റർ നീളമുണ്ടാകും. മൂപ്പെത്തിയ കായയ്ക്ക് ഇളം കറുപ്പു നിറമാണ്. മരത്തിൽ നിന്നും മൂപ്പെത്തിയ ഫലം പൊട്ടിയാണ് വിത്ത് വിതരണം ചെയ്യപ്പെടുന്നത്. വിത്തുകൾ വൃക്ഷത്തിൽ നിന്നും കായ പൊട്ടി തെറിക്കുന്നു.എല്ലാവിധ ഫർണിച്ചർ ആവശ്യങ്ങൾക്കും തടി ഉപയോഗിക്കുന്നു.വൃക്ഷത്തിന്റെ വിത്തിൽ നിന്നും സംസ്കരിച്ചെടുക്കുന്ന എണ്ണ വാതരോഗത്തിനും കുഷ്ഠത്തിനും പ്രതിവിധിയായി ഉപയോഗിക്കുന്നു. തൊലി അതിസാരത്തിനും ഛർദ്ദിക്കും ഉപയോഗിക്കാറുണ്ട്. തടിയുടെ കാതൽ വാറ്റിയെടുക്കുന്ന എണ്ണ കുഷ്ഠരോഗ ചികിത്സക്കായി ഉപയോഗിക്കുന്നു.

  • Kingdom : plantae
  • Clade : Eudicots
  • Family : Fabaceae
  • Genus : xylia
  • Species : X.xylocarpa

Photos : Robins Thomas

Pinnately compound leaf
Leaf lamina

Leave a Comment