കൽബോൾസം

  • Scientific name = impatiens scapiflora
  • English name    = Leafless-Stem Balsam
  • Malayalam        =കൽബാൾസം
  • Habit                  = Herb
  • Habitat              = wet rocks
  • Native                = Western ghats
  • Family               = Balsaminaceae

    പശ്ചിമഘട്ടത്തിലെ നനവാർന്ന പാറക്കെട്ടുകളിൽ വളരുന്ന ചെറു സസ്യം. ഇത് പൂർണ്ണമായും എപ്പിഫൈറ്റിക് ആണ്. ഇതിന്റെ വേരുകൾ പാറകളിൽ പറ്റിപ്പിടിച്ചു വളരാൻ അനുയോജ്യമാണ്. ഇതിന് കിഴങ്ങുപോലെയുള്ള ഒരു ഭാഗം കാണാം. തണ്ട് ഇല്ല രണ്ടോ മൂന്നോ ഇലകൾ ഉണ്ടാവും. ഇലകൾ ദീർഘവൃത്തം, വൃത്തം, ഹൃദയകാരം എന്നിങ്ങനെ പല രൂപത്തിൽ കാണപ്പെടും. പച്ചയും മറൂണും കളറുകളിൽ ഇല കാണപ്പെടും. ഇലയിൽ നിറയെ രോമങ്ങളുണ്ട്. ഇലയും ഇലഞെട്ടും ഫ്ലഷി ആണ്. പൂങ്കുലക്ക് 10 സെ മി നീളമുണ്ടാവും. ഒരേ സമയം ഒന്നിലധികം പൂക്കൾ വിരിയും. പൂക്കൾ ഒന്നിലധികം ദിവസം നിലനിൽക്കും. വെളുപ്പ് മുതൽ കടുംപിങ്ക് വരെ പല കളർ വേരിയേഷനിൽ പൂക്കൾ കാണാം. ബ്രാക്റ്റുകൾ കാണപ്പെടുന്നില്ല. കാലിക്സ് ഒറ്റ ലോബ് ആണ്. പൂവിന് നാല് ദളങ്ങൾ കാണപ്പെടുന്നു. രണ്ടെണ്ണം വശങ്ങളിലേക്കും രണ്ടെണ്ണം താഴേക്കും. ബാൽസം ചെടികൾക്ക് പൊതുവെയുള്ള പൂവിന്റെ വാല് ഇതിനും കാണാം. ആൻഡേഷ്യവും ഗൈനേഷ്യവും കാലിക്സിനാൽ മൂടിയിരിക്കുന്നു. കായ് കാപ്സ്യൂൾ ആണ്. ചെറിയ കറുത്ത വിത്തുകൾ പൊട്ടിത്തെറിച്ചു ചുറ്റും വ്യാപിക്കുന്നു.

  • Kingdom : plantae
  • Clade : Eudicots
  • Family : Balsaminaceae
  • Genus : impatiens
  • Species : I. Scapiflora

Range

Endemic of Western ghats

Leave a Comment