
വിതരണം
ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ
രൂപവിവരണം
30 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരം.നീളമുള്ള ഇലകൾ. ഒരു തണ്ടിൽ ഒരു പോയിന്റിൽ നിന്നും ചുറ്റിനുമായി ആറോ എഴോ ഇലകൾ കാണും.
ഉപയോഗം
മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. അമൃതാരിഷ്ടം, മഹാ തിക്തക ഘൃതം, മഹൽ പഞ്ചഗവ്യ ഘൃതം എന്നിവയിലെ ഒരു ഘടകമാണ്. ത്രിദോഷഘ്നമാണ്. മലമ്പനിയ്ക്ക് ക്വയിനയ്ക്ക് പകരമായി ഉപയോഗിക്കാം, എന്നാൽ ക്വയിനയുടെ ദോഷങ്ങളുമില്ല. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല് ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട്.(അവലംബം വിക്കിപീഡിയ)
Scientific name : Alstonia scholaris
English name : devil’s tree
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Eudicots
Clade: Asterids
Order: Gentianales
Family: Apocynaceae
Genus: Alstonia
Species: A. scholaris
Photos : native plants



