
വിതരണം
ഏഷ്യയിലെയും അമേരിക്കയിലെയും ഉഷ്ണമേഖല ഉപോഷ്ണമേഖല പ്രദേശങ്ങളിൽ ധാരാളമായി കാണപ്പെടുന്നു.
രൂപവിവരണം
ഒരു ഏകവർഷിയായ ഓഷധിയാണ് മഷിത്തണ്ട്.15 മുതൽ 45 cm. വരെ ഉയരത്തിൽ വളരും. പൊതുവെ കൂട്ടമായി കാണപ്പെടുന്നു. ഹൃദയാകാരത്തിലുള്ള ഇലകൾ ഏകാന്തരമായി കാണപ്പെടുന്നു. പൂക്കൾ മുകളിൽ നീണ്ട കതിരായി ഉണ്ടാവുന്നു. പൂക്കൾ തീരെ ചെറുതാണ്. കതിരിൽ നിറയെ വിത്തുകൾ ഉണ്ടാവും. മൂപ്പെത്തിയ വിത്തുകൾക്ക് കറുപ്പ് നിറമാണ്. തണ്ടുകൾ തീരെ ദുർബലവും ക്രീം നിറത്തോട് കൂടിയതും ധാരാളം ജലം നിറഞ്ഞതുമാണ്.
ഉപയോഗം
ഈ ചെടിയുടെ സമൂലം വൃക്കരോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്വളരെ നല്ല ഒരു വേദന സംഹാരി ആണ്.തലവേദനക്ക് ഉത്തമം വേനൽ കാലത്ത് ചൂടിനെ പ്രധിരോധിക്കും.(അവലംബം : വിക്കിപീഡിയ) ഇത് കറിവയ്ക്കാൻ ഉപയോഗിക്കാറുണ്ട്.
Scientific name : Peperomia pellucida
English name : shining bush plant
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Magnoliids
Order: Piperales
Family: Piperaceae
Genus: Peperomia
Species: P. pellucida
Photo : native plants





