
വിതരണം
ഇന്ത്യയിലും ശ്രീലങ്കയിലും സ്വഭാവികമായി കണ്ടുവരുന്നു.
രൂപവിവരണം
40 മീറ്ററോളം ഉയരത്തിൽ വളരുന്ന മരം. ശിഖരങ്ങൾ പടരാതെ നേരെ മുകളിലോട്ട് വളരും.വഴക്കമുള്ളതും ബലമുള്ളതുമായ തടി. ഇലകൾ വീതി കുറഞ്ഞ് നീളം കൂടിയതും ഏകാന്തരവുമാണ്.നക്ഷത്രരൂപത്തിലുള്ള ഇളം പച്ചപൂക്കളാണ് അരണമരത്തിന്. രണ്ടുമൂന്ന് ആഴ്ചകളേ പൂക്കൾ നിലനിൽക്കുകയുള്ളൂ.കായ്കൾ 10-20 എണ്ണം ഒരുമിച്ചുള്ള കുലകളായി കാണപ്പെടുന്നു. പച്ചനിറത്തിലുള്ള കായകൾ മൂക്കുമ്പോൾ കറുപ്പുനിറത്തിലാവുന്നു.
ഉപയോഗം
ദക്ഷിണേന്ത്യയിൽ ചെണ്ട നിർമ്മിക്കാനും ചൈനയിൽ തീപ്പെട്ടി ഉണ്ടാക്കാനും ഉപയോഗിക്കുന്നു. വറുതിയുടെ നാളിൽ മനുഷ്യനും ഇതിന്റെ പഴങ്ങൾ തിന്നാറുണ്ട്.(അവലംബം വിക്കിപീഡിയ)
English name : false ashoka
Scientific name : Monoon longifolium
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom: Plantae
Clade: Tracheophytes
Clade: Angiosperms
Clade: Magnoliids
Order: Magnoliales
Family: Annonaceae
Subfamily: Malmeoideae
Tribe: Miliuseae
Genus: Monoon
Species: M. longifolium
Photos : native plants

