Indian goosegrass

       ആഫ്രിക്ക ജന്മദേശമായ ഇന്ത്യൻ ഗൂസ് ഗ്രാസ്സ് മിക്കവാരും ഏല്ലാ ഉഷ്ണമേഖലാപ്രദേശങ്ങളിലും കാണപ്പെടുന്ന ഒരു പുല്ലിനമാണ്. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ ഈ സസ്യം കാണപ്പെടുന്നു. ഏകവർഷിയായ ഈ സസ്യം ഏകദേശം 50 സെന്റീമീറ്റർ മുതൽ 70 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ഉദ്യാനങ്ങളിലും നഴ്സറികളിലും പാതയോരത്തുമൊക്കെ കാണപ്പെടുന്ന ഈ പുല്ലിനം; സൂര്യപ്രകാശം ലഭിക്കുന്നതും ജലാംശമുള്ളതും ഫലഭൂയിഷ്ഠവുമായ മണ്ണിൽ വളരെ വേഗം വളരുന്നു.

      പൂക്കുലയിൽ 5 കതിരുകളുണ്ട്.4 എണ്ണം ഒരുമിച്ചും ഒരെണ്ണം തൊട്ടുതാഴെയുമായി കാണപ്പെടുന്നു.ഇലകൾക്ക് വീതി കുറവാണ്.ആയുർവേദ, സിദ്ധ, ചൈനീസ് മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Eleusine indica

Kingdom : plantae  Order:Poales
Family:Poaceae Genus:Eleusine

Photo location : pulikurumba

Leave a Comment