പാണൽ (Rutaceae)

കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് പാണൽ.പലപ്പോഴും കൂട്ടമായാണ് വളരുന്നത്. ഇളയ തണ്ടിന് പച്ചനിറമാണ്. മൂക്കുമ്പോൾ തവിടുനിറമാവും. ഇല സംയുക്ത പത്രമാണ്. ഒരു മുട്ടിൽ ഒരിലയാണുള്ളത്. അടുത്ത മുട്ടിൽ എതിർ ദിശയിലാണ് ഇലയുണ്ടാവുക. വളരെ ചെറിയപൂക്കൾ ഇലയിടുക്കിൽ കൂട്ടമായി കാണുന്നു. ഞെട്ടില്ലാത്ത വെളുത്ത പൂക്കളാണ്. രണ്ടു മീറ്റർ വരെ ഉയരം വരുന്നു. മൂന്നു മുതൽ ഏഴുവരെ സഹപത്രങ്ങളുള്ള സംയുക്ത പത്രങ്ങൾ ഏകാന്തര ക്രമത്തിലാണ്.

പത്രകക്ഷങ്ങളിലും ശാഖാഗ്രങ്ങളിലുമാണ് പൂങ്കുലകൾ ഉണ്ടാകുന്നു.ഉരുണ്ട വെളുത്ത കായകൾക്ക് പഴുക്കുംപ്പോൾ ഇളം റോസ് നിറമാകുന്നു. പഴങ്ങൾ ഭക്ഷിക്കാവുന്നവയാണ്.വിഷം, തലവേദന, വ്രണങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളിൽ ഉപയോഗിക്കുന്നു.

Scientific name : Glycosmis pentaphylla

Kingdom : plantae Order:Sapindales Family:Rutaceae Genus:Glycosmis

Leave a Comment